വ്യാഴാഴ്‌ച, സെപ്റ്റംബർ 16, 2010

മരം നടല്‍ 2010











കഴിഞ്ഞ

രണ്ടുവര്‍ഷക്കാലത്തെ മരം നടല്‍ പരിപാടിയുടെ തുടര്‍ച്ചയായി 2010 ലും കൂറ്റനാട്ടെ ജനകീയ കൂട്ടായ്മ മരം നട്ടുപിടിപ്പിയ്ക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി.2010 ജൂണ്‍ മാസത്തില്‍ത്തന്നെ മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കുന്നതിനായി ഞങ്ങള്‍ ഏപ്രില്‍ 25 ന് യോഗം ചേര്‍ന്നു.വൃക്ഷത്തൈകള്‍ക്ക് സംരക്ഷണത്തിനായി ഈറ്റകൊണ്ടുള്ള കൂട ഉപയോഗിയ്ക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.ഈറ്റക്കൂട് സ് പ്രേപെയിന്റ് ചെയ്ത് ഭംഗിയാക്കുവാനും തീരുമാനമായി.

അടുത്തപ്രദേശത്തൊന്നും ഈറ്റക്കൂട് ലഭ്യമല്ലാത്തതിനാല്‍ 75 കിമീ അകലെയുള്ള കഞ്ചിക്കോടുനിന്നാണ് കൂട കൊണ്ടുവന്നത്.കഞ്ചിക്കോട്ടെ പ്രമുഖ ഈറ്റ ഉല്‍പ്പന്ന നിര്‍മ്മാതാവായ ശക്തിവേലിനെയാണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ സമീപിച്ചത് . 5 അടി ഉയരമുള്ള കൂട , വണ്ടിക്കൂലിയടക്കം 100 രൂപയ്ക്കടുത്തായി കൂറ്റനാടെത്തിയ്ക്കുവാന്‍ .ആയതിലേയ്ക്കായി കൂറ്റനാട്ടെ വ്യാപാരികളേയും പ്രമുഖ വ്യക്തികളേയും കണ്ട് സ്പോണ്‍സര്‍ഷിപ്പ് ശേഖരിയ്ക്കുകയും ചെയ്തു

കഴിഞ്ഞ വര്‍ഷം 100 മരങ്ങള്‍ നടാന്‍ തീരുമാനിയ്ക്കുകയും 116 ട്രീ ഗാര്‍ഡുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ലഭിയ്ക്കുകയും ചെയ്തിരുന്നു.തന്‍മൂലം ഇക്കുറി കുറച്ച് വര്‍ദ്ധനവ് വരുത്തി 150 ട്രീഗാര്‍ഡുകള്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് തേടിയത് .എന്നാല്‍ 155 ട്രീ ഗാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്യപ്പെട്ടു

ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമായി നടക്കവേ മേഴത്തൂരിലെ വൈദ്യമഠം അവര്‍ക്ക് വേണ്ടി ഒരു പദ്ധതിയ്ക്കായി ഞങ്ങളെ സമീപിച്ചു .അതായത് വൈദ്യമഠത്തിന്റെ ലേബലില്‍ 50 വൃക്ഷത്തൈകള്‍ നടുക , അത് ഔഷധ വൃക്ഷങ്ങളും ആയിരിയ്ക്കണം .ഒരു ട്രീഗാര്‍ഡിന് 300 രൂപവരെ ചിലവഴിയ്ക്കാന്‍ അവര്‍ തയ്യാറായി.തുടര്‍ന്ന് ഫോറസ്റ്റര്‍ മണി ( ഇപ്പോള്‍ ഡെപ്യൂട്ടി റേഞ്ചര്‍ - നെടുങ്കയം , നിലമ്പൂര്‍ ) മുന്‍കയ്യെടുത്ത് അതിനുവേണ്ടവൃക്ഷത്തൈകളെത്തിച്ചുഅരയാല,പേരാല,ഞാവല,വേങ്ങ,മണിമരുത്,ആര്യവേപ്പ്,കണിക്കൊന്ന,താന്നി,ഉങ്ങ് തുടങ്ങിയ വൃക്ഷത്തൈകള്‍ അവിടെ നട്ടു.

കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഈ വര്‍ഷം തികഞ്ഞ പ്ലാനിങ്ങോടെ പ്രവര്‍ത്തിച്ചതിനാല്‍ ജൂണ്‍ മാസത്തില്‍ത്തന്നെ കൂറ്റനാട്ട് 155 വൃക്ഷത്തൈകളും നടാന്‍ പറ്റി . മേഴത്തൂരില്‍ ജൂലൈ ആദ്യവാരവും നട്ടു.തന്‍മൂലം എല്ലാ മരങ്ങള്‍ക്കും ആവോളം മഴ ലഭിച്ചു.

മരങ്ങള്‍ നട്ടതിനു ശേഷം ഞങ്ങള്‍ തൈകളെ ദിവസവും നിരീക്ഷിക്കാറുണ്ട് .എന്തെങ്കിലും കേടുപാട് പറ്റിയാല്‍ അപ്പപ്പോള്‍ പരിഹരിയ്ക്കാറുമുണ്ട് .കൂടാതെ കഴിഞ്ഞ വര്‍ഷം നട്ട പല മരങ്ങള്‍ക്കും ശാഖകള്‍ പടര്‍ന്നു പന്തലിച്ചു വന്നതിനാല്‍ തെരെഞ്ഞടുത്തവ വെട്ടിയൊതുക്കി വളരാനുള്ള ശരിയായ ദിശ ഉണ്ടാക്കിക്കൊടുക്കുക, കാടുമൂടിയ മരങ്ങളെ വൃത്തിയാക്കുക തുടങ്ങിയ പ്രവര്‍ത്തികളും ഇപ്പോള്‍ ചെയ്തുവരുന്നു.

കൂറ്റനാട്ടെ മരം നടല്‍ പരിപാടിയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തൊട്ടടുത്ത പ്രദേശങ്ങളായ പെരിങ്ങോട്,പിലാക്കാട്ടിരി, തൃത്താല എന്നിവിടങ്ങളിലെല്ലാം ട്രീഗാര്‍ഡുകള്‍ സഥാപിച്ച് മരങ്ങള്‍ നട്ടു എന്നത് വലിയൊരു വിജയമായി.പെരിങ്ങോട് നടന്ന മരം നടല്‍ പരിപാടിയില്‍ യുവനടന്‍ ബാല മരം നടാന്‍ എത്തിയത് ആവേശമായി മാറി.

ഇനിയൊരു വര്‍ഷം മുഴുവന്‍ ഞങ്ങളുടെ വിനോദം ഈ നട്ട വൃക്ഷത്തൈകളെ പരിപാലിയ്ക്കുക എന്നതാണ് . ഇതില്‍ നിന്നും ലഭിയ്ക്കുന്ന സന്തോഷം അളവറ്റതാണ്. ഈ പ്രവര്‍ത്തിയില്‍ ജനങ്ങള്‍ നല്‍കുന്ന ആദരവും അളവറ്റതാണ് .

ജനകീയ കൂട്ടായ്മ കൂറ്റനാട്



Janakeeya koottayma members

Shanmukhan - 9447241064

forester mani -9447837933,

santhosh palleeri - 9846172263

cs gopalan - 9946788668

Jithin – 9496837271

Rajan perumannur - 9946671954

subir kv – 9846581360

unni mangat - 9846202711

Viswanathan koottanad - 9946671746

kv narayanan- 9846141278

jayaprakash kongalam - 9446478580

& shinojacob











Shino jacob ഷിനോജേക്കബ്

7 അഭിപ്രായങ്ങൾ:

  1. ഒരു തൈയെങ്കിലും നട്ട് ഭൂമിയുടെ ചൂട് കുറയ്ക്കാന്‍ ശ്രമിയ്ക്കൂ.....

    മറുപടിഇല്ലാതാക്കൂ
  2. മരങ്ങള്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അഭിവാദനങ്ങള്‍.
    എന്നാല്‍ ഒറ്റപ്പെട്ട മരങ്ങളും കാടുകളും തമ്മില്‍ വളരേറെ വ്യത്യാസമുണ്ട്. അതോടൊപ്പം നമ്മുടെ ജീവതരീതിയിലും സമഗ്രമായ മാറ്റം ആവശ്യമാണ്. ഉപഭോഗ സംസ്കാരം തള്ളിക്കളഞ്ഞ് പ്രാദേശിക ഉത്പന്നങ്ങള്‍ സ്വീകരിക്കണം. യാത്ര കഴിവതും ഒഴുവാക്കുകയും വൈദ്യുത വാഹനങ്ങളും പൊതു ഗതാഗത മാര്‍ഗ്ഗങ്ങളും പ്രചരിപ്പിക്കണം. BOT റോഡ് വിരുദ്ധ സമരത്തില്‍ പങ്കാളികളാകൂ.

    മറുപടിഇല്ലാതാക്കൂ
  3. shinochetta nannayittund.kaattumarangalude,phalavrikshangalude nursery undallo alle?

    മറുപടിഇല്ലാതാക്കൂ
  4. റോഡരുകില്‍ നടാന്‍ പറ്റിയ പ്രതിരോധശേഷി കൂടിയ മരങ്ങളുടെ നഴ് സറി മാത്രമേ ഉള്ളൂ....

    മറുപടിഇല്ലാതാക്കൂ
  5. you guys are really enjoying life!! i'm jealous about your efforts.......

    Sreeju

    മറുപടിഇല്ലാതാക്കൂ
  6. Shino, Congratulation on being the lover of nature, you can make the world a better place to live in.
    Little drops of water,
    Little grains of sand,
    Make the mighty ocean,
    And the pleasant land.

    മറുപടിഇല്ലാതാക്കൂ