കേരള സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് യുവജനക്ഷേമ ബോര്‍ഡ് കിര്‍ത്താഡ്സ് എന്നിവര്‍ സംയുക്തമായി നടത്തുന്ന പൈതൃകോത്സവം കൂറ്റനാടിന്റെ മനം കവര്‍ന്നിരിയ്ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു പതിവ് പരിപാടി എന്ന നിലയില്‍ ആദ്യം ജനങ്ങള്‍ ഒന്നു മടിച്ചുനിന്നുവെങ്കിലും പിന്നീട് ജനങ്ങള്‍ ഇരച്ചെത്തുന്ന കാഴ്ചയാണ് നടന്നിരിയ്ക്കുന്നത്. തൃത്താല എം എല്‍ എ ശ്രീ വിടി ബല്‍റാം മുന്‍കൈയ്യടുത്തുകൊണ്ടുവന്ന ഈ സാംസ്കാരിക , കലാമേള കൂറ്റനാടിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.കേരളം തമിഴ്നാട് കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാരുടേയും പട്ടികജാതിക്കാരുടേയും വിവിധ നാടന്‍ കലകള്‍ ഇവിടെ അവതരിപ്പിയ്ക്കുന്നു ( കൊറഗനൃത്തം, പളിയനൃത്തം,കുറത്തിയാട്ടം,തെയ്യം,മംഗലംകളി മുതലായവ ).
ഉത്പ്പന്ന
വിപണനവും വിവിധ ഇനങ്ങള്‍
പരിചയപ്പെടുത്തലുമുണ്ട്
ഡിസംബര്‍ 22 ന് തുടങ്ങി 31 ന് അവസാനിയ്ക്കുന്ന ഈ മേളയിലേയ്ക്ക ഇതുവരെയും കടന്നുവന്നിട്ടില്ലാത്ത പ്രിയപ്പെട്ട കൂറ്റനാട്ടുകാരേ പങ്കാളിത്തംകൊണ്ടിതിനെ ധന്യമാക്കി നമുക്കീ ഉത്സവത്തെ വിജയിപ്പിയ്ക്കാം …. ആയതിലൂടെ ചരിത്രത്തിന്റെ ഭാഗമാകാം.... എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിയ്ക്കാന്‍ നല്ല ചില നിമിഷങ്ങള്‍ നേടിയെടുക്കാം... വരിക പാക്കനാര്‍ ഗ്രാമത്തിലേയ്ക്ക്... എങ്ങിനെ മികച്ച അച്ചടക്കത്തോടെ പൊതുപരിപാടികള്‍ നടത്താം എന്നതിനുകൂടി മാതൃകയാണ് ഈ പരിപാടി. ഇങ്ങിനെ ഒരു മികച്ച പരിപാടി കൂറ്റനാട് ജനതയ്ക്ക് സമ്മാനിച്ച കേരളസര്‍ക്കാരിന് അഭിവാദ്യങ്ങള്‍
- ഷിനോജേക്കബ്കൂറ്റനാട്
പൈതൃകോത്സവം ചിത്രങ്ങളിലൂടെ...
UNnkRhwxNUI/AAAAAAAAE7s/21t6P1Vv5cE/s400/8.JPG" />
Thanks Shinuetta...
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂgood work shino, congrats and thanks: VT Balram MLA
മറുപടിഇല്ലാതാക്കൂചിത്രങ്ങളെല്ലാം മനോഹരം.വിവരണം ഒന്നുകൂടി വിശദമാക്കാമായിരുന്നു.ഉദാഹരണത്തിന് അവിടെയുള്ള എല്ലാ കാഴ്ച്ചകളുടെയും ഒരു ചെറുവിവരണം കൂടി നല്‍കാമായിരുന്നു.
മറുപടിഇല്ലാതാക്കൂGreat work frm Govt. Great Leadership frm MLA. Great blog frm shino.
മറുപടിഇല്ലാതാക്കൂGreat work frm Govt. Great Leadership frm MLA. Great blog frm shino.
മറുപടിഇല്ലാതാക്കൂഈ മണലാരത്തില്‍നിന്ന് നാട്ടില്‍ എത്തിയ പ്രീതി....പ്രവാസ ജീവിതത്തില്‍ ഇപ്പോള്‍ ഒന്നും മിസ് ചെയ്യുന്നില്ല.ഉത്സവങ്ങളും ആഘോഷങ്ങളും വള്ളുവാനടിന്ന്ഹരമാന്ന് .തൃത്താലയില്‍ പുതിയ ചാരിത്രo തീര്‍ത്ത ഈ പരിപാടിക്ക് എല്ലാവിത ആശംസകളും ....ഷാര്‍ജയില്‍ നിന്നും .......
മറുപടിഇല്ലാതാക്കൂgood info..thanks
മറുപടിഇല്ലാതാക്കൂപൈതൃകോത്സവം പൊടിപൊടിച്ചല്ലോ
മറുപടിഇല്ലാതാക്കൂആശംസകള്