വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2015

തണൽ അനുഭവിയ്ക്കാനുള്ള ഭാഗ്യം

കൂറ്റനാട്ട് , തണ്ണീര്ക്കോട് റോഡില് സ്കൂളിനു സമീപമുള്ള ടാക്സി സ്റ്റാന്റ് കൂറ്റനാട്ടെ ഏറ്റവും തണലുള്ള ഒരു ടാക്സി സ്റ്റാന്റാണ്...പലവിധവികസനങ്ങള് വന്നെങ്കിലും ഈ ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിയ്ക്കാന് മനുഷ്യന്റെ ശരീരത്തിൽ വികസനമൊന്നുമെത്തിയിട്ടില്ല...തണൽ സംബന്ധിച്ച സാക്ഷരതയിലേയ്ക്ക് നാം എത്തിയിട്ടുമില്ല...നാട്ടിൽ കുറച്ചുപേരെങ്കിലും അനുഭവിയ്ക്കുന്ന ഈ ഭാഗ്യം മുഴുവൻ ഇടങ്ങളിലേയ്ക്കും എത്താൻ കാലമേറെയെടുക്കും...




തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2015

തണല് മരം സംരക്ഷിയ്ക്കേണ്ടുന്ന വിധം...


കൂറ്റനാട് പട്ടാമ്പി റോഡിലുള്ള അറഫ സ്റ്റീല്സ് എന്ന സ്ഥാപനത്തിനു മുന്നിലുള്ള റോഡരുകില് നില്ക്കുന്ന തണല് മരം മികച്ച രീതിയില് പരിപാലിച്ചുനിര്ത്തുന്ന കടയുടമ ഷബീറിന് അഭിവാദ്യങ്ങള്...തറകെട്ടിയും പുല്ത്തകിടി ഒരുക്കിയും തനിയ്ക്ക് തണല് തരുന്ന മരത്തിനെ ഷബീര് മികച്ച രീതിയില് സംരക്ഷിച്ചിരിയ്ക്കുന്നു....