" പ്രിയ മനുഷ്യരെ , നിങ്ങളുടെ സ്വാര്‍ത്ഥ ചിന്ത എന്റെ കുലത്തെനശിപ്പിച്ചു , എന്റെ കുടുംബം നിങ്ങളുടെ കൈകളില്‍ അവസാനിക്കപ്പെട്ടു , എന്റെ വാസ സ്ഥലം നിങ്ങള്‍ വ്യാജ പട്ടയം വെച്ച് കയ്യേറി , കോടതിയില്‍...
പോകാന്‍ കഴിയാത്തതിനാലും , ഒരു സംഘടനയും എനിക്ക് വേണ്ടി വാദിക്കാന്‍ ഇല്ലാത്തതിനാലും ഞാന്‍ ഓടി പാറമടക്കുകളില്‍ ഒളിച്ചു ...
അവിടെയും നിങ്ങള്‍ എന്നെ തേടി വന്നു ...
എന്റെ ഭക്ഷണം നിങ്ങള്‍ കഴിച്ചു , ഞാന്‍ പട്ടിണി ആയി ...
എന്റെ രാത്രി സഞ്ചാരം നിങ്ങളുടെ സദാചാര പോലീസും തടഞ്ഞു ...
ഞങ്ങള്‍ക്ക് ഭരണ ഘടന തന്ന അവകാശങ്ങള്‍ പോലും നിങ്ങള്‍ നിയമ സഭകളില്‍ കൂടിയിരുന്നു മാറ്റിയെഴുതി...
ഒന്ന് മൂത്രമൊഴിക്കാനു ള്ള അല്ലെങ്കില്‍ കുളിക്കാനുള്ള മറ പോലും നിങ്ങള്‍ എനിക്ക് നല്‍കിയില്ല ...
സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്നവരെ , നിങ്ങള്‍ എന്റെ അമ്മയെയും , സഹോദരിയും കണ്ടില്ല ,
അവരും സ്ത്രീകള്‍ ആയിരുന്നു ...
എന്റെ കുഞ്ഞുങ്ങളെ വെടിവെച്ചു ചോര ചാലുകള്‍ ആക്കിയപ്പോലും നിങ്ങള്‍ മിണ്ടിയില്ല , അവര്‍ക്കും ജീവിക്കാന്‍ അവകാശം ഉണ്ടായിരുന്നില്ലേ ഭൂമിയില്‍...
മതങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരെ ഞങ്ങള്‍ ക്ക് മതഭ്രാന്ത് ഉണ്ടായില്ല.. .
ഉണ്ടായിരുനെങ്കില്‍ സ്വന്തം മതക്കാരെ ഒഴിവാക്കി മറ്റുള്ളവരെ മാത്രം ആക്രമിച്ചിരുന്നെങ്കില്‍ , ഭൂരിപക്ഷ സമുദായത്തിന്റെ അല്ലെങ്കില്‍ ന്യൂന പക്ഷ സമുദായത്തിന്റെ പരിരക്ഷ ഉണ്ടായിരുന്നെങ്കെല്‍ ഞങ്ങള്‍ ഇവിടെ ജീവിച്ചേനെ ...
ന്യുന പക്ഷങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നവരെ ന്യുന പക്ഷമായ ഞങ്ങള്‍ക്ക് ഒരു ആനുകൂല്യവും ഇല്ലേ ഈ ഭൂമിയില്‍ ..
മടുത്തു ഈ ജീവിതം , നാണം കേട്ട ജീവിതം , സ്വന്തം ഭൂമിയില്‍ അന്യനെപോലെ പേടിച്ചു , പേടിച്ചു,,
ഇനി വയ്യ ...
കടുവ എന്നാ കിടിലന്‍ പേര് നല്‍കി നിങ്ങള്‍ ഞങ്ങളെ പറ്റിച്ചു , നിങ്ങള്‍ ആണ് കടുവകള്‍ ഞാന്‍ വെറും മനുഷ്യന്‍...
ആത്മഹത്യ ചെയ്യാന്‍ നിങ്ങളെപ്പോലെ എനിക്ക് വയ്യ ....
അതുകൊണ്ട് നിങ്ങള്‍ എന്നെ തേടി വരുന്നതിനു മുന്‍പ് ഞാന്‍ നിങ്ങളെ തേടി വരികയാണ് , ചാകാന്‍വേണ്ടി മാത്രം , മരണം അത് മാത്രമാണ് ലക്‌ഷ്യം ....
നിങ്ങള്‍ അത് ചെയ്തു തരും എന്നറിയാം ...
എനിക്ക് വേണ്ടി കര്‍മങ്ങള്‍ ചെയ്യാന്‍ പോലും ആരുമുണ്ടാകില്ല എന്നറിയാം , കണ്ണീരു പൊഴിക്കാനും ...
ഇത്ര മാത്രം ഇനിയും ഇതുപോലെ പല മനുഷ്യരും മൃഗങ്ങള്‍ ആയ നിങ്ങളുടെ മുന്നില്‍ വരും,,
ഒ
ന്ന് ആത്മഹത്യ ചെയ്യാന്‍......
കാത്തിരിക്കുക...
എന്ന് ,
കടുവ
ഈ നിയമമൊക്കെ മനുഷ്യന്‍ ഉണ്ടാക്കിയതല്ലേ ....
എല്ലാ ജീവികള്‍ക്കും ജീവിക്കുവാനുള്ള അവകാശമുണ്ട്...
മനുഷ്യന്‍ കാട് നശിപ്പികുമ്പോള്‍ ആണ് അത് നാട്ടിലോട്ട് വരുന്നത് .......
( facebook post )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ