വെള്ളിയാഴ്‌ച, ജൂൺ 27, 2014
റഹ്മാന്‍ സ്പോണ്‍സര്‍ ചെയ്ത മരങ്ങള്‍
തിങ്കളാഴ്‌ച, ജൂൺ 23, 2014
തൊഴിലുറപ്പ് മാതൃക
കൂറ്റനാട്
- പൊന്നാനി
റോഡില്‍ , ചാലിശ്ശേരി
പഞ്ചായത്തിലെ കരിമ്പയില്‍
പൊതുസ്ഥലത്ത് തൊഴിലുറപ്പ്
തൊഴിലാളികള്‍ വൃക്ഷത്തൈകള്‍
നട്ട് പരിപാലിയ്ക്കുന്നു...
മുന്‍വര്‍ഷം
നട്ട തൈകള്‍ക്ക് മണ്ണുകൂട്ടിക്കൊടുക്കുകയും
ആവശ്യമായ സംരക്ഷണ പ്രവര്‍ത്തികള്‍
നടത്തുകയും ചെയ്യുന്നു...കഴിഞ്ഞ
വേനലില്‍ പ്രദേശത്തെ
ചെറുപ്പക്കാര്‍ വൃക്ഷത്തൈകള്‍
വെള്ളം നനച്ച് സംരക്ഷിയ്ക്കുകയും
ചെയ്തിരുന്നു... ഇവിടെ
കഴിഞ്ഞ നാളുകളില്‍ ആത്മാര്‍ത്ഥമായ
കുറേ പ്രവര്‍ത്തനങ്ങള്‍
നടന്നു എന്ന തെളിവിനായി കുറേ
മരങ്ങള്‍ വളര്‍ന്നുവലുതായി
നില്‍ക്കുന്നു... ഇതൊരു മാതൃകാ പ്രവര്‍ത്തനം
തന്നെയാണ്...
ചൊവ്വാഴ്ച, ജൂൺ 17, 2014
ഫ്ലക്സ് ഭ്രമക്കാരോട്
ലോകകപ്പ്
ഫുട്ബോള്‍ മത്സരത്തില്‍
ടീമുകള്‍ തോറ്റുമടങ്ങുമ്പോള്‍
നിങ്ങള്‍ വഴിയരുകില്‍ സ്ഥാപിച്ച
ഫ്ലക്സ് ബോര്‍ഡുകള്‍
കീറിനശിപ്പിയ്ക്കരുത്...അത്
ഭദ്രമായി താഴെയിറക്കി പട്ടിക
വേര്‍തിരിച്ചെടുക്കുക,ഫ്ലക്സിന്
കേടുപാട് സംഭവിയ്ക്കാതെ
ഊരിയെടുക്കുക... കോഴിക്കൂട്
,ആട്ടിന്‍കൂട്,വിറക്പുര
എന്നിവ റിപ്പയര്‍ ചെയ്യാനും
മേയാനും ഇത് ഉപയോഗിയ്ക്കാം...
നിങ്ങളുടെ
ചുറ്റുവട്ടത്തുള്ള ഏതെങ്കിലും
ചെറിയ വീടുകളില്‍ ഇതിന്
ആവശ്യക്കാരുണ്ടോ എന്നത്
ഇപ്പഴേ കണ്ടുവെച്ചേക്കുക...
( by shino jacob koottanad )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)