ഇത് ജപ്പാനില്‍ ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ...ഒരു സ്നേഹ നിധിയായ
അമ്മയുടെ ത്യാഗത്തിന്റെ കഥ.
ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ ഒരു
യുവതിയുടെ തകര്‍ന്നടിഞ്ഞ വീടിനടുത്തെത്തിഅപ്പോള്‍ തകര്‍ന്നടിഞ്ഞ
... വീടിന്റെ
അവശിഷ്ടടങ്ങള്‍ക്കിടയിലൂടെ അവര്‍ ആ യുവതിയുടെ മൃത ശരീരം കണ്ടു.പക്ഷെ
അവളുടെ ആ കിടത്തത്തില്‍ അവര്‍ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക്
ചാഞ്ഞു നിലത്ത് നെറ്റി കുത്തിക്കൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ
ഒന്നിനെ മാറോട് ചേര്‍ത്ത് പിടിച്ചത് പോലെ. തകര്‍ന്നടിഞ്ഞ വീടിന്റെ
അവശിഷ്ടടങ്ങള്‍ അവളുടെ മുതുകിലും , തലയിലുമായി ചിതറിക്കിടക്കുന്നു.
Rescue TEAM ന്റെ ലീഡര്‍ ഒരു പാട് ബുദ്ധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ
വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന്‍
ശ്രമിച്ചു.അങ്ങനെ അദ്ദേഹം
ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ പ്രതീക്ഷ
ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ
തണുത്ത് വിറങ്ങലിച്ച ആ ശരീരം
കണ്ടപ്പോള്‍ അവള്‍ മരിച്ചു എന്ന് അവര്‍ക്ക് ഉറപ്പായി .
ടീം ലീഡറും ബാക്കിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ
അവശിഷ്ടടങ്ങള്‍ക്കിടയില്‍ തുടിക്കുന്ന ഏന്തെകിലും ഒരു ശരീരം കിടപ്പുണ്ടോ
എന്ന് തിരയാന്‍
തുടങ്ങി.പക്ഷെ ഏതോ ഒരു കാരണം ആ ടീം ലീഡറെ മരിച്ചു പോയ ആ യുവതിയുടെ
വീടിന്റെ അടുക്കലേക്ക് തന്നെ തിരിച്ചു പോകാന്‍ നിര്‍ബദ്ധിച്ചു,അദ്ദേഹം
മുട്ട്
കുത്തിനിന്ന് അവിടെ കണ്ട ഒരു ചെറിയ വിടവിലൂടെ കയ്യിട്ട് ആ ശരീരത്തിന്റെ
അടിയില്‍ കണ്ട ചെറിയ സ്ഥലത്ത് തിരയാന്‍ തുടങ്ങി.പെട്ടെന്ന് ,അദ്ദേഹം
ഉറക്കെ
വിളിച്ചു പറയാന്‍ തുടങ്ങി ,” ഒരു കുട്ടി !ഇവിടെ ഒരു കുട്ടി ഉണ്ട്! “
എല്ലാവരും ഒരുമിച്ച് ശ്രമിച്ചു; ശ്രദ്ധയോടെ ആ സ്ത്രീയുടെ മുകളില്‍ വീണു
കിടക്കുന്ന കല്ലും മണ്ണും എടുത്തു മാറ്റി.അവിടെ ആ അമ്മയുടെ
ശരീരത്തിനടയില്‍ വെറും
മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ്,ഒരു കമ്പിളി
പുതപ്പില്‍ പുതച്ച് കൊണ്ട്. തീര്‍ച്ചയായും ആ സ്ത്രീ തന്റെ ജീവന്‍
കൊടുത്ത് അവളുടെ മകനെ
രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നു.അവളുടെ വീട് തകര്‍ന്നു വീഴുമ്പോള്‍
തന്റെ ശരീരം കൊണ്ട് തന്നെ തന്റെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചു.ടീം ലീഡര്‍
ആ കുഞ്ഞിനെ പൊക്കിയെടുക്കുമ്പോഴും അവന്‍ ശാന്തമായി ഉറങ്ങുകയാണ്.
കുട്ടിയെ ചികില്‍സിക്കാന്‍ ഡോക്ടര്‍ ഓടി വന്നു.കുട്ടിയെ പുതച്ച പുതപ്പ്
തുറന്നപ്പോള്‍ ഡോക്ടര്‍ ഒരു സെല്‍ ഫോണ്‍ കണ്ടു. അതിന്റെ സ്ക്രീനില്‍ ഒരു
ടെക്സ്റ്റ് മെസ്സേജ്
ഉണ്ടായിരുന്നു.” രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു
പാട് സ്നേഹിച്ചിരുന്നു എന്ന്".("If you can survive, you must remember
that I love you.”) ആ സെല്‍
ഫോണ്‍ ഓരോരുത്തരായി കൈമാറി എല്ലാവരും ആ മെസ്സേജ് വായിച്ചു
കരഞ്ഞു.”രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട്
സ്നേഹിച്ചിരുന്നു ( ഫേസ്ബുക്ക് പോസ്ററ് )
അമ്മയെന്ന അത്ഭുതസ്നേഹം
മറുപടിഇല്ലാതാക്കൂഅമ്മ
മറുപടിഇല്ലാതാക്കൂ