വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2011

ഖദര്‍ ധരിയ്ക്കുന്നതെന്തിന്...?

" ചര്‍ക്കയില്‍ നൂല്‍ക്കുന്ന ഓരോ ഇഴയിലും ശാന്തി , സദ്ഭാവന ,സ്നേഹം ഇവ നിറഞ്ഞിരിയ്ക്കുന്നു " മഹാത്മാഗാന്ധി.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട ഒരു ആയുധമായിരുന്നു ചര്‍ക്ക .ചര്‍ക്കയില്‍ നൂറ്റ നൂല്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് വിദേശകുത്തകകള്‍ക്കെതിരേ ധീരമായി അക്കാലത്ത് പ്രതിരോധം സംഘടിപ്പിച്ചു.
ഇതേ പ്രതിരോധത്തിന് ഇന്നും പ്രസക്തിയുണ്ട് . കേരളത്തിലെ ഗ്രാമീണമേഖലയിലെ സ്ത്രീകള്‍ പണിയെടുക്കുന്ന നെയ്ത്ത് മേഖലയില്‍ ഒരു ചര്‍ക്കത്തൊഴിലാളിയ്ക്ക് 60 രൂപയും ഒരു നെയ്ത്ത് തൊഴിലാളിയ്ക്ക് 75 രൂപയും ശരാശരി ദിവസവേതനം ലഭിയ്ക്കുന്നു .ഇക്കാലത്ത് ചെറുതാണെങ്കിലും ഈ തുകകൊണ്ട് ആയിരക്കണക്കന് ദരിദ്രകുടുംബങ്ങള്‍ ഭക്ഷണം കഴിയ്ക്കുന്നു .
ഒരു ഖദര്‍ വസ്ത്രം നാം വാങ്ങി ധരിയ്ക്കുമ്പോള്‍ അത് ഒരു ചെറിയ കുടുംബത്തിന് കച്ചിത്തുരുമ്പാകുന്നു....
ചിന്തിയ്ക്കൂ,,, നമ്മുടെ പണം ആഗോള ഭീമന്‍ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാനുള്ളതാകണോ...?

(തൃത്താല , മേഴത്തൂരിലെ കോഴിക്കോട് സര്‍വ്വോദയ സംഘം നെയ്ത്തുശാലയില്‍ നിന്നുള്ള ചിത്രങ്ങള്‍.. മേനേജര്‍ - ശിവാനന്ദന്‍ 9744616063 )


















posted by,



shinojacob shino jacob SHINOJACOB SHINO JACOB

2 അഭിപ്രായങ്ങൾ:

  1. ഇവിടെ ജപ്പാനില്‍ ടൊയോട്ടയുടെ നെയ്ത്തുശാല സന്ദര്‍ശിക്കാന്‍ ഇടയായി ഒരിക്കല്‍... നെയ്ത്തിലായിരുന്നു ടൊയോട്ടയുടെ തുടക്കം... ഇപ്പോള്‍ ആധുനിക മെഷീന്‍സ് ആണ് ഉപയോഗിക്കുന്നതെങ്കിലും,പണ്ട് കാലത്തേ എല്ലാ മെഷീന്‍സും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു...പല രാജ്യങ്ങളില്‍ നിന്നുള്ളതും, നമ്മുടെ ചര്‍ക്കയും ഉണ്ടായിരുന്നു അവിടെ.കുട്ടികളെ അങ്ങനെ എങ്കിലും ചര്‍ക്ക എന്താണ് എന്ന് കാണിച്ചു കൊടുക്കാന്‍ പറ്റി.

    മറുപടിഇല്ലാതാക്കൂ