ഞായറാഴ്‌ച, മേയ് 25, 2014

കൂറ്റനാട്ടെ കൈക്കോട്ട് മേക്കര്‍



കൂറ്റനാട് സെന്ററില്‍ തൃത്താല റോഡിന് ഓരത്തായുള്ള കുട്ടേട്ടന്റെ പണിശാല ഒരു കാര്‍ഷിക പിന്തുണ കേന്ദ്രമാണ് . അതായത് കൃഷിപ്പണിയ്ക്കുപയോഗിയ്ക്കുന്ന പ്രധാന ആയുധമായ കൈക്കോട്ടിന്റെ തായ ഇവിടെ നിര്‍മ്മിയ്ക്കുന്നു...അച്ഛന്‍ പ്രസിദ്ധനായിരുന്ന ആശാരി അയ്യപ്പനില്‍ നിന്നും പകര്‍ന്നുകിട്ടിയ തൊഴില്‍ മികവ് ഒരു നാടിന്റെ കാര്‍ഷിക മികവിന് പിന്തുണയേകുന്നു...
കാഞ്ഞിര മരത്തിന്റെ തടിയില്‍ നിന്നും നിര്‍മ്മിച്ചെടുക്കുന്ന കൈക്കോട്ടിന്റെ തായ 250 രൂപയ്ക്കാണ് വില്‍ക്കുന്നത്... ആവശ്യക്കാര്‍ കൈക്കോട്ടുമായി ചെന്നാല്‍ കുട്ടേട്ടന്‍ തായ ഫിറ്റുചെയ്ത് കൊടുക്കം...
കുട്ടേട്ടന്റെ നമ്പര്‍ 9846 780889








ശനിയാഴ്‌ച, മേയ് 17, 2014

സോളാര്‍ പവര്‍ പ്ലാന്റ്

വാവനൂര്‍ അഷ്ടാംഗം  ആയുര്‍വ്വേദ ചികിത്സാലയത്തില്‍ സ്ഥാപിച്ചിരിയ്ക്കുന്ന 18 കിലോവോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കാന്‍ ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ്...ആവശ്യത്തിലധികമായി ഉത്പാദിപ്പിയ്ക്കുന്ന വൈദ്യുതി കെ എസ് ഇ ബി യ്ക്ക് കൈമാറാനുള്ള പദ്ധതി കൂടി ഇതില്‍ വിഭാവനം ചെയ്തിട്ടുണ്ട്...കെ എസ് ഇ ബി എടുക്കുന്ന വൈദ്യുതിയ്ക്ക് പ്രത്യേകം കണക്ക് സൂക്ഷിയ്ക്കുകയും ആയതിനുള്ള പണം നല്‍കുകയും ചെയ്യും...തൃശ്ശൂരിലെ സോളാര്‍ പ്ലസ്സ് പവര്‍ സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് പ്ലാന്റ് സ്ഥാപിച്ചുകൊടുത്തിട്ടുള്ളത്...













വെള്ളിയാഴ്‌ച, മേയ് 09, 2014

സ്കൂളുകളില്‍ മരം വളരട്ടെ....


ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി കേരളത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്... അതിലൊന്നാണ് സ്കൂളുകളില്‍ നടന്നുവരുന്ന ഹരിതപ്രവര്‍ത്തനങ്ങള്‍.. സ്കൂള്‍വളപ്പുകളില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി വലുതാക്കിയ നിരവധി സ്കൂളുകള്‍ കേരളത്തിലുണ്ട്.. അത്തരത്തില്‍ ഒരു സ്കൂളാണ് മണ്ണാര്‍ക്കാട് തച്ചമ്പാറയിലെ ദേശബന്ധു ഹൈസ്കൂള്‍...ദേശബന്ധുസ്കൂളില്‍ നട്ടുവളര്‍ത്തിയ മരങ്ങളുടെ ചിത്രങ്ങള്‍