വ്യാഴാഴ്‌ച, ഒക്‌ടോബർ 30, 2014

വീട്ടുമുറ്റത്തെ പപ്പായ


മുറ്റത്ത് പൂച്ചെടി നട്ടിരുന്ന ഗ്രോബേഗില്‍ വളര്‍ന്നുവന്ന പപ്പായച്ചെടിയെ കഴിഞ്ഞ വേനല്‍ക്കാലത്ത് മുറ്റത്ത് നട്ടു.. ഇപ്പോഴത് ഫലം തരുന്ന ഒരു സസ്യമായി മാറിയിരിയ്ക്കുന്നു... വിഷമില്ലാത്ത തോരന്‍ , കറി , പഴം എന്നിവ നല്‍കിക്കൊണ്ട് ഇയാള്‍ കുറച്ചുകാലം ഇവിടെയുണ്ടാകുമെന്ന് കരുതാം...










ബുധനാഴ്‌ച, ഒക്‌ടോബർ 29, 2014

കൂണ്‍കൃഷിക്കാരന്‍


-->
തിരുമിറ്റക്കോട് പഞ്ചായത്തിലെ ( പട്ടാമ്പി താലൂക്ക് , പാലക്കാട് ജില്ല ) മതുപ്പുള്ളി വടക്കേക്കര , വടക്കൂട്ടുവളപ്പില്‍ വി.ജി.സുഗതന്‍ മികച്ചരീതിയില്‍ കൂണ്‍ കൃഷി നടത്തുന്ന ആളാണ്... 760 സ്ക്വ യര്‍ ഫീറ്റുള്ള 2 ഷെഡ്ഡുകളിലായി 1000 ബെഡ്ഡുകളില്‍ വളര്‍ത്തുന്ന ചിപ്പിക്കൂണുകള്‍ ( ഓയ്സ്റ്റര്‍ മഷ്റൂം
-->Hypsizygus Ulmarius) വളരെ പോഷകസമ്പന്നവും ആരോഗ്യപ്രഥവുമാണ്...
1997 ല്‍ പട്ടാമ്പി കൃഷി വിജ്‍ഞാന കേന്ദ്രത്തില്‍ നിന്നും കൂണ്‍കൃഷിയില്‍ പരിശീലനം നേടിയ വി.ജി.സുഗതന്‍ 1999 ല്‍ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും പരിശീലനം നേടി .മതുപ്പുള്ളി വടക്കേക്കരയിലെ സ്വന്തം വീടിനോട് ചേര്‍ന്ന എയ്ഞ്ചല്‍ കൂണ്‍ശാലയില്‍ ഉത്പാദിപ്പിയ്ക്കുന്ന ചിപ്പിക്കൂണുകള്‍ കിലോഗ്രാമിന് 200 രൂപയ്ക്കാണ് വിപണനം നടത്തുന്നത് ( 200 ഗ്രാമിന്റെ ഒരു പേക്കറ്റിന് 40 രൂപ )
ഭാര്യ സുനിജ മക്കളായ സന്ന്യ ,സൌരവ് എന്നിവരും കൂണ്‍കൃഷിയില്‍ സജീവമായി സുഗതനൊപ്പമുണ്ട്.കൂണ്‍കൃഷിയില്‍ താത്പ്പര്യമുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും ടെക്ക്നിക്കല്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനും ശ്രീ . സുഗതന്‍ തയ്യാറാണ്..
വിളിയ്ക്കുക – 98 46 53 10 24































വെള്ളിയാഴ്‌ച, ഒക്‌ടോബർ 24, 2014

കൃഷി യൌവ്വനം


നമ്മുടെ രാജ്യ വും സമൂഹവും എത്ര വികസിച്ചാലും എന്തൊക്കെ നേട്ടമുണ്ടാക്കിയാലും മണ്ണില്‍ പണിയെടുത്ത് ഭക്ഷണം ഉത്പാദിപ്പിയ്ക്കുന്നിടത്തോളം വരുന്നില്ല അതൊന്നും... കാരണം ഭക്ഷണം തന്നെയാണ് എല്ലാത്തിന്റെയും അടിസ്ഥാനം... എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ കൃഷിചെയ്ത് ഭക്ഷണം ഉദ്പാദിപ്പിയ്ക്കുന്ന മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ മുഴുവന്‍ പ്രായമേറിയവരാണ്... ന്യൂ ജനറേഷന്‍ യോ യോ ഫ്രീക്കന്‍മാരെല്ലാം ടച്ച്പാടും വാട്ട്സ് ആപ്പുമായി വിലസുമ്പോള്‍ ഇവിടെ എഴുപതാം വയ്യസ്സില്‍ തികഞ്ഞ യൌവ്വനത്തിന്റെ കരുത്തോടെ പാടത്ത് പണിയെടുക്കുകയാണ് കൂറ്റനാട് - കോമംഗലം- ചെട്ടിയാരത്ത് കൃഷ്ണന്‍കുട്ടിയേട്ടന്‍.. പാട്ടത്തിനെടുത്ത പത്തേക്കര്‍ നെല്‍വയലില്‍ നെല്‍ച്ചെടികള്‍ക്കൊപ്പം കൃഷ്ണന്‍കുട്ടിയേട്ടനും മുതിര്‍ന്ന തലമുറയും വെയിലും മഴയും കൊള്ളുമ്പോള്‍ നമ്മുടെ രാജ്യം ഏതു വികസനത്തേക്കാളും വലുതായ ഭക്ഷ്യസുരക്ഷിതത്വം നേടുന്നു...
ഗ്രീന്‍ സല്യൂട്ട്...
krishnan kutty , mobile no - 8301869114