ചൊവ്വാഴ്ച, ഏപ്രിൽ 05, 2011

വൊഡാഫോണ്‍ മരങ്ങള്‍

നാലുവരിപ്പാതയിലൂടെ കുതിച്ചുപായുന്ന നമ്മള്‍ റോഡിന്റെ സുഖത്തില്‍ രമിയ്ക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയില്‍ നമ്മുടെ നെറുകയില്‍ പതിയ്ക്കുന്നത് നാം ശ്രദ്ധിയ്ക്കുന്നില്ല .... അന്‍പത് ഡിഗ്രിയോളം ചൂടില്‍തിളയ്ക്കുന്ന ഈ റോഡിലൂടെ എ സി കാറിലല്ലാതെയുള്ള യാത്ര ദുഷ്കരമാവും.ആരെങ്കിലും നടന്ന് സഞ്ചരിയ്ക്കാന്‍ ശ്രമിച്ചാല്‍ ഒരു കിലോമീറ്റര്‍ ചെല്ലുന്നതിനു മുന്‍പേ അയാള്‍ വെയില്‍കൊണ്ട് കുഴഞ്ഞ് വീണിട്ടുണ്ടാവും.ഇതാണ് കേരളത്തിലെ നിവിലുള്ള ഹൈവേറോഡുകളുടെ അവസ്ഥ .

എന്നാല്‍ കേരളത്തിലുള്ളതിനേക്കാള്‍ മികച്ച റോഡുകള്‍ വര്‍‍ങ്ങള്‍ക്കമുന്‍പേയുള്ള തമിഴ് നാട്ടില്‍ അവര്‍ പാതയോരങ്ങളില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്നു . മിയ്ക്കവാറും ഇടങ്ങളില്‍ അത് പുളിമരമായിരിയ്ക്കും. അത് തണലും വരുമാനവും നല്‍കുന്നു.

ഇവിടെയാണ് മലയാളിയും തമിഴനും തമ്മിലുള്ള വ്യത്യാസം നമുക്ക് തിരിച്ചറിയാനാവുക. എത്ര വികസിച്ചാലും ഗ്രാമം ( ഇത്തിരി പച്ചപ്പ് ) എന്നത് തമിഴന്‍ മനസ്സില്‍ കൊണ്ട് നടക്കുന്നു. എന്നാല്‍ ഗ്രാമം , മരങ്ങള്‍ എന്നൊക്കെ പറയുന്നത് നിന്ദ്യമായ എന്തോ ഒന്നാണെന്ന് വികസനവാദി മലയാളി കരുതുന്നു.

എന്തൊക്കെയായാലും നമ്മുടെ ഹൈവേകളില്‍ ചിലയിടങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കാന്‍ നല്ല ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട് .ആയതില്‍ മലയാളിയ്ക്കുള്ള പങ്ക് എന്തുമാത്രമുണ്ടെന്നതേ നോക്കേണ്ടതുള്ളൂ.... ഇവിടെയിതാ ( എറണാകുളം - ആലുവ നാലുവരിപ്പാത ) ബഹുരാഷ്ട്ര കമ്പനിയായ വൊഡാഫോണ്‍ ആണ് മലയാളിയ്ക്ക് തണലിനായി പണം മുടക്കിയിരിയ്ക്കുന്നത്






















posted by shinojacob - shino jacob - SHINOJACOB - SHINO JACOB


2 അഭിപ്രായങ്ങൾ:

  1. ഈ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഞാന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്... ഓരോ തവണ നാട്ടില്‍ പോകുമ്പോഴും ഒരു മരമെന്കിലും വച്ച് പിടിപ്പിക്കാന്‍ ശ്രമിക്കും എന്ന്...പക്ഷെ എത്രയോ ആളുകള്‍ പറയുന്നത് കേട്ടിരിക്കുന്നു... ഒരു ഉപകാരമില്ലാത്ത മരമാണ് അത് കൊണ്ട് വെട്ടികലയുന്നു എന്ന്... അരുത് എന്ന് പറഞ്ഞാല്‍ ഏതോ അത്ഭുതജീവിയെ കാണുന്ന പോലെ നോക്കും...

    മറുപടിഇല്ലാതാക്കൂ
  2. മഞ്ചു...,
    അഭിനന്ദനങ്ങള്‍.....
    (അരുത് എന്ന് പറഞ്ഞാല്‍ ഏതോ അത്ഭുതജീവിയെ കാണുന്ന പോലെ നോക്കും...)
    നാളെ അവര്‍ തിരിച്ചറിയും ഈ അത്ഭുത ജീവി ആയിരുന്നു ശരി എന്ന്...
    (ഒരു ഉപകാരമില്ലാത്ത മരമാണ്....?) വിദ്യാഭ്യാസം കൊണ്ട് വിവേകം നേടിയവര്‍ക്കറിയാം മനുഷ്യന്‍ ഒഴികെയുള്ളവയുടെ പ്രസക്തി...
    (ഞാന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്.) സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ പ്രാപ്തിയില്ലാത്തതാണ് ഇന്നത്തെ യുവതയുടെ പോരായ്മ. അല്ലായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായിരുന്നേനേ..... നന്ദി....

    മറുപടിഇല്ലാതാക്കൂ