തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2009

അലിമണിക്ഫാന്‍

അലിമണിക്ഫാന്‍ എന്നവ്യക്തി ഒരു മനുഷ്യനല്ല , ഒരു പ്രതിഭാസമാണ് . കാരണം ആധുനികതയുടെ ലോകത്ത് സ്വയം പഠിച്ചും പരീക്ഷണങ്ങള്‍ നടത്തിയും ആധുനികരേക്കാള്‍ ചിന്തയിലും പ്രവര്‍ത്തിയിലും ഉയരത്തിലെത്തണമെങ്കെല്‍ അപൂര്‍വ്വപ്രതിഭാശാലികള്‍ക്കേ കഴിയൂ... ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ ജനിച്ച മണിക്ഫാന്‍ സ്കൂള്‍ വിദ്യാഭ്യാസം അധികമൊന്നും നേടിയിട്ടില്ല .(ഇദ്ദേഹം തന്റെ മക്കള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം നല്‍കിയിട്ടില്ല )കടലിനേയും കപ്പലിനേയും സ്നേഹിച്ച , എല്ലാറ്റിനേയും നിരീക്ഷിച്ച ഇദ്ദേഹം കുട്ടിക്കാലം മുതലേ തന്റെ വേറിട്ട വഴിയിലേക്കിറങ്ങി . തന്റെ കുട്ടിക്കാലത്ത് ദ്വീപിലുണ്ടായിരുന്ന ലൈറ്റ് ഹൌസ് ജീവനക്കാരുമായുള്ള സഹവാസം അദ്ദേഹത്തിന് അറിവിന്റെ പുതിയ ലോകം തുറന്നുകിട്ടാനിടയാക്കി . മുതിര്‍ന്നപ്പോള്‍ മണിക്ഫാന്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്ററിറ്റ്യൂട്ടില്‍ജോലിക്ക് ചേര്‍ന്നു ( രാമേശ്വരം ) .തുടര്‍ന്ന് നിരവധി കടല്‍ യാത്രകള്‍ നടത്തി നിരവധി ഭാഷകള്‍ പഠിക്കുകയും ചെയ്തുഒരിക്കല്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത മോട്ടോര്‍ ഘടിപ്പിച്ച ഒരു സൈക്കിളില്‍ ഇദ്ദേഹം മകനുമൊത്ത് ഡല്‍ഹി വരെ പോയി . മറ്റൊരിക്കല്‍ സിന്‍ബാദിന്റെ കാലത്തുപയോഗിച്ചിരുന്ന മരം കൊണ്ടുള്ള വലിയൊരു കപ്പല്‍ നിര്‍മ്മിക്കുകയും കടല്‍ യാത്രക്കിറക്കുതയും ചെയ്തു സമുദ്രഗവേഷണ രംഗത്ത് ഇദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് ശാസ്ത്രലോകം ഒരു കടല്‍ മത്സ്യത്തിന് ഇദ്ദേഹത്തിന്റെ പേര് നല്‍കി . ( അബു ദഫ് ദഫ് മണിക്ഫാനി ) ഫിഷറീസ് ഇന്‍സ്റിറ്റ്യൂട്ടിലെ ജോലി മതിയാക്കിയ ഇദ്ദേഹം കൃഷിയില്‍ പരീക്ഷണം ആരംഭിച്ചു .തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ വള്ളിയൂരില്‍ വാങ്ങിയ സ്ഥലത്ത് സ്വന്തമായി ഒരു വീട് നിര്‍മ്മിച്ച് നിരവധി പരീക്ഷണങ്ങളുംപഠനങ്ങളും നടത്തി ജീവിച്ചുവരികയാണിപ്പോള്‍




















2 അഭിപ്രായങ്ങൾ:

  1. I am a fan of 'Fan'
    Shajahan Pattambi
    (malayalamnet@gmail.com)

    മറുപടിഇല്ലാതാക്കൂ
  2. പല പല മണിക് ഫാൻ മാരേകുറിച്ചും കേട്ടിട്ടുണ്ട്..ഇദ്ദേഹത്തേക്കുറിച്ചുള്ള വരികൾ കൌതുകകരവും വിജ്ഞാന പ്രദവും ആയിരുന്നു .നന്ദി

    മറുപടിഇല്ലാതാക്കൂ