തൃത്താല
– ആലൂര്‍ റോഡില്‍ ,കുമ്പിടി
തിരിവിനും ആലൂര്‍ കയറ്റത്തിനും
ഇടയിലുള്ള വിശാലമായ നെല്‍വയലില്‍
നടക്കുന്ന വേനല്‍ പച്ചക്കറി
കൃഷിയിലെ ഉല്‍പ്പന്നമായ ചീര
, റോഡില്‍ വെച്ച്
വില്‍ക്കുന്ന കര്‍ഷകന്‍...
ഒരു കെട്ടിന് 20
രൂപയ്ക്കാണ് ചീര
വില്‍ക്കുന്നത്....നാല്
മാരുതിക്കാറുകാര്‍ വന്ന്
നിര്‍ത്തി വാങ്ങിയാല്‍ തന്റെ
ചെറു കച്ചവടം വിജയിയ്ക്കുമെന്ന്
ഈ ചെറുകച്ചവടക്കാരന്
ഉറപ്പുണ്ട്...അടുത്ത
തവണ ഇത് വഴി കടന്നുപോകുന്ന
പ്രിയ്യപ്പെട്ടവരേ , ഈ
സ്ഥലമെത്തുമ്പോള്‍ ഒന്ന്
ശ്രദ്ധിച്ചേക്കണേ ,
ഇടനിലക്കാരില്ലാതെ
ഒരു കാര്‍ഷികോത്പ്പന്നത്തിന്റെ
മുഴുവന്‍ ലാഭവും ഒരു കൃഷിക്കാരന്
നേരിട്ട് കിട്ടിക്കോട്ടെ....
njan ithu Facebookil post cheythittund
മറുപടിഇല്ലാതാക്കൂകൊള്ളാം .... ഗള്‍ഫില്‍ നിന്നും നാട്ടില്‍ പോയിട്ട് ഇത് പോലുള്ള വല്ല പരിപാടിയും തുടങ്ങണം .... :)
മറുപടിഇല്ലാതാക്കൂനല്ല ഫ്രഷ് ചീര!!!
മറുപടിഇല്ലാതാക്കൂതൃത്താലാ കുമ്പിടി റോഡ് !!!! എന്നും കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകളാണ് ഇരു ഭാഗത്തും .ഒരു ഭാഗത്ത് ഭാരതപ്പുഴ മറുഭാഗത്ത് നോക്കെത്താ ദൂരത്തോളം പറന്നു കിടക്കുന്ന നെല്‍പ്പാടം .വേനല്‍ കാലത്ത് ഇഴ്ടിക കളങ്ങളും വാഴത്തോട്ടങ്ങളും പച്ചക്കറി കൃഷിയും ആയി നല്ലൊരു ഐശ്വര്യമായ കാഴുച്ചയായിരുന്നു ഏതു കാലത്തും .ഇന്ന് നെല്പാടങ്ങള്‍ കുറഞ്ഞു ,എങ്കിലും ഇത്തരം കാര്‍ഷിക മഹത്തുക്കളെ നാം കണ്ടില്ലെന്നു നടിക്കരുത് .ഒരു റമളാന്‍ മാസത്തില്‍ വെള്ളിയാം കല്ലില്‍ നിന്നും വലിയ ഒരു തണ്ണിമത്തന്‍ വാങ്ങി ഉപ്പയുടെ പിറകില്‍ ബൈക്കില്‍ ഇരുന്നു വന്നത് ഇപ്പോഴും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു .പാലക്കാട് ജില്ലയുടെ ഐശ്വര്യം നിലനിര്‍ത്താന്‍ ഈ പുന്യനാളില്‍ പ്രാര്‍ഥിക്കാം .
മറുപടിഇല്ലാതാക്കൂ