വെള്ളിയാഴ്‌ച, ഫെബ്രുവരി 14, 2014

നെല്ല് കച്ചവടം


-->
ഈ വര്‍ഷത്തെ എന്റെ നെല്‍കൃഷി വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ , വിത്തിനും ഭക്ഷണത്തിനും ഉള്ളത് മാറ്റിവെച്ച് ശേഷമുള്ളത് ഞാന്‍  വിറ്റു.... തൃത്താലയിലെ പ്രമുഖ നെല്ല് കച്ചവടക്കാരനായ മാനുക്കയാണ് നെല്ല് വാങ്ങിയത്.. ഇത് കാലടിയിലെ വന്‍കിടമില്ലുകളിലെത്തും...അവിടെ നിന്ന് ചിലപ്പോള്‍ വിദേശത്തേയ്ക്കും.... ചെങ്കഴമ , കുറുവ , വെള്ളംതാങ്ങി എന്നിങ്ങനെ മൂന്ന് തനത് പാലക്കാടന്‍ മട്ട ഇനങ്ങളായിരുന്നു ഞാന്‍ കൃഷിചെയ്തിരുന്നത്...

നെല്ല് കച്ചവടക്കാരന്റെ റോളിലുള്ളത് മാനുക്കയുടെ മകനും ഫേസ്ബുക്ക് അംഗവുമായ റസാക്ക്   ( https://www.facebook.com/abdulrazack.kadavil )














വ്യാഴാഴ്‌ച, ഫെബ്രുവരി 13, 2014

ചീര വാണിഭം


തൃത്താല – ആലൂര്‍ റോഡില്‍ ,കുമ്പിടി തിരിവിനും ആലൂര്‍ കയറ്റത്തിനും ഇടയിലുള്ള വിശാലമായ നെല്‍വയലില്‍ നടക്കുന്ന വേനല്‍ പച്ചക്കറി കൃഷിയിലെ ഉല്‍പ്പന്നമായ ചീര , റോഡില്‍ വെച്ച് വില്‍ക്കുന്ന കര്‍ഷകന്‍... ഒരു കെട്ടിന് 20 രൂപയ്ക്കാണ് ചീര വില്‍ക്കുന്നത്....നാല് മാരുതിക്കാറുകാര്‍ വന്ന് നിര്‍ത്തി വാങ്ങിയാല്‍ തന്റെ ചെറു കച്ചവടം വിജയിയ്ക്കുമെന്ന് ഈ ചെറുകച്ചവടക്കാരന് ഉറപ്പുണ്ട്...അടുത്ത തവണ ഇത് വഴി കടന്നുപോകുന്ന പ്രിയ്യപ്പെട്ടവരേ , ഈ സ്ഥലമെത്തുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചേക്കണേ , ഇടനിലക്കാരില്ലാതെ ഒരു കാര്‍ഷികോത്പ്പന്നത്തിന്റെ മുഴുവന്‍ ലാഭവും ഒരു കൃഷിക്കാരന് നേരിട്ട് കിട്ടിക്കോട്ടെ....










ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

രാജന്‍ വളര്‍ത്തിയ മരങ്ങള്‍

കൂറ്റനാട് സെന്ററില്‍ മുറുക്കാന്‍ കട നടത്തുന്ന രാജന്‍ , തന്റെ കടയ്ക്കുസമീപം നട്ടുനനച്ചു വളര്‍ത്തിയ മരങ്ങള്‍... പലപ്പോഴും സാമൂഹ്യവിരുദ്ധരാലും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും രാജന്‍ തന്റെ കടമ നിര്‍വ്വഹിച്ചുകൊണ്ടേയിരിയ്ക്കുന്നു... green salute to Rajan  - mob ,  9946671954

















വെള്ളിയാഴ്‌ച, ഫെബ്രുവരി 07, 2014

തിരക്കില്‍ ഒരമ്മ

തിരക്കേറിയ പാതയോരത്ത് മക്കളെ പാലൂട്ടുന്ന ശുനകമാതാവ്.... മാതൃത്വം , അത് എല്ലാറ്റിനേക്കാളും മീതേതന്നെയാണ്...