വ്യാഴാഴ്‌ച, ജനുവരി 31, 2013

കാര്‍ഷിക രാജ്യത്തിന്റെ മറുപടി

യന്ത്രത്തിനകത്ത് പണം നിക്ഷേപിച്ചാല്‍ നമുക്കുവേണ്ടുന്ന സാധനം പുറത്തുചാടുന്ന വെന്റിംഗ് മെഷീനുകള്‍ പണ്ട് നമുക്കൊരത്ഭുതക്കാഴ്ചയായിരുന്നു... അമേരിയ്ക്ക പോലുള്ള രാജ്യങ്ങളില്‍ കൊക്കക്കോളയും പെപ്സിയും അങ്ങനെ പല വസ്തുക്കളും വെന്റിംഗ് മെഷീനിലൂടെ കിട്ടുന്ന ഏര്‍പ്പാടുണ്ട് … കാര്‍ഷിക രാജ്യമായ ഭാരതത്തില്‍ ഇതിന് കിടപിടിയ്ക്കുന്ന നല്ലൊരു കാഴ്ചയാണ് തൃശ്ശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ ഞാന്‍ കണ്ടത്... ഇവിടെ വെന്റിംഗ് മെഷീനിലൂടെ കിട്ടുന്നത് പച്ചക്കറി വിത്തുകളാണ്.... ടെക്നോളജി ഹരിതമാവുന്നു.... ഇനി ചിത്രങ്ങള്‍ പറയട്ടെ....

2 അഭിപ്രായങ്ങൾ:

  1. കൊള്ളാമല്ലോ
    പച്ചക്കറി തന്നെ വരികയാണെങ്കില്‍ എല്ലാര്‍ക്കും സന്തോഷമായേനെ

    മറുപടിഇല്ലാതാക്കൂ
  2. ആളുകള്‍ക്ക് ചോറും കറിയും കൂടി കിട്ടിയാലും മതിയാകുമെന്നുതോന്നുന്നില്ല

    മറുപടിഇല്ലാതാക്കൂ