കൂറ്റനാട്ട് , തണ്ണീര്ക്കോട് റോഡില് സ്കൂളിനു സമീപമുള്ള ടാക്സി സ്റ്റാന്റ് കൂറ്റനാട്ടെ ഏറ്റവും തണലുള്ള ഒരു ടാക്സി സ്റ്റാന്റാണ്...പലവിധവികസനങ്ങള് വന്നെങ്കിലും ഈ ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിയ്ക്കാന് മനുഷ്യന്റെ ശരീരത്തിൽ വികസനമൊന്നുമെത്തിയിട്ടില്ല...തണൽ സംബന്ധിച്ച സാക്ഷരതയിലേയ്ക്ക് നാം എത്തിയിട്ടുമില്ല...നാട്ടിൽ കുറച്ചുപേരെങ്കിലും അനുഭവിയ്ക്കുന്ന ഈ ഭാഗ്യം മുഴുവൻ ഇടങ്ങളിലേയ്ക്കും എത്താൻ കാലമേറെയെടുക്കും...
വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2015
തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2015
തണല് മരം സംരക്ഷിയ്ക്കേണ്ടുന്ന വിധം...
വെള്ളിയാഴ്‌ച, മേയ് 01, 2015
കെ.എം.മുഹമ്മദ്ക്ക നട്ട തണല്‍ മരങ്ങള്‍...
കൂറ്റനാട്ടെ പ്രമുഖ ബിസ്സിനസ്സുകാരനായ ശ്രീ .കെ.എം.മുഹമ്മദ് 2003ല്‍ നിര്‍മ്മിച്ച് , പ്രവര്‍ത്തനമാരംഭിച്ചതാണ് കൂറ്റനാട് - ഗുരുവായൂര്‍ റോഡിലെ കെ.എം.ഓഡിറ്റോറിയം.കൂറ്റനാട്ടെ ഏറ്റവും വലുതും ഏറ്റവും അധികം സൌകര്യങ്ങളുമുള്ളതുമാണ് ഈ ഓഡിറ്റോറിയം... ഓഡിറ്റോറിയം നിര്‍മ്മിച്ചതിന് ശേഷം ഓഡിറ്റോറിയത്തിന് മുന്നിലായി റോഡരുകില്‍ അദ്ദേഹം തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചു.ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന ഒരു വൃക്ഷയിനമാണ് മുഹമ്മദ്ക്ക നട്ടത്. വൃക്ഷത്തൈകള്‍ നട്ടതിനുശേഷം ഒരു വര്‍ഷം തുടര്‍ച്ചയായി വെള്ളം നനച്ച് പരിപാലിച്ചു... ഇപ്പോള്‍ ഈ മരങ്ങളെല്ലാം വളര്‍ന്ന് വലിയ തണല്‍മരങ്ങളായി മാറിയിരിയ്ക്കുന്നു...ഓഡിറ്റോറിയത്തിലും ചുറ്റുവട്ടത്തുമെല്ലാം നല്ല കുളിര്‍മ്മ നല്‍കുന്നു...ഓഡിറ്റോറിയത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് ഈ തണല്‍ വലിയൊരനുഗ്രഹം തന്നെയാണ്...
തണല്‍ തരുന്ന ഈ പുണ്യമരങ്ങള്‍ക്കും മുഹമ്മദ്ക്കാക്കും നന്ദി...
തണല് തരുന്ന ഈ പുണ്യമരങ്ങള്‍ക്കും മുഹമ്മദ്ക്കാക്കും നന്ദി...
( some images from muhammed Ikkas home ) ( by shino jacob koottanad
ബുധനാഴ്‌ച, ഫെബ്രുവരി 25, 2015
പച്ചക്കറി മുറ്റം
വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലുമായി ജൈവരീതിയില്‍ വളര്‍ത്തിയെടുത്ത പച്ചക്കറി വിളവെടുത്തപ്പോള്‍ .....
.
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)