ബുധനാഴ്‌ച, മാർച്ച് 10, 2010

Tharparkar cow


Tharparkar cow is a traditional indian cow specious . the habitat of this specious is thar desert of india. Tharparkar , is name of a town situated in pakistan near to thar desert. Now this animal seen in rajasthan to ran of kutch in gujarath . Many indian cow specious are extinct by cross breading but tharparkar survived . The plus point of this cow is it living hostile conditions .






Shino jacob ഷിനോജേക്കബ്


തിങ്കളാഴ്‌ച, മാർച്ച് 08, 2010

Athirappilly Waterfalls....



Athirappilly Waterfalls situated in westernghat forest area , in Thrissur district , kerala state , India.... Athirappilly is one of the important evergreen forest of kerala state.

Now kerala government planned to construct a dam here to produce electricity , it will affect the water falls and tribals , who are living in the forests . They may lost their land and home . Dam will distruct natural habitat of wild animals , elephants, hornbills etc...

now the environmental activists are protesting against the dam... they are on strike , many political parties in same way... the central government of India Not interested with the dam project.The approval from central goverment is must...

the environmental activists and nature lovers of kerala waiting for the Green desesion of central government



ബുധനാഴ്‌ച, ഫെബ്രുവരി 24, 2010

വംശ ശുദ്ധീകരണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍...


ഹരിത വിപ്ലവത്തോടൊപ്പം വന്ന ധവളവിപ്ലവം തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളെ ഇല്ലാതാക്കി ....
കൂടുതല്‍ പാല്‍ നല്‍കില്ലെന്ന കാരണത്താല്‍ മൃഗ സംരക്ഷണക്കാര്‍ നാടന്‍ പശുക്കളെ തെരഞ്ഞുപിടിച്ച് സങ്കരയിനങ്ങളാക്കി . ആരെങ്കിലും നാടന്‍ മൂരികളെ വളര്‍ത്തിയാല്‍ അവരെ ജയിലിലടയ്ക്കാനും മൂരികളുടെ വരിയുടയ്ക്കാനും നിയമമുണ്ടാക്കി ....
ധവളപിപ്ലവക്കാര്‍ ഗ്രാമങ്ങള്‍തോറും കയറിയിറങ്ങി , നാടന്‍ പശുക്കളുടെ ഗര്‍ഭപാത്രത്തിലയ്ക്ക് വിദേശകാളകളുടെ ബീജം നിറച്ചുകൊടുത്തു .... അങ്ങിനെ പശുക്കള്‍ക്ക് സെക്സ് എന്നത് , മൃഗഡോക്ടറുടെ കൈ എന്നതാക്കി മാറ്റി .ഗ്രാമങ്ങളിലെ ആര്‍ത്തിമൂത്ത നവീന ക്ഷീരകര്‍ഷകര്‍കൂടി ഒത്തുപിടിച്ചതോടെ ശാസ്ത്രജ്ഞന്‍മാരുടെ തൊപ്പിയില്‍ പൊന്‍തൂവല്‍ ചാര്‍ത്തപ്പെട്ടു.
എന്നാല്‍ മടിയന്‍മാരും കള്ളപ്പണിക്കാരും എല്ലായിടങ്ങളിലും ഉള്ളതിനാല്‍ , ഒറ്റപ്പെട്ട മലയോരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉള്ള കുറച്ച് നാടത്തിക്കുട്ടികള്‍ രക്ഷപ്പെട്ടു .... വിദേശ കാളയുടെ ബീജം കുപ്പിയിലാക്കി മലകയറിയും നീണ്ടനാട്ടുവഴികള്‍ താണ്ടിയും സഞ്ചരിയ്ക്കണമെന്നതിനാല്‍ ധവളവിപ്ലവക്കാരുടെ കൂലിത്തൊഴിലാളികള്‍ മടിപിടിച്ചിരുന്നു . അവര്‍ കള്ളക്കണക്കെഴുതി മേലാവിലേയ്ക്ക് കൊടുത്തു തൃപ്തിയടഞ്ഞു .തന്‍മൂലം നമ്മുടെ ഒറ്റപ്പെട്ട ചില ഗ്രാമങ്ങളില്‍ പാലക്കാട്നാടന്‍ , കാസര്‍കോട്നാടന്‍ , വെച്ചൂര്‍ , ഹില്‍ഡ്വാര്‍ഫ് ഇനങ്ങള്‍ എന്നിവ അവശേഷിച്ചു .
അടുത്തിടെ കേരളത്തിലെ ഒരു വനമേഖലയില്‍ ചെന്നപ്പോള്‍ അവിടെ ഗ്രാമീണര്‍ വളര്‍ത്തുന്ന നാടന്‍ പശുക്കളേയും മൂരികളേയും കാണാന്‍ ഇടയായി . മൂക്കകയറില്ല , കഴുത്തില്‍ കയറോ മറ്റു ബന്ധനങ്ങളോ ഇല്ല .... അവ സ്വതന്ത്രമായി മേഞ്ഞുനടക്കുന്നു .... വൈകുന്നേരം തൊഴുത്തുകളിലേയ്ക്ക് മടങ്ങിപ്പോകുന്നു....
ഈ നല്ല കാഴ്ച തിരിച്ചുപിടിയ്ക്കാനാവുമോ.....









ഞായറാഴ്‌ച, ഫെബ്രുവരി 14, 2010

കൂറ്റനാട്ടെ തൈമരങ്ങള്‍ വാടില്ല...


കൂറ്റനാട്ടെ തണല്‍ വൃക്ഷസംരക്ഷണത്തിനായുള്ള ഞങ്ങളുടെ സംഘടനയായ ജനകീയ കൂട്ടായ്മ ഈ വേനലില്‍ തണല്‍ മരങ്ങള്‍ സംരക്ഷിക്കുന്നതിനായി വേനല്‍ക്കാല ജലസേചന പദ്ധതി തുടങ്ങി.

2009 ജൂണ്‍ 5 ന് , ലോക പരിസ്ഥിതി ദിനത്തില്‍ തൃത്താല എം എല്‍ എ ശ്രീ ടി പി കുഞ്ഞുണ്ണിയാണ് കൂറ്റനാട്ടെ തണല്‍ മര നടല്‍ പരിപാടി ഉദ്ഘാടനം ചെയ്തത് . അദ്ദേഹം നട്ട ഉങ്ങിന്‍ തൈ ഇപ്പോള്‍ ഏഴ് അടിയോളം ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്നു . ഈ തൈയിെന്‍റ പൂര്‍ണ്ണ സംരക്ഷണം , തൊട്ടടുത്ത് മുറുക്കാന്‍ കട നടത്തുന്ന രാജന്‍ പെരുമണ്ണൂരാണ് നടത്തുന്നത് . ത െന്‍റ കടയിലെ ആവശ്യശേഷമുള്ള വെള്ളം ഇദ്ദേഹം ഉങ്ങിന്‍ ചെടിയ്ക്ക് ഒഴിയ്ക്കുന്നു ....

കൂറ്റനാട്ട് ഞങ്ങള്‍ നട്ടത് 116 തൈകളാണ് , ഇതിനെല്ലാം ഒരു വേനല്‍ക്കാലത്തെങ്കിലും വെള്ളം നനയ്ക്കുക എന്നത് ശ്രമകരമായ ജോലിയാണ് ... എന്നാല്‍ കൂട്ടായ്മയുടെ മുഖ്യ പ്രവര്‍ത്തകനായ ഷണ്‍മുഖേട്ട െന്‍റ പ്രയത്ന ഫലമായി ഷാലിമാര്‍ എന്ന പുതിയതായി തുടങ്ങിയ വീല്‍ അലൈന്‍മെന്‍റ് സ്ഥാപനക്കാരെക്കൊണ്ട് രണ്ട് ഫൈബര്‍ ടാങ്കുകള്‍ സ്പോണ്‍സര്‍ ചെയ്യിച്ചു. കൂട്ടായ്മയുടെ മറ്റൊരു പ്രവര്‍ത്തകനായ പല്ലീരി സന്തോഷ് പ്ലംബിങ്ങ് ജോലി ചെയ്ത് ഇതില്‍ പൈപ്പും മറ്റും ഘടിപ്പിച്ചു .

ഇപ്പോള്‍ പെട്ടി ഓട്ടോറിക്ഷയില്‍ വീപ്പകള്‍ കയറ്റിവച്ച് ചെടികള്‍ക്ക് ചുവട്ടില്‍ എത്തി വെള്ളം ബക്കറ്റില്‍ നിറച്ച് ചെടികള്‍ക്ക് ഒഴിയ്ക്കുന്നു .ഒരു ദിവസം ആവശ്യമായ 1200 ലിറ്റര്‍ വെള്ളം സംഭാവന ചെയ്യുന്നത് കൂട്ടായ്മയുടെ മറ്റൊരു പ്രവര്‍ത്തകനായ കെ വി സുബൈറാണ് .

ഈ വേനല്‍ കടന്നു കിട്ടിയാല്‍ , നാളത്തെ തലമുറയ്ക്കുവേണ്ടി ചെയ്യുന്ന വലിയൊരുകാര്യമാണിതെന്ന് ഞങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്...

കൂട്ടായ്മയുടെ മറ്റുപ്രവര്‍ത്തകരായ ജിതിന്‍, കെ വി നാരായണന്‍ ,സി എസ് ഗോപാലന്‍ , ഫോറസ്റ്റര്‍ മണി , ഇ എം ഉണ്ണികൃഷ്ണന്‍ , പിവി ഇബ്രാഹിം എന്നിവരും ഈ പരിപാടിയില്‍ ശക്തമായി കൂടെയുണ്ട്...

( ജൂണ്‍ മാസത്തില്‍ മരങ്ങള്‍ നട്ടതിനെപ്പറ്റി വായിയ്ക്കുവാന്‍ ഇവിടെ അമര്‍ത്തുക )

ശനിയാഴ്‌ച, ഫെബ്രുവരി 06, 2010

ക്യാമറ പ്രകൃതിയിലേയ്ക്ക് ഫോക്കസ് ചെയ്ത ഒരാള്‍...


വിശ്വനാഥന്‍ കൂറ്റനാട്..., ജീവിതമാര്‍ഗ്ഗമായി ക്യാമറ കയ്യിലെടുക്കുംപോള്‍ ക്യമറയില്‍ പതിയുന്നത് തത്വചിന്തകൂടിയാണ് .താന്‍ ജീവിയ്ക്കന്ന പ്രകൃതിയുടെ നാശവും അതിലുള്ള വേദനയും അല്‍പ്പം ചില തിരിച്ചുവരവുകളും വിശ്വനാഥന്‍റെ ക്യാമറ ഒപ്പിയെടുത്തിരിയ്ക്കന്നു .

കിട്ടാവുന്ന സമയങ്ങളിലൊക്കെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന വിശ്വനാഥന്‍ ഫോട്ടോഗ്രാഫി മേഖലയിലെത്തിയിട്ട് 20 വര്‍ഷം കഴിഞ്ഞു. ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതല്‍ക്ക് ഫോട്ടോഗ്രാഫിയിലെ ആധുനിക ഡിജിറ്റല്‍ കാലഘട്ടം വരെ ഒപ്പം സഞ്ചരിച്ച വിശ്വനാഥന്‍, പക്ഷേ മനസ്സിനെ ആധുനികതയ്ക്കടിയറവ് വെയ്ക്കാന്‍ തയ്യാറായില്ല ..

സാധാരണക്കാരനായ ഒരു മനുഷ്യന്‍ കാണുന്ന കാഴ്ചകളല്ല ഒരു ഫോട്ടോഗ്രാഫര്‍ കാണേണ്ടതെന്ന് വിശ്വനാഥന്‍റെ ചിത്രങ്ങള്‍ തെളിയിയ്ക്കുന്നു.

ആധുനിക ലോകത്തിന്‍റെ തിരക്കിനിടയിലും കപടതകള്‍ക്കിടയിലും അല്‍പ്പം വേറിട്ടുനിന്ന് തന്‍റേതായ വഴി തേടുകയാണ് ഇയാള്‍......

മുന്നോട്ടുള്ള വഴികളില്‍ കല്ലും മുള്ളും
നിറഞ്ഞിരിയ്ക്കാമെങ്കിലും വിജയം ആശംസിയ്ക്കട്ടേ......


വിലാസം,

വിശ്വനാഥന്‍ കൂറ്റനാട്
കള്ളിവളപ്പില്‍ വീട്
തൊഴുക്കാട്
കൂറ്റനാട് പിഒ
679533
പാലക്കാട് ജില്ല
കേരളം.
മൊബൈല്‍ - 9946671746
വിശ്വനാഥന്‍റെ കുറച്ച് ചിത്രങ്ങള്‍ ബ്ലോഗ് സുഹൃത്തുക്കള്‍ക്കായി ചേര്‍ക്കുന്നു....




















































.












തിങ്കളാഴ്‌ച, ജനുവരി 18, 2010

മാക്കാച്ചിക്കാടയോടൊപ്പം





കേരളത്തിലെ പ്രഥമ പക്ഷിസങ്കേതമായ തട്ടേക്കാട്ട് ഞാന്‍ ജനുവരി മാസത്തില്‍ നടത്തിയ സന്ദര്‍ശനം വിലയേറിയ അനുഭവമാണ് നല്‍കിയത് . അതായത് കേരളത്തിലെ അപൂര്‍വ്വപക്ഷിയായ മാക്കാച്ചിക്കാടയെ കാണാന്‍ കഴിഞ്ഞു.

വനപാതയോരത്തുനിന്നും 10 മീറ്റര്‍ ഉള്ളിലായി ചെറിയൊരു ചെടിയുടെ താഴ് ന്ന ശിഖരത്തില്‍ ( നിലത്തു നിന്നും 2 മീറ്റര്‍ ഉയരത്തില്‍ ) 3 പക്ഷികളായിരുന്നു ഉണ്ടായിരുന്നത് .വളരെ അടുത്തുചെന്നാല്‍ ശരീരമൊട്ടാകെ ഇളക്കി പ്രതിഷേധിക്കുമെന്നതൊഴിച്ചാല്‍ മറ്റൊരെതിര്‍പ്പും ഇവര്‍ പ്രകടിപ്പിച്ചില്ല . വളരെയേറെ നേരം നിരീക്ഷിയ്ക്കാനും ഫോട്ടോ എടുക്കാനും കഴിഞ്ഞു .

1933 ല്‍ ഡോ . സലീം അലിയുടെ പഠനങ്ങളില്‍ ഉള്ള ചില സൂചനകള്‍ മാത്രമായിരുന്നു ഈ പക്ഷിയെക്കുറിച്ച് ശാസ്ത്ര ലോകത്തിന് ഉണ്ടായിരുന്നത് . അദ്ദേഹത്തിന്‍റെ പക്ഷി സെന്‍സസില്‍ ഒരിയ്ക്കല്‍ മാത്രം ഈ പക്ഷിയെ കണ്ടു . പിന്നീട് മുക്കാല്‍ നൂറ്റാണ്ടോളം പിന്നിട്ട് . 2000 ല്‍ തട്ടേക്കാട്ടുകാരന്‍ തന്നെയായ എല്‍ദോസ് എന്ന പക്ഷിനിരീക്ഷകനാണ് പിന്നീട് ഈ പക്ഷിയെ കണ്ടെത്തിയത് .

1995 ല്‍ ഞാന്‍ തട്ടേക്കാട് സന്ദര്‍ശിച്ചപ്പോള്‍ തട്ടേക്കാട്ടെ വനം വകുപ്പ് പക്ഷി ഗവേഷകനായ ജി .സുഗതനെ ഇന്‍റര്‍വ്യൂ ചെയ്യുകയുണ്ടായി , അന്നദ്ദേഹം പറഞ്ഞത് മാക്കാച്ചിക്കാട തട്ടേക്കാട് വനത്തില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് , താന്‍ അതിനെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്നായിരുന്നു

രാത്രിയില്‍ ഇര തേടാന്‍ ഇറങ്ങുന്ന മാക്കാച്ചിക്കാടയുടെ ഭക്ഷണം പ്രാണികളാണ് . തല കണ്ടാല്‍ വലിയൊരു തവളയുടെ സാദൃശ്യമുള്ളതിനാലാണ് ഈ പക്ഷിയ്ക്ക് മാക്കിക്കാട എന്ന പേര് വീണത് . പകല്‍മുഴുവന്‍ ഒരിടത്തിരുന്ന് വിശ്രമിയ്ക്കുന്ന ഈ പക്ഷിയെ കണ്ടുകിട്ടിയാല്‍ മതിയാവോളം നിരീക്ഷിയ്ക്കുന്നതിന് ഒരു തടസ്സവുമില്ല . ഈ പക്ഷി മനുഷ്യനെ അതികം പേടിക്കുന്നില്ല എന്നതാണ് മനസ്സിലായത് . ( രണ്ടു സ്ഥലങ്ങളിലായി 5 എണ്ണത്തെയാണ് തട്ടേക്കാട്ട് കാണാന്‍ കഴിഞ്ഞത് )

തട്ടേക്കാട്ട് കണ്ടെത്തിയതിന് ശേഷം കേരളത്തില്‍ മറ്റു ചില സ്ഥലങ്ങളില്‍ക്കൂടിയും മാക്കാച്ചിക്കാടയെ കാണുകയുണ്ടായി . ലോകത്ത് ഈ പക്ഷി ഉള്ളത് പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലുമാണ് ( sri lanka frog mouth ,( cylon frog mouth - ) ഇംഗ്ലീഷ് നാമം , batrachostomus moniliger ശാസ്ത്രീയ നാമം )



വെള്ളിയാഴ്‌ച, ജനുവരി 15, 2010

അഗസ് ത്യകൂട യാത്ര....








എന്‍റെ മനസ്സില്‍ സൂക്ഷിച്ചു വെച്ചിരുന്ന വലിയൊരാഗ്രഹമായിരുന്നു അഗസ്ത്യകൂടം സന്ദര്‍ശിയ്ക്കണമെന്നത്..പ്രൊഫസര്‍ മധുസൂതനന്‍ നായരുടെ അഗസ്ത്യഹൃദയം എന്ന കവിത ഇക്കാര്യത്തില്‍ എന്നില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു .ഒടുവില്‍ 2008 ഫെബ്രുവരി 28 ന് ആണ് ആ യാത്രയ്ക്ക് അവസരം ലഭിച്ചത് . ഒരേ ഭൂമി ഒരേ ജീവന്‍ പരിസ്ഥിതി സംഘടനാ അംഗമായ ശ്രീ ബസുമ യാണ് ഈ യാത്രയ്ക്ക് എനിയ്ക്ക് അവസരം ഒരുക്കിയത് . അദ്ദേഹത്തിന്‍റെ അമ്മാവനായ മുരുകന്‍ വര്‍ഷം തോറും നടത്തിവരാറുള്ള അഗസ്ത്യമല തീര്‍ത്ഥാടനത്തില്‍ എന്നേയും അംഗമാക്കുകയായിരുന്നു .

ഫെബ്രുവരി 28 ന് തിരുവനന്തപുരത്തുനിന്നും രാവിലെ 5 മണിയ്ക്ക് പുറപ്പെടുന്ന ബോണക്കാട് ബസ്സില്‍ ഞാന്‍ കയറി . അതില്‍ ബസുമയും സഹപ്രവര്‍ത്തകന്‍ മനോജുമുണ്ടായിരുന്നു .പ്രഭാതരശ്മികള്‍ പരക്കുന്നതിന് മുന്‍പേ തിരുവനന്തപുരം പട്ടണത്തിന് പുറത്തുകടന്ന ബസ്സ് വിതുര വഴി ബോണക്കാട്ടേയ്ക്ക് സഞ്ചരിച്ചു .

വളഞ്ഞു പുളഞ്ഞ വഴികള്‍ .... ബസ്സ് മല കയറുകയാണ് ... വീതി കുറഞ്ഞ പാത... ബസ്സിന് വലുപ്പം കുറവായതിനാല്‍ റോഡിന് അനുയോജ്യമായിത്തോന്നി .ബസ്സ് വനത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചു വെളിച്ചം കുറഞ്ഞു . വനത്തിനുള്ളിലൂടെയുള്ള യാത്രയില്‍ ഇടയ്ക്ക ഇരുട്ടു മാറി വെളിച്ചം വന്നു . വനം അവസാനിച്ചിരിയ്ക്കുന്നു .ബസ്സ് ബോണക്കാട് എസ്റ്റേറ്റിനുള്ളിലേയ്ക്ക് പ്രവേശിച്ചിരിയ്ക്കുന്നു ... എസ്റ്റേറ്റ് വരെ മാത്രമേ ബസ്സ് സര്‍വ്വീസുള്ളൂ...

തേയില , റബ്ബര്‍ , തുടങ്ങി വിവിധ വിളകളാണ് ബോണക്കാട് എസ്റ്റേറ്റില്‍ കൃഷി ചെയ്യുന്നത് . ഇടയ്ക്ക് പൂട്ടിപ്പോയ എസ്റ്റേറ്റ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് .1300 ഏക്കറാണ് എസ്റ്റേറ്റിന്‍റെ വിസ്തീര്‍ണ്ണം

ടാര്‍ ചെയ്യാത്ത റോഡിലൂടെ മുന്നോട്ടുനടന്നപ്പോള്‍ മഴയെത്തി .... ചെറിയ ചാറ്റല്‍ മഴ ചെറുതായി നനഞ്ഞു .കൂട്ടുകാരുമായി കുട പങ്കുവെച്ചുള്ള നടത്തം ... വനം വകുപ്പിന്‍റെ ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍...അവിടെ ആളുകള്‍ പ്രാതല്‍ കഴിയ്ക്കുന്നു . അവിടുത്തെ പരിശോധനയ്ക്കുശേഷം വനത്തിനുള്ളിലേയ്ക്ക് ... 25 പേര്‍ക്ക് ഒരു ഗൈഡ് എന്ന തോതില്‍ ദിവസം 200 പേരെയാണ് അഗസ്ത്യകൂടത്തിലേയ്ക്ക് കടത്തിവിടുക . രാവിലെ 9 മണിയോടുകൂടി നടത്തമാരംഭിച്ചു . പോകും വഴി കാടിന്‍റെ വിവിധ ഭാവങ്ങള്‍ , പുല്‍മേടുകള്‍ ... പാറക്കെട്ടുകള്‍ ...ഹരിതവനങ്ങള്‍... ചിലയിടങ്ങളില്‍ മരങ്ങള്‍ക്കുചുവട്ടില്‍ ആരാധനാമൂര്‍ത്തികള്‍ മഞ്ഞളാലും മറ്റും അഭിഷേകം ചെയ്യപ്പെട്ടുനില്‍ക്കുന്നു . ചുറ്റിലും പൂജാവസ്തുക്കളുടെ നിരവധി ഒഴിഞ്ഞ കവറുകള്‍ ചിതറിക്കിടക്കുന്നു .കൂടാതെ നിറയെ പ്ലാസ്റ്റിക്ക് കവറുകളും കാലിക്കുപ്പികളും . ബോണക്കാടുള്ള വനം വകുപ്പുവക ഇക്കോ ഡവലപ്പ്മെന്‍റ് കമ്മറ്റിക്കാര്‍ ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുത്തുവിടുന്നതും പ്ലാസ്റ്റിക്കിലാക്കിയാണ് .

നടപ്പിന്‍റെ ഇടവേളയില്‍ ഉച്ചഭക്ഷണം , തണുത്ത കാറ്റുവീശുന്ന പുല്‍പ്പരപ്പില്‍ ... വെയിലുണ്ടെങ്കിലും ചൂട് അനുഭവപ്പെടുന്നില്ല , ഉച്ചയോടുകൂടി ചാറ്റല്‍ മഴ അവസാനിച്ചിരുന്നു . ഭക്ഷശേഷം വീണ്ടും നടപ്പ് ... പുല്‍പ്പരപ്പിലൂടെ മുകളിലേയ്ക്ക് ... കുത്തനെയുള്ള കയറ്റം ... അതിനു പേര് മുട്ടിടിച്ചാന്‍ പാറ .. ആ കയറ്റത്തിനു ശേഷം പുറകോട്ടുനോക്കുംപോള്‍ ദൂരെ നടന്ന വഴികള്‍ ... വൈകിട്ട് മൂന്നരയോടുകൂടി അഗസ്ത്യമലയുടെ താഴെയുള്ള , വനം വകുപ്പിന്‍റെ ഡോര്‍മെട്രി സ്ഥിതി ചെയ്യുന്ന അതിരുമലയിലെത്തി .അവിടെ 1993 ല്‍ നിര്‍മ്മിച്ച ഡോര്‍മെട്രിയില്‍ വിശ്രമം .. പൊട്ടിപ്പൊളിയാറായ കെട്ടിടം നിലത്തു നിറയെ മണ്ണ് .. ചോര്‍ന്നൊലിയ്ക്കുന്ന മേല്‍ക്കൂര . സമീപത്തുളള , ഇക്കോ ഡവലപ്പ്മെന്‍റ് കമ്മറ്റിക്കാര്‍ നടത്തുന്ന കാന്‍റീനില്‍ നിന്നും അഞ്ച് രൂപ വാടകയ്ക്ക് വാങ്ങിയ പുല്‍പ്പായയില്‍ കിടന്നു .

രാത്രി ... ഭക്ഷണം കാന്‍റീനില്‍ നിന്നും . കഞ്ഞി , പയര്‍ .... കാണി വിഭാഗക്കാരായ ആദിവാസികള്‍ നടത്തുന്ന ആ കാന്‍റീനില്‍ കഞ്ഞി വിലയേറിയതായിരുന്നു , 30 രൂപ ... ദൂരെ നാട്ടില്‍നിന്നും കാട്ടിലൂടെ സാധനങ്ങള്‍ തലച്ചുമടായി എത്തിയ്ക്കുന്നതുകൊണ്ടായിരുന്നു അവിടെ ഭക്ഷണത്തിന് കൂടുതല്‍ പണം ഈടാക്കിയിരുന്നത്. 20 കിലോ ചുമക്കുന്ന ഒരാള്‍ക്ക് 200 രൂപ കൂലി കൊടുക്കണമെന്ന് കാണിക്കാര്‍ പറഞ്ഞു.ഒരു നേരത്തെ ആഹാരവും നല്‍കേണ്ടതുണ്ട് . ആ കാന്‍റീനിലെ ഭക്ഷണ വില – ഊണ്‍ - 40 രൂപ ഉപ്പമാവ് -25 , പുട്ടും കറിയും - 30 , പൂരിയും കറിയും - 30 രൂപ

പ്രഭാതം ... രാവിലെ 5.30 ന് പ്രാതലിനു മുന്‍പായി അതിരുമലയില്‍ നിന്നും പുറപ്പെട്ട് 11 മണിയോടുകൂടി തിരിച്ചെത്താന്‍ കൂട്ടത്തിലെ ചിലര്‍ തീരുമാനമെടുത്തു .എന്നാല്‍ രാവിലെ 6.30 നാണ് പുറപ്പെട്ടത് . കുത്തനെയുള്ള കയറ്റം ... ചിലയിടങ്ങളില്‍ നടക്കാന്‍ നന്നായി വിഷമിച്ചു . മലയുടെ മുകളില്‍ പലഭാഗത്തും വെള്ളമുണ്ടായിരുന്നത് വളരെ ആശ്വാസകരമായിരുന്നു . ചിലയിടങ്ങളില്‍ മലമുകളിലേയ്ക്ക് കയറുന്നതിന് കര്‍ കെട്ടിയിരുന്നു . ചെങ്കുത്തായ മലയുടെ മുകളില്‍ , ഇടുങ്ങിയ വഴികളില്‍ നിറയെ ആനപ്പിണ്ടം ... അത് വളരെ ചെറുതായിരുന്നു ... ആനയുടെ കാല്‍പ്പാടുകളും അവിടെ ഉണ്ടായിരുന്നു , അതും വളരെച്ചെറുതാണ് ... അത് അഗസ്ത്യകൂടമലനിരകളില്‍ ഉള്ള പ്രത്യേക ആന വിഭാഗമായ കല്ലാനയുടേതാണെന്ന് മനസ്സിലായി . ടക്കയാത്രയില്‍ കല്ലാനയുടെ ഫോട്ടോ എടുത്തിട്ടുള്ള സാലി പാലോട് എന്ന എന്ന വന്യജീവി ഫോട്ടോഗ്രാഫറെ കണ്ടുമുട്ടുകയും വിവരങ്ങള്‍ അന്വേഷിയ്ക്കുകയും ചെയ്തു . എന്നാല്‍ ശാസ്ത്രജ്ഞര്‍ കല്ലാനയെ അംഗീകരിച്ചിട്ടില്ല .

ഇടയ്ക്ക് പൊങ്കാലപ്പാറ എന്ന സ്ഥലത്തെത്തി , ആളുകള്‍ അവിടെ പൊങ്കാലയിട്ട് അതുമായി അഗസ്ത്യപ്രതിമയുടെ മുന്നിലെത്തി നിവേദിയ്ക്കുന്നു . ഇതിനുതൊട്ടുതാഴെയുള്ള ഒരു പാറപ്പരപ്പില്‍ ഞങ്ങള്‍ കുറേ നേരമിരുന്ന് വിശ്രമിച്ചു . അവിടെ ശക്തമായ കാറ്റ് വീശിയിരുന്നു .തൊട്ടടുത്തുള്ള തമിഴ് നാട് വനത്തില്‍ നിന്നും വീശുന്ന കാറ്റിനെ പ്രതിരോധിയ്ക്കണമെങ്കില്‍ ചോലക്കാടുകളുടെയോ പാറക്കെട്ടുകളുടെയോ മറവു വേണമായിരുന്നു . ശക്തമായ കാറ്റില്‍ ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ നാം പറന്നു ചെന്നു വീഴുക അഗാധമായ കൊക്കയിലായിരിയ്ക്കും .

അവിടെ നിന്നും പിന്നേയും നടപ്പ് ... മുകളില്‍ നിന്നും ശക്തമായി വെള്ളം ഒഴുകിയിരുന്നതിനാല്‍ കുത്തനെയുള്ള നടവഴികളില്‍ നിറയെ കല്ലുകളും മറ്റും നിറഞ്ഞിരുന്നു . കുത്തനെയുള്ള പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് മുകളിലേയ്ക്ക് ..... ചീറിയടിയ്ക്കുന്ന കാറ്റില്‍ നിന്നും ജീവനും ഉടുമുണ്ടും രക്ഷിച്ചെടുക്കാനുള്ള വ്യഗ്രത ... ന്തിവലിഞ്ഞ് അഗസ്ത്യകൂടത്തിന് മുകളില്‍... അവിടേയും ഒരുവശം അഗാധമായ കൊക്ക തന്നെ . ശ്രദ്ധിച്ചു് നിന്നില്ലെങ്കില്‍ കാറ്റ് പറത്തിക്കൊണ്ടുപോകുന്ന് അവസ്ഥ ... അവിടെ സ്ഥാപിച്ചിട്ടുള്ള അഗസ്ത്യ പ്രതിമയ്ക്കു സമീപം ഒരു ചോലക്കാട് . അതിന്‍റെ മറവിലേയ്ക്ക് ഒളിച്ചു.. കാററിന് സമാധാനം ... കുറച്ചുനേരം ചുറ്റിലെ കാഴ്ചകള്‍ നോക്കി നിന്നു ... ദൂരെ പാണ്ടവന്‍ പാറ എന്ന മല .. ... ( ഒന്നു പോലെ അഞ്ചുമലകള്‍ ഒന്നിച്ചു നില്‍ക്കുന്നു )

പൂജാ കര്‍മ്മങ്ങള്‍ നടക്കുകയാണ്.. ഭക്തന്‍മാര്‍ അഗസ്ത്യന് നിവേദിയ്ക്കുന്ന പായസത്തിലായിരുന്നു എന്‍റെ ശ്രദ്ധ .... അവല്‍ , മലര്‍ , പായസം എന്നിവ നിവേദിച്ചതിനു ശേഷം അത് ഭക്തന്‍മാര്‍ക്ക് വിളംബുംബോള്‍ കൈ നീട്ടി വാങ്ങിക്കഴിച്ചു... വിശപ്പിന് ചെറിയ ശമനം ... കുറേ ഭക്തന്‍മാരുടെ നിവേദ്യത്തിന്‍റെ പങ്ക് പറ്റിയപ്പോള്‍ പ്രാതല്‍ കിട്ടാത്തതിലുള്ള സങ്കടം മാറി...

കഴിഞ്ഞ 13 വര്‍ഷമായി അഗസ്ത്യമല യാത്രയില്‍ പങ്കെടുക്കുന്ന ബസുമയ്ക്ക് നടപടികള്‍ മുഴുവനറിയാം . പൊങ്കാലപ്പാറയില്‍ വെച്ച് പൊങ്കാല തയ്യാറാക്കുന്ന ഭക്തര്‍ നിവേദിയ്ക്കുന്നതിനാവശ്യമായ പൊങ്കാല കയ്യിലേന്തി മുകളിലേയ്ക്ക് പോവുകയും ബാക്കിയുള്ള പൊങ്കാല ( പായസം ) പാറയ്ക്ക് സമീപം ഏതെങ്കിലും സ്ഥലത്ത് ഒളിച്ചുവെയ്ക്കുകയുമാണ് പതിവ് . താഴെ എത്തിയപ്പോള്‍ ആ ഭക്തര്‍ ഒളിപ്പിച്ചുവെച്ച പൊങ്കാല കണ്ടെത്തേണ്ട ചുമതല എനിയ്ക്കായി .ഞാന്‍ അതിവേഗം അത് കണ്ടെത്തുകയും , ഞങ്ങള്‍ അതില്‍ നിന്നും ആവശ്യത്തിന് എടുത്തുകഴിയ്ക്കുകയും ചെയ്തു.....വിശപ്പിന് പരിപൂര്‍ണ്ണ ശമനം .....

ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ഡോര്‍മെട്രിയില്‍ തിരിച്ചെത്തി . ഉച്ചഭക്ഷണം കഴിഞ്ഞയുടന്‍ മടക്കം ... രണ്ടുമണിയോടുകൂടി ആരംഭിച്ച മടക്കയാത്ര ബോണക്കാട് എസ്റ്റേറ്റില്‍ അവസാനിച്ചത് ആറരയ്ക്ക് ...അതായത് അന്നേ ദിവസം രാവിലെ തുടങ്ങിയ നടപ്പ് അവസാനിയ്ക്കുന്നത് പന്ത്രണ്ട് മണിക്കൂറിന് ശേഷം... കാട്ടിലൂടെ ഏറെ ദൂരം നടന്നൊരു യാത്ര ഇതായിരുന്നു... കേട്ടതുപ്രകാരമാണെങ്കില്‍ 35 കിലോമീറ്റര്‍ ......

( മെയ് - 2008 )