ഞായറാഴ്‌ച, ഏപ്രിൽ 08, 2012

അബ്രഹാം ലിങ്കണ്‍ അയച്ച കത്ത് ....



തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന് അബ്രഹാം ലിങ്കണ്‍ അയച്ച കത്ത് ....

*
ഏതൊരു ശത്രുവിനുള്ളിലും ഒരു മിത്രമുണ്ടെന്ന് അവനെ പഠിപ്പിക്കുക.

*
വെറുതെ കിട്ടുന്ന 5 രൂപയെക്കാള്‍ വില അദ്ധ്വാനിച്ചുകിട്ടുന്ന ഒരു രൂപയ്ക്ക് ഉണ്ട് എന്ന് അവനെ പഠിപ്പിക്കുക.

*
വിജയങ്ങളില്‍ ആഹ്ലാദിക്കാനും തോല്‍വികളെ അഭിമുഖീകരിക്കാനും അവനെ പഠിപ്പിക്കുക.

*
അസൂയ എന്ന വികാരത്തെ അവനില്‍നിന്ന് അകറ്റിനിര്‍ത്തുക.

*
ശാന്തവും മനോഹരവുമായ ചിരിയുടെ രഹസ്യം അവനെ പഠിപ്പിക്കക, ദുര്‍ബലരായ മനുഷ്യരെയും ജീവികളെയും ഉപദ്രവിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ആളുകളെ മെരുക്കാന്‍ എളുപ്പമാണെന്ന് അവനെ മനസ്സിലാക്കി കൊടുക്കുക.

*
പക്ഷികളും പ്രാണികളും പുഴകളും പൂക്കളും അടങ്ങിയ പ്രപഞ്ചത്തിന്റെ അനന്ത വിസ്മയത്തെ കുറിച്ച് അവനെ
ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും പുസ്തകങ്ങളുടെ അത്ഭുത ലോകത്തെകുറിച്ച് അവനെ പഠിപ്പിക്കുകയും ച്ചെയ്യുക.

*
വളഞ്ഞ വഴികളിലൂടെ യുള്ള വിജയങ്ങളെക്കാള്‍ തോല്‍വിയാണ് ആദരിക്കപ്പെടുക എന്ന് അവനെ പഠിപ്പിക്കുക.

*
ലോകംമുഴുവന്‍ തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കാന്‍ അവനെ പഠിപ്പിക്കുക .

*
മാന്യന്‍മാരോട് മാന്യമായരീതിയിലും പരുക്കന്‍മാരോട് പരുക്കനായി പെരുമാറാനും അവനെ പഠിപ്പിക്കുക.

*
എല്ലാവരുടെയും വാക്കുകള്‍ കേള്‍ക്കുവാനും അവയില്‍ നിന്ന് സത്യം മാത്രം സ്വീകരിക്കാനും അവനെ പഠിപ്പിക്കുക.

*
ദു:ഖിതനായിരിക്കുമ്പോഴും ചിരിച്ചുകൊണ്ടിരിക്കാനും കരയുന്നതില്‍ ഒട്ടും ലജ്ജതോന്നേണ്ടതില്ലെന്നും അവനെ പഠിപ്പിക്കുക.

*
അമിതമായ പുകഴ്ത്തലുകളില്‍ അപകടം അടങ്ങിയിരിക്കുന്നെന്നും അവനെ പഠിപ്പിക്കുക.

*
സ്വന്തം ബുദ്ധിയും കഴിവും കരുത്തും ഏറ്റവും ന്നല്ല കാര്യങ്ങള്‍ക്കായി പ്രയോജനപെടുത്താനും സ്വന്തം മനസാക്ഷിക്ക് ഒരിക്കലും വിലപറയാതിരിക്കാനും അവനെ പഠിപ്പിക്കുക.

*
ജനത്തിന്റ ശബ്ദ്ദകോലാഹലങ്ങള്‍ക്ക് നേരെ കണ്ണും ചെവിയും അടച്ചുവെച്ച് ശരി എന്ന് തോന്നുന്നതിനോടൊപ്പംനില്‍ക്കാനും അതിനുവേണ്ടി പൊരുതാനും അവനെ പഠിപ്പിക്കുക.

*
ധൈര്യവാനായിരിക്കുവാനുള്ള ക്ഷമ ഉണ്ടാവാനും അക്ഷമനായിരിക്കുവാനുള്ള ധൈര്യമാവാനും
അവനെ പഠിപ്പിക്കുക.

*
അവനവനില്‍ എപ്പോഴും ഉന്നതമായ വിശ്വാസം ഉണ്ടാവാന്‍ അവനെ പഠിപ്പിക്കുക എങ്കില്‍ മാത്രമെ അവന് മനുഷ്യനില്‍ വിശ്വാസമുണ്ടായിരിക്കുകയുള്ളൂ.

*
അവനെ ലാളിക്കാതിരിക്കുക. അഗ്നിപരീക്ഷണത്തെ അതിജീവിക്കുമ്പോഴാണല്ലൊ ശരിയായ ഉരുക്കുണ്ടാവുന്നത്... ഇത് ഒരു ഭാരിച്ചചുമതലയാണെന്ന് അറിയാമെങ്കിലും താങ്കള്‍ക്ക് എന്തൊക്കെ അവനുവേണ്ടി ചെയ്യാന്‍ കഴിയുമെന്നും നോക്കുക. അവന്‍, എന്റെ മകന്‍ ഒരു കൊച്ചുമിടുക്കനാണ്.......

5 അഭിപ്രായങ്ങൾ:

  1. അവനെ ആശ്ലേഷിക്കാതിരിക്കുക.
    എന്നല്ല
    ലാളിക്കതിരിക്കുക
    എന്നാണു കത്തില്‍ ...
    പിന്നെ
    Personal Staff എഴുതിയ കത്തിനേക്കാള്‍ ഗാന്ധിജിയുടെ വാക്കുകളെ ലോകം മാനിക്കുന്നു :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവനെ ആശ്ലേഷിക്കാതിരിക്കുക.
      എന്നല്ല
      ലാളിക്കതിരിക്കുക
      എന്നാണു കത്തില്‍ ... തിരുത്തി
      Personal Staff എഴുതിയ കത്തിനേക്കാള്‍ ഗാന്ധിജിയുടെ വാക്കുകളെ ലോകം മാനിക്കുന്നു :) ശരിയാണ് ഇവിടെ അബ്രഹാം ലിങ്കന്റെ വാക്കുകള്‍ ബ്ലോഗ് വായനക്കാര്‍ക്കായി പങ്കുവെച്ചു എന്ന് മാത്രം...

      ഇല്ലാതാക്കൂ
  2. Good. You continue your good work

    I like your strong ambiton and hard work to protect and reserve the nature. Really like it

    Thank you

    മറുപടിഇല്ലാതാക്കൂ