ബുധനാഴ്‌ച, ഫെബ്രുവരി 24, 2010

വംശ ശുദ്ധീകരണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍...


ഹരിത വിപ്ലവത്തോടൊപ്പം വന്ന ധവളവിപ്ലവം തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളെ ഇല്ലാതാക്കി ....
കൂടുതല്‍ പാല്‍ നല്‍കില്ലെന്ന കാരണത്താല്‍ മൃഗ സംരക്ഷണക്കാര്‍ നാടന്‍ പശുക്കളെ തെരഞ്ഞുപിടിച്ച് സങ്കരയിനങ്ങളാക്കി . ആരെങ്കിലും നാടന്‍ മൂരികളെ വളര്‍ത്തിയാല്‍ അവരെ ജയിലിലടയ്ക്കാനും മൂരികളുടെ വരിയുടയ്ക്കാനും നിയമമുണ്ടാക്കി ....
ധവളപിപ്ലവക്കാര്‍ ഗ്രാമങ്ങള്‍തോറും കയറിയിറങ്ങി , നാടന്‍ പശുക്കളുടെ ഗര്‍ഭപാത്രത്തിലയ്ക്ക് വിദേശകാളകളുടെ ബീജം നിറച്ചുകൊടുത്തു .... അങ്ങിനെ പശുക്കള്‍ക്ക് സെക്സ് എന്നത് , മൃഗഡോക്ടറുടെ കൈ എന്നതാക്കി മാറ്റി .ഗ്രാമങ്ങളിലെ ആര്‍ത്തിമൂത്ത നവീന ക്ഷീരകര്‍ഷകര്‍കൂടി ഒത്തുപിടിച്ചതോടെ ശാസ്ത്രജ്ഞന്‍മാരുടെ തൊപ്പിയില്‍ പൊന്‍തൂവല്‍ ചാര്‍ത്തപ്പെട്ടു.
എന്നാല്‍ മടിയന്‍മാരും കള്ളപ്പണിക്കാരും എല്ലായിടങ്ങളിലും ഉള്ളതിനാല്‍ , ഒറ്റപ്പെട്ട മലയോരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉള്ള കുറച്ച് നാടത്തിക്കുട്ടികള്‍ രക്ഷപ്പെട്ടു .... വിദേശ കാളയുടെ ബീജം കുപ്പിയിലാക്കി മലകയറിയും നീണ്ടനാട്ടുവഴികള്‍ താണ്ടിയും സഞ്ചരിയ്ക്കണമെന്നതിനാല്‍ ധവളവിപ്ലവക്കാരുടെ കൂലിത്തൊഴിലാളികള്‍ മടിപിടിച്ചിരുന്നു . അവര്‍ കള്ളക്കണക്കെഴുതി മേലാവിലേയ്ക്ക് കൊടുത്തു തൃപ്തിയടഞ്ഞു .തന്‍മൂലം നമ്മുടെ ഒറ്റപ്പെട്ട ചില ഗ്രാമങ്ങളില്‍ പാലക്കാട്നാടന്‍ , കാസര്‍കോട്നാടന്‍ , വെച്ചൂര്‍ , ഹില്‍ഡ്വാര്‍ഫ് ഇനങ്ങള്‍ എന്നിവ അവശേഷിച്ചു .
അടുത്തിടെ കേരളത്തിലെ ഒരു വനമേഖലയില്‍ ചെന്നപ്പോള്‍ അവിടെ ഗ്രാമീണര്‍ വളര്‍ത്തുന്ന നാടന്‍ പശുക്കളേയും മൂരികളേയും കാണാന്‍ ഇടയായി . മൂക്കകയറില്ല , കഴുത്തില്‍ കയറോ മറ്റു ബന്ധനങ്ങളോ ഇല്ല .... അവ സ്വതന്ത്രമായി മേഞ്ഞുനടക്കുന്നു .... വൈകുന്നേരം തൊഴുത്തുകളിലേയ്ക്ക് മടങ്ങിപ്പോകുന്നു....
ഈ നല്ല കാഴ്ച തിരിച്ചുപിടിയ്ക്കാനാവുമോ.....









2 അഭിപ്രായങ്ങൾ: