നമ്മുടെ
രാജ്യ വും
സമൂഹവും എത്ര
വികസിച്ചാലും എന്തൊക്കെ
നേട്ടമുണ്ടാക്കിയാലും
മണ്ണില്‍ പണിയെടുത്ത് ഭക്ഷണം
ഉത്പാദിപ്പിയ്ക്കുന്നിടത്തോളം
വരുന്നില്ല അതൊന്നും...
കാരണം ഭക്ഷണം
തന്നെയാണ് എല്ലാത്തിന്റെയും
അടിസ്ഥാനം... എന്നാല്‍
ഇന്ന് നമ്മുടെ നാട്ടില്‍
കൃഷിചെയ്ത് ഭക്ഷണം
ഉദ്പാദിപ്പിയ്ക്കുന്ന
മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍
മുഴുവന്‍ പ്രായമേറിയവരാണ്...
ന്യൂ ജനറേഷന്‍
യോ യോ ഫ്രീക്കന്‍മാരെല്ലാം
ടച്ച്പാടും വാട്ട്സ് ആപ്പുമായി
വിലസുമ്പോള്‍ ഇവിടെ എഴുപതാം
വയ്യസ്സില്‍ തികഞ്ഞ യൌവ്വനത്തിന്റെ
കരുത്തോടെ പാടത്ത് പണിയെടുക്കുകയാണ്
കൂറ്റനാട് - കോമംഗലം-
ചെട്ടിയാരത്ത്
കൃഷ്ണന്‍കുട്ടിയേട്ടന്‍..
പാട്ടത്തിനെടുത്ത
പത്തേക്കര്‍ നെല്‍വയലില്‍
നെല്‍ച്ചെടികള്‍ക്കൊപ്പം
കൃഷ്ണന്‍കുട്ടിയേട്ടനും
മുതിര്‍ന്ന തലമുറയും വെയിലും
മഴയും കൊള്ളുമ്പോള്‍ നമ്മുടെ
രാജ്യം ഏതു വികസനത്തേക്കാളും
വലുതായ ഭക്ഷ്യസുരക്ഷിതത്വം
നേടുന്നു...
ഗ്രീന്‍
സല്യൂട്ട്...
krishnan kutty , mobile no -
8301869114
കുഞ്ഞുനാളുതൊട്ടേ കൃഷിയുടെ വിത്ത് കുഞ്ഞുങ്ങളില്‍ നട്ടു വളര്‍ത്തേണ്ടതുണ്ട്. അതിന്‍റെ അഭാവം കൊണ്ട് കൂടിയാണിത് സംഭവിക്കുന്നത്... കൂടാതെ കൃഷി തരുന്ന ശാരീരിക ആരോഗ്യത്തേക്കാളും മാനസികോല്ലാസത്തിനേക്കാളും വരുമാനത്തിലെ കുറവും അരക്ഷിതാവസ്ഥയും മുഴച്ചു നില്‍ക്കുന്നു..!!
മറുപടിഇല്ലാതാക്കൂ100ല്‍ 95% അച്ഛനമ്മമാരും (കൃഷിക്കാരായതും അല്ലാത്തതുമായ) ഉപദേശിക്കുന്നത് "പഠിച്ച് നല്ല ജോലിനേടാനാണ്" നല്ലൊരു കൃഷിക്കാരനാകൂ.... എന്ന് ആരാണ് ഉപദേശിക്കുന്നത്???