വെള്ളിയാഴ്‌ച, ഓഗസ്റ്റ് 28, 2009

കാട്ടുനായ്ക്കര്‍ക്കൊപ്പം

നിലമ്പൂരിലെ മുണ്ടേരി വനത്തില്‍ ജീവിക്കുന്ന കാട്ടുനായ്ക്കര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ കോളനി , ഒരിക്കല്‍ നിലമ്പൂര്‍ പ്രകൃതി പഠന കേന്ദ്രത്തിന്റെ ക്യാമ്പിന്റെ ഭാഗമായി സന്ദര്‍ശിക്കുകയുണ്ടായി . ഉള്‍വനത്തില്‍ പട്ടിണിയും ദാരിദ്യ്രവും കൊണ്ട് വലയുന്ന ഇവരുടെ കോളനി സന്ദര്‍ശിച്ചത് കുറച്ച് സഹായവുമായി രണ്ടാം വരവിന് ഇടയാക്കി . നിലമ്പൂരിലെ കാടുകള്‍ മുഴുവന്‍ തേക്കുതോട്ടങ്ങളായി മാറി . അവശേഷിക്കുന്ന കാടുകളില്‍ വേട്ടക്കാരും മറ്റു കൊള്ളക്കാരും വിലസുന്നു . കാടിന്റെ ശോഷണം വനവിഭവങ്ങളുടെ ശോഷണത്തിനും ഇടയാക്കി. ഇതാണ് ആദിവാസികളുടെ ജീവിതം ദുരിതത്തിലാഴാന്‍ ഇടയാക്കിയത് . ഉള്‍ക്കാട്ടില്‍ കഞ്ചാവുകൃഷിക്കാരേയും കള്ളവാറ്റുകാരേയും ഭയന്ന് രക്ഷപ്പെട്ടോടുന്ന ആനകള്‍ ആദിവാസികളെ ചവിട്ടിക്കൊല്ലുന്നു .കാട്ടിലേക്ക് കയറിയാല്‍ വെടികൊണ്ട് തല പിളരുമെന്ന് ബോധ്യമുള്ള മറ്റു മൃഗങ്ങള്‍ ആദിവാസികളുടെ കൃഷിയിടങ്ങള്‍ അഭയസങ്കേതങ്ങളാക്കുന്നു കാടും മൃഗങ്ങളും ആദിവാസികളും എന്നാണ് രക്ഷപ്പെടുക .........






2 അഭിപ്രായങ്ങൾ: