ഞായറാഴ്‌ച, നവംബർ 09, 2014

ചീര വിത്ത് മുളപ്പിയ്ക്കാന്‍ പ്രയോഗിച്ച ട്രിക്ക്


-->
ചീര വിത്ത് പാകി മുളപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴൊക്കെ വില്ലനേപ്പോലെ ഉറുമ്പ് കടന്നുവരും...നിലമൊരുക്കി ,വിത്തുപാകി ,വെള്ളംനനച്ച് തൈമുളച്ചുവരുന്നതും കാത്തിരിയ്ക്കുമ്പോള്‍ അറിയാം ഒന്നുപോലും മുളയ്ക്കാതെ എല്ലാം ഉറുമ്പ് കൊണ്ടുപോയിട്ടുണ്ടാവും എന്ന്.... എന്നാല്‍ ഇത്തവണ പണി ഒന്നു മാറ്റി പയറ്റിനോക്കി... അതായത് ചീരവിത്ത് നടാന്‍ പ്രത്യേക സ്ഥലം ഉപയോഗിയ്ക്കാതെ വീടിനുമുന്നിലെ മതിലില്‍ പൂച്ചട്ടികളില്‍ വളര്‍ന്നുനില്‍ക്കുന്ന തൈകള്‍ക്ക് ചുവട്ടിലായി നിരവധി ചട്ടികളിലായി വിത്തുപാകി... കുറച്ച് വിത്ത് ഉറുമ്പ് കൊണ്ടുപോയാലും അല്‍പ്പമെങ്കിലും ബാക്കിയുണ്ടാവുമോ എന്നായിരുന്നു പരീക്ഷണം ... പരിപാടി വിജയം , ഒറ്റവിത്തുപോലും ഉറുമ്പ് കൊണ്ടുപോയില്ല... വിത്ത് പാകിയ വിവരം ഉറുമ്പിന് അറിയാന്‍ കഴിഞ്ഞില്ല... പാകിയ വിത്തുമുഴുവന്‍ മുളച്ച് വലിയ തൈയ്യായി മാറിയിരിയ്ക്കുന്നു .. കഴിഞ്ഞ ദിവസം മണ്ണിലൊരുക്കിയ തടത്തിലേയ്ക്ക് ചീര പറിച്ചുനടുകയും ചെയ്തു

3 അഭിപ്രായങ്ങൾ: