ചൊവ്വാഴ്ച, ഡിസംബർ 30, 2014

തളരാത്ത കൃഷിമനസ്സുകള്‍

-->
നെല്‍കൃഷിക്കാലം...
തുലാവര്‍ഷമഴയുടെ കുറവ് നെല്‍വയലുകളിലെ 
  ജലസാന്നിദ്ധ്യത്തെ ബാധിച്ചിരിയ്ക്കുന്നു...നെല്ല് കതിരിടും കാലത്ത് വന്ന വരള്‍ച്ചയെ പരമ്പരാഗത നാടന്‍ ജലസേചനമാര്‍ഗ്ഗമായ പേത്തികൊണ്ട് മറികടക്കുകയാണ് ഇവിടുത്തെ തളരാത്ത കൃഷിമനസ്സുകള്‍.... രാവിലെ 4 മണിമുതല്‍ 6 മണിവരെ പാടത്ത് വെള്ളം തേവുകയും തുടര്‍ന്ന് ഓഫീസ് ജോലിയ്ക്ക് പോവുകയും ചെയ്യുന്ന ജയപ്രകാശും ( ക്ലര്‍ക്ക് ,ഭാരതീയ ചികിത്സാ വകുപ്പ് പാലക്കാട്- 944 647 85 80 )പുഷ്പഹാസനും കൃഷ്ണന്‍കുട്ടിയേട്ടനുമെല്ലാം നമുക്ക് കാണിച്ചുതരുന്നത് മികച്ചൊരു കൃഷിമാതൃകയാണ്...
തളരാത്ത ഈ കൃഷിമനസ്സുകള്‍ക്ക് അഭിവാദ്യങ്ങള്‍...














ഞായറാഴ്‌ച, ഡിസംബർ 28, 2014

വീട്ടുമുറ്റത്തെ പൂക്കാലം



വീട്ടുമുറ്റത്തെ പൂച്ചെടികളില്‍ ഇപ്പോള്‍ വിരിഞ്ഞുനില്‍ക്കുന്ന പൂക്കള്‍























തിങ്കളാഴ്‌ച, ഡിസംബർ 15, 2014

കതിവനൂര്‍ വീരന്‍ - ഒരു കൃഷിപ്പോരാളിയുടെ കഥ

കേരള സംഗീതനാടക അക്കാദമിയുടെ പ്രതിമാസ നാടകാവതരണ വേദികളില്‍ ഒന്നായ ആറങ്ങോട്ടുകരയിലെ പാഠശാലയില്‍ 14-12-2014 ല്‍ അവതരിപ്പിച്ച നാടകം തൃക്കരിപ്പൂര് നാട്യധര്‍മ്മിയുടെ കതിവനൂര്‍ വീരന്‍ ആയിരുന്നു.... കുടകന്‍ ചതിപ്പോരാളിയായ വെക്കുടകനെ നേരിടുന്ന മലയാളപ്പോരാളിയായ മന്ദപ്പന്റെ കഥ പറയുന്ന തെയ്യം കഥയെ അടിസ്ഥാനമാക്കിയുള്ള, വടക്കന്‍ മലബാര്‍ ഭാഷ സംസാരിയ്ക്കുന്ന ഈ നാടകം അവതരണത്തിലും രചനയിലും മികച്ചുനില്‍ക്കുന്നു... കൃഷിനശിപ്പിയ്ക്കുന്ന കാട്ടുമൃഗങ്ങളെ തുരത്തി ,കബനീ നദിയിലെ നീരുറവകളെ കൃഷിഭൂമിയിലേയ്ക്കാവാഹിച്ച് , കുടകന്‍ മണ്ണില്‍ പൊന്നുവിളയിച്ച കതിവനൂര്‍ വീരന്‍ മന്ദപ്പന്‍ ഒടുവില്‍ കുടകന്‍ ചതിപ്പോരില്‍ കൊല്ലപ്പെടുന്നു...
 ന്യൂ ജനറേഷന്‍ സിനിമയുടെ ഇക്കാലത്തുപോലും ആസ്വാദന തലത്തില്‍ സിനിമയ്ക്കൊപ്പം പിടിപ്പിയ്ക്കുന്ന ,ഒരുപക്ഷേ സിനിമയ്ക്ക് മുകളിലും എത്തുന്ന നാടകങ്ങള്‍ ഇപ്പോഴുമുണ്ട്.ടി.വി. റിയാലിറ്റി ഷോകള്‍ മാത്രമാണ് കല എന്ന തെറ്റായ ബോധം നമ്മിലുള്ളതുകൊണ്ട് നമ്മില്‍ പലരും നാടകത്തില്‍ നിന്നും അകന്നു നില്‍ക്കുന്നു... എന്നാല്‍ കതിവനൂര്‍ വീരന്‍ പോലുള്ള നാടകങ്ങള്‍ നമ്മെ ഇനിയും നാടകം കാണാന്‍ പ്രേരിപ്പിയ്ക്കും....    
നാടകങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും ആറങ്ങോട്ടുകര പാഠശാലയിലേയ്ക്ക് ചെല്ലാം... ബന്ധങ്ങള്‍ക്ക് - 
നാരായണന്‍ ആറങ്ങോട്ടുകര 944 613 69 00 -
 ശ്രീജ ആറങ്ങോട്ടുകര - 944 653 03 09