തിങ്കളാഴ്‌ച, ഏപ്രിൽ 21, 2014

തൈമരങ്ങള്‍ തയ്യാറാവുന്നു

 

2014 മഴക്കാലത്ത് നട്ടുപിടിപ്പിയ്ക്കാനാവശ്യമായ തൈമരങ്ങള്‍ അണിയറയില്‍ തയ്യാറെടുക്കുന്നു... കൂറ്റനാടുള്ള വനം വകുപ്പിന്റെ നഴ്സറിയിലാണ് ആവശ്യമായ പരിചരണം നല്‍കി കൂടത്തൈകള്‍ തയ്യാറാക്കിയിട്ടുള്ളത് .വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,സന്നദ്ധ സംഘടനകള്‍ എന്നിവ വഴിയാണ് ഈ തൈകള്‍ നട്ടുപിടിപ്പിയ്ക്കുക .കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി കൂറ്റനാട്ട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നഴ്സറി പ്രവര്‍ത്തിയ്ക്കന്നുണ്ട്... ഉങ്ങ് ,മഹാഗണി ,പൂവരശ് ,കണിക്കൊന്ന ,മന്ദാരം ,മുള ,നെല്ലി ,നീര്‍മരുത് ,കുമിഴ് തുടങ്ങി വിവിധയിനം തൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത് … ഫോറസ്റ്റര്‍ കുഞ്ഞിരാമനാണ് നഴ്സറിയുടെ ചുമതല
വാച്ചര്‍ വേലായുധന്‍

ഫോറസ്റ്റര്‍ കുഞ്ഞിരാമന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ