പ്രാണവായു തരുന്നോനായിതാ തൊഴുന്നേന്‍
ഇത് കര്‍ണാടക രാമനഗരം എന്ന സ്ഥലത്തെ ഒരു അമ്മ. പേര് സാലുമരദ... തിമ്മക്ക. അമ്മ സ്‌കൂളില്‍ പോയിട്ടില്ല, കൂലി വേല ചെയ്തു ജീവിക്കുന്നു. ഇനി കാര്യത്തിലേക്ക് ... അമ്മ 284 ആല്‍ മരങ്ങള്‍ 4 kms നാഷ്‌ണല്‍ ഹൈവേയില്‍ നട്ടു, സ്വന്തമായി വെള്ളമൊഴിച്ച് വളര്‍ത്തി വലുതാക്കി. ഇന്ന് അവ കൂറ്റന്‍ തണല്‍ മരങ്ങളായി നില്ക്കുന്നു. അമ്മയ്ക്ക് National Citizen's Award കൊടുത്തു ഇന്ത്യ ഗവണ്മെന്റ് ആദരിച്ചിരുന്നു. അമ്മയുടെ താലൂക്കായ മഗടി എന്ന സ്ഥലത്തെ വിസ്മയമായി ഈ ആൽ മരങ്ങൾ നില കൊള്ളുന്നു ... :)
ഞങ്ങളീ വേനല്‍ ചൂടില്‍
തീ വീഴും കാട്ടില്‍ വെയിലത്തലയുമ്പോള്‍,
കുടി നീരറിയാതെ ഉരുകും
തൊണ്ടയ്ക്കുള്ളിൽ അഗ്‌നി പൂശുമ്പോള്‍
തോഴാ .... നട്ടൊരാമരങ്ങളെ ഓര്‍മ്മിക്കാന്‍ ശ്രമിക്കുക !
face book post