വ്യാഴാഴ്‌ച, നവംബർ 13, 2014

വേനല്‍ വരുന്നു...


നമ്മള്‍വേനല്‍ക്കാലത്തിലേയ്ക്ക്നീങ്ങിക്കൊണ്ടിരിയ്ക്കുന്നു...കത്തിക്കാളുന്ന വെയിലില്‍, തൊണ്ടവരളുക എന്ന പദപ്രയോഗം നമുക്ക് ശരിയ്ക്കും അനുഭവിച്ചറിയാന്‍ കഴിയും.എന്നാല്‍ വേനല്‍ക്കാലത്തിനെ ആസ്വദിയ്ക്കാനും നമുക്ക് വഴികളുണ്ട്... നമ്മുടെ മിയ്ക്ക പാതവക്കുകെളിലും അത് ഇപ്പോഴേ ഉയര്‍ന്നുതുടങ്ങിയിരിയ്ക്കുന്നു...അത് കരിമ്പ് ജ്യൂസിന്റേയും കരിക്കിന്റേയും ചെറു സ്റ്റാളുകളാണ്...
ഇവിടെ ഒരു സ്റ്റാള്‍   
നടത്തുന്നയാളെ നമുക്ക് 
പരിചയപ്പെടാം...പെരുമ്പിലാവ് - പാലക്കാട് സംസ്ഥാന പാതയില്‍ , കൂറ്റനാടിനും വാവന്നൂരിനും ഇടയില്‍ , വാവന്നൂരിന് സമീപം സ്റ്റാള്‍ നടത്തുന്നത് തിരുമിറ്റക്കോട് പഞ്ചായത്ത്, വെള്ളടിക്കുന്നിലെ എലിക്കോട്ടില്‍ ഹംസയാണ്...ഇദ്ദേഹം എട്ടുവര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്...കരിമ്പ് ജ്യൂസ് ഗ്ലാസ്സിന് 20രൂപയ്ക്കും കരിക്ക് 25 രൂപയ്ക്കുമാണ് ഇവിടെ വില്‍ക്കുന്നത്.... കരിമ്പ് മൈസൂരില്‍ നിന്നുള്ള കച്ചവടക്കാര്‍ എത്തിച്ചുകൊടുക്കും , കരിക്ക് എത്തിച്ചുകൊടുക്കുന്നത് പ്രദേശത്തുതന്നെയുള്ള ഒരു കച്ചവടക്കാരനാണ്... ഉപ്പിലിട്ട വിഭവങ്ങളായ പൈനാപ്പിള്‍ കഷ്ണം 5 രൂപയ്ക്കും നെല്ലിയ്ക്ക 2 രൂപയ്ക്കും ഇവിടെ കിട്ടും
ഇനി ഈ വഴി വരുമ്പോള്‍ ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസോ ഒരു കരിക്കോ കഴിച്ചിട്ടുപോകണേ...വേനലിനെ നമുക്ക് ആഘാഷിയ്ക്കാം...
ഹംസക്ക , മൊബൈല്‍ നമ്പര്‍ - 98 46 49 70 56




















1 അഭിപ്രായം:

  1. പാതവക്കുകളില്‍ നിന്ന് കരിക്ക് മാത്രമേ കുടിക്കാറുള്ളു. മറ്റ് പാനീയങ്ങളിലെ വെള്ളത്തിനെപ്പറ്റി ഭയമുണ്ട്

    മറുപടിഇല്ലാതാക്കൂ