
ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും മറ്റുമായി കോടികള്‍ ചിലവിടുകയും തുലയ്ക്കുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടേത്.സര്‍വ്വകലാശാലകള്‍വഴി പടച്ചുവിടുന്ന അനേകായിരം ഗവേഷണ പ്രബന്ധങ്ങളുണ്ട്.... അവ കൊണ്ടുതള്ളിയാല്‍ അറബിക്കടല്‍ പോലും മലിനമായിപ്പോകും എന്നതാണ് വാസ്തവം... എന്നാല്‍ ഏറ്റവും പ്രയോജനപ്രദാമായ സോളാര്‍ മേഖലയില്‍ ഒരു ഗവേഷവും നടക്കുന്നില്ല...വെളിച്ചത്തിനും വാഹനം ഓടിയ്ക്കുന്നതിനുമെല്ലാം സോളാര്‍ എനര്‍ജി ഉപയോഗിയ്ക്കാമെന്നിരിയ്ക്കെ നാം ഈ വിഷയത്തില്‍ പുറകോട്ട് നടക്കുന്നു.... ഇത് ദുഷ്ടലാക്കുള്ള കച്ചവടത്തിന്റെ ഭാഗമാണ്.... വളരെ കുറച്ച് മാത്രം വൈദ്യുതി ചിലവഴിച്ചുകൊണ്ട് ഉപയോഗിയ്ക്കാം എന്ന കാരണത്താല്‍ വ്യാപകമായി പ്രചാരത്തില്‍ വന്ന അടുക്കള ഉപകരണമാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ ഇത് സോളാര്‍ പാനല്‍ വഴി പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു വിപ്ലവമായിരിയ്ക്കും...ഗ്യാസ് വണ്ടികളെ നമുക്ക് തിരിച്ചയ യ്ക്കാം ... പ്രിയപ്പെട്ട ശാസ്ത്രജ്ഞരേ... ആരെങ്കിലും ഇതൊന്ന് ഉണ്ടാക്കിയെടുക്കണേ....