തുണി ബേനറിന് പകരക്കാരനായി എത്തിയ ഫ്ലെക്സ് ബോര്‍ഡുകള്‍ സര്‍വ്വവ്യാപിയായിരിയ്ക്കുകയാണ് .മണ്ണില്‍ ലയിച്ചുചേരാത്ത , പ്ലാസ്റ്റിക്കിന്റെ വകഭേദമായ ഫ്ലെക്സ് ഇക്കാരണത്താല്‍ അനവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് .എന്നാല്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിയ്ക്കുന്നതിന്റെ സൌകര്യം നിമിത്തം ജനങ്ങള്‍ ഫ്ലെക്സ് ബോര്‍ഡിനെ കൈവിടുന്നുമില്ല .
ഈ സാഹചര്യത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പുനരുപയോഗിയ്ക്കുക എന്നത് ചിന്തനീയമാണ് .ഇപ്പോള്‍ പലയിടത്തും ആട്ടിന്‍കൂടും കോഴിക്കൂടും മറ്റു ഷെഡുകളും മേയുന്നത് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് .പൊതുപരിപാടികളുടേയും മറ്റും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞയുടന്‍ പലരും കൈക്കലാക്കി പുനരുപയോഗിയ്ക്കുന്നുണ്ട് .
ആയതിനാല്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യം തങ്ങളുടെ ഫ്ലെക്സ് ബോര്‍ഡില്‍ തുളയോ മറ്റുകേടുപാടുകളോ വരുത്താതെ സ്ഥാപിയ്ക്കണമെന്നതാണ് ... കുറഞ്ഞപക്ഷം ആളുകള്‍ വിലകൊടുത്ത് പ്ലാസ്റ്റിക്ക് മേച്ചില്‍ ഷീറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കാമല്ലോ.........
posted by
shinojacob shino jacob SHINOJACOB SHINO JACOB