ഞായറാഴ്‌ച, സെപ്റ്റംബർ 16, 2012

ഞണ്ട് ദേശാടനം


പെര്‍ത്തില്‍ നിന്നും (ആസ്ട്രേലിയ) 2400 കിലോ മീറ്റര്‍ അകലെയുള്ള ക്രിസ്തുമസ് ദീപിലെ ചുവന്ന ഞെണ്ടുകളുടെ മുട്ടയിടാന്‍ സമയത്തുള്ള തീരദേശ പ്രദേശങ്ങളിലേക്കുള്ള പാലായനത്തിന്റെ ചിത്രങ്ങളാണ് താഴെ... ഒക്ടോബര്‍ /നവംബര്‍ മാസങ്ങളില്‍ പതിവായി നടക്കാറുള്ള, ഫോറസ്റ്റില്‍ നിന്നും തീരദേശങ്ങളിലേക്കുള്ള ഈ പാലായനം ക്രിസ്തുമസ ദീപിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണവും , ടൂറിസം വരുമാനവുമാനത്രേ.
ഏകദേശം അഞ്ചു കോടിയിലേറെ ഞെണ്ടുകള്...ഇങ്ങനെ കാട്ടില്‍ നിന്നും ഏഴു ദിവസങ്ങളിലായി എല്ലാ വര്‍ഷവും തീരദേശ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യാറുണ്ട് .ഈ സമയങ്ങളില്‍ ഈ ദീപിലെ മിക്ക റോഡുകളും ഞെണ്ടുകളുടെ സുഖമമായ പാലായനത്തിനായി സര്‍ക്കാര്‍ അടച്ചിടാറുണ്ട്‌.,.കൂടാതെ ഞെണ്ടുകളുടെ സുഖമമായ സഞ്ചാരത്തിന് ഇവക്കു പ്രതേകം ടണലുകളും സര്‍ക്കാര്‍ നിര്‍മിച്ചിട്ടുണ്ട്..
പ്രകൃതിയെയും ജന്തു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്കും യാതൊരു വിധ പരിഗണനകളും കൊടുക്കാത്ത നമുക്ക് ഇത്തരത്തിലുള്ള ഒരു വാര്‍ത്ത വളരെ കൌതുകം നിറഞ്ഞത്‌ തന്നെയാണ്. ഈ ഞെണ്ടുകള്‍ നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു പക്ഷെ ഈ ഭൂമുഖത്തു നിന്ന് തന്നെ നാം ഈ ജീവിയെ നീക്കം ചെയ്തിട്ടുണ്ടാവും..മനുഷ്യന് മാത്രമല്ല, എല്ലാ ജീവ ജാലങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് ലോകത്തിനു മാതൃക കാണിച്ചു കൊടുത്ത ക്രിസ്തുമസ് ദീപ് ഭരണ കൂടത്തിനു ഒരായിരം നന്ദി...... ഭാഗ്യം ചെയ്ത ഞണ്ടുകള്‍.., ( face book post thanks Bineesh Thiruvali prasad k manjery )link - http://www.facebook.com/?ref=tn_tnmn#!/photo.php?fbid=436295006412543&set=a.179316105443769.33329.100000961435231&type=1&theater
iv style="text-align: justify;">

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ