അഞ്ച് വര്‍ഷം മുന്‍പൊരുദിവസം റോഡിലൂടെ നടക്കുമ്പോഴാണ് ജാനകിയേടത്തി റോഡരുകില്‍ ഒരു കറിവേപ്പിന്‍ തൈ നില്‍ക്കുന്നത് കണ്ടത്. പിറ്റേദിവസം അതുവഴിയേ വന്നപ്പോള്‍ കയ്യില്‍ കരുതിയ പാത്രത്തില്‍ നിന്നും കുറച്ച് വെള്ളം അതിന് ഒഴിച്ചുകൊടുത്തു.അത് രണ്ടുമൂന്നു ദിവസം തുടര്‍ന്നു.പിന്നീട് ആ തൈയ്യിനേയും പറിച്ചെടുത്ത് വീട്ടിലേയ്ക്ക് പോന്നു.... അതിനെ വീട്ടുവളപ്പില്‍ നട്ടു... അതിപ്പോള്‍ ജാനകിയേടത്തിയേക്കാള്‍ വളര്‍ന്നിരിയ്ക്കുന്നു...ഒരു ഗ്രാമത്തിനുവേണ്ടുന്ന കറിവേപ്പില മുഴുവന്‍ അതില്‍നിന്നും കിട്ടാന്‍ തക്ക വലുത്...തമിഴ് നാട്ടില്‍ നിന്നും എന്‍ഡോസള്‍ഫാനില്‍ മുക്കി കറിവേപ്പില കേരളത്തിലേയ്ക്ക് കയറ്റിവിടുന്ന പത്രവാര്‍ത്തകള്‍ നാം കേട്ട് ഞെട്ടിവിറച്ചുനില്‍ക്കുന്നു...ജാനകിയേടത്തിയേപ്പോലുള്ള മാതൃകകള്‍ എന്‍ഡോസള്‍ഫാനെ പടിയ്ക്കപുറത്താക്കുന്നതും കേരളത്തില്‍ത്തന്നെയാണ്.
( ജാനകിയേടത്തി കറിവേപ്പിനരികെ )