വ്യാഴാഴ്‌ച, ജൂൺ 21, 2012

തവളക്കണ്ണനെ തിരിച്ചുകൊണ്ടുവന്നു...


പാലക്കാട് ജില്ലയിലെ തനത് നാടന്‍ നെല്‍വിത്താണ് തവളക്കണ്ണന്‍.അത്യുല്‍പാദനശേഷിയുള്ള നെല്ലിനങ്ങളുടെ വരവോടെ തൃത്താല ,കൂറ്റനാട് മേഖലയില്‍ നിന്നും ഈ നെല്ലിനം അപ്രത്യക്ഷമായിരുന്നു.ഒന്നാംവിളയായി കൃഷിചെയ്യുന്ന ഈ നെല്‍വിത്ത് നാടന്‍ നെല്‍വിത്തിനങ്ങളില്‍ വളരെ മികച്ച റിസല്‍ട്ട് ഉണ്ടാക്കുന്നതാണ്.
നാടന്‍ നെല്‍വിത്തുകളെ പരിരക്ഷിയ്ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റാണ് തവളക്കണ്ണനെ കൂറ്റനാട് കൃഷിചെയ്തിരിയ്ക്കുന്നത്.സുഗന്ധശാല , ജീരകശാല എന്നീ നാടന്‍ നെല്‍വിത്തുകള്‍കൂടി കൂറ്റനാട് മേഖലയില്‍ രംഗത്തിറക്കുവാന്‍ ഭൂമിക പദ്ധതിയിട്ടിട്ടുണ്ട്.
ഭൂമിക അംഗങ്ങള്‍ - ഉണ്ണി മങ്ങാട്ട് ( ഇ എം ഉണ്ണികൃഷ്ണന്‍ ) കെ വി സുബൈര്‍ , ഡോ മണികണ്ഠന്‍ സി എന്‍ എസ് , മനോജ് പാതിരിശ്ശേരി ,ബ്രഹ്മദത്തന്‍ മോഴിക്കുന്നം , ശ്രീധരന്‍ തായാട്ട് & ഷിനോജേക്കബ്

ചൊവ്വാഴ്ച, ജൂൺ 19, 2012

കുന്നിനെ പച്ചപിടിപ്പിയ്ക്കാന്‍

തിരുമിറ്റക്കോട് പഞ്ചായത്തിലെ തൃക്കരങ്ങാട് ക്ഷേത്രംവക മൂന്ന് ഏക്കര്‍ കന്ന് സ്ഥലത്ത് മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്ന പ്രവര്‍ത്തനം ചിത്രങ്ങളിലൂടെ ....
പരിപാടി 2011 ലെ വനമിത്ര അവാര്‍ഡ് ജേതാവ് കല്ലൂര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.സി എസ് ഗോപാലന്‍ , ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ നായര്‍ , പേങ്ങാട്ടുശ്ശേരി ഭാസ്കരമേനോന്‍, ടിവി മീര ,ഷിനോ ജേക്കബ് ,ചാത്തനൂര്‍ സ്കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു  




ബുധനാഴ്‌ച, ജൂൺ 06, 2012

നെല്‍വയല്‍ സംരക്ഷിയ്ക്കാന്‍...





നെല്‍വയല്‍ സംരക്ഷിയ്ക്കാന്‍ ജനങ്ങള്‍ രംഗത്തുവന്നിരിയ്ക്കുന്നു.... ഒറ്റപ്പാലം താലൂക്കിലെ നാഗലശ്ശേരി വില്ലേജിലെ ആമക്കാവ് പാടശേഖരത്തിലെ നെല്‍വയലുകള്‍ സംരക്ഷിയ്ക്കാനാണ് ജനങ്ങള്‍ ജാഗരൂകരായി മുന്നോട്ടുവന്നിരിയ്ക്കുന്നത് . രാത്രികാലങ്ങളില്‍പ്പോലും അനധികൃത പരിവര്‍ത്തനശ്രമങ്ങള്‍ തടയാന്‍ ജനങ്ങള്‍ കരുതലോടെയിരിയ്ക്കുന്നു. റിയല്‍എസ്റ്റേറ്റ് താത്പര്യങ്ങളുടെ ഭാഗമായി ഭൂമിവാങ്ങി തുണ്ടുതുണ്ടായി മുറിച്ചുവില്‍ക്കാന്‍ ശ്രമം ആരംഭിച്ചപ്പോഴാണ് ജനങ്ങളുടെ ഇടപെടലുണ്ടായിട്ടുള്ളത്. നെല്‍വയല്‍പരിരക്ഷണത്തിന്റെ ഭാഗമായി പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.