ശനിയാഴ്‌ച, ഓഗസ്റ്റ് 22, 2009

മണ്ണൂലിയെ വെറുതേവിടുക


നമ്മടെ നാട്ടില്‍ കാണപ്പെടുന്ന വിഷമില്ലാത്ത പാമ്പുകളില്‍ ഏറ്റവും സാധുവാണ് മണ്ണൂലി. എന്നാല്‍ ജനങ്ങള്‍ക്ക് മണ്ണൂലിയെപ്പറ്റി അധികമൊന്നും ധാരണയില്ലാത്തതിനാല്‍ മണ്ണൂലിക്ക് മരണം വിധിക്കുന്നു. ഇതില്‍ മണ്ണൂലിക്ക് ഏറ്റവും വിനയാവുന്നത് മണ്ണൂലിയുടെ ശരീരത്തിലെ ഡിസൈനാണ് . സുമാര്‍ കറുപ്പ് / തവിട്ട് നിറമുള്ള ശരീരത്തില്‍ വിവിധ രീതിയിലുള്ള പൊട്ടുകള്‍. ( ഇത് ഒട്ടും ക്രമമില്ലാത്ത രീതിയിലാണ്. ) ആയതിനാല്‍ മണ്ണൂലിയെ ആളുകള്‍ അണലിയാണെന്ന് തെറ്റിദ്ധരിച്ച് കൊല്ലുന്നു. കൊന്നവന്‍ മണ്ണൂലിയുടെ ഇല്ലാത്ത വിഷം തീണ്ടിയാലുള്ള ഭീകരതയെപ്പറ്റി കഥകള്‍ മെനയുന്നു. മണ്ണൂലി കടിച്ചെങ്ങാന്‍ ആശുപത്രിയിലായാല്‍ അവര്‍ക്ക് ചിലവില്ലാതെ നല്ലൊരു കൊയ്ത്തുമാകും. അണലിയേയും മണ്ണൂലിയേയും തമ്മില്‍ തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമായമാര്‍ഗ്ഗം അണലിയുടെ ശരീരത്തിലെ ഡിസൈനാണ്. ഇത് മൂന്നു വരിയായി വൃത്താകൃതിയിലുള്ള പൊട്ടുകള്‍ തല മുതല്‍ വാലുവരെ എന്നതാണ്. ഇനി ചിത്രം കണ്ട് മണ്ണൂലിയേയും അണലിയേയും തിരിച്ചറിയൂ.......

SHINO

JACOB

1 അഭിപ്രായം:

  1. ആള്‍ക്കാര്‍ എന്തു പാമ്പിനെ കണ്ടാലും അടിച്ചു കൊല്ലും എന്നതാണ്‌ കഷ്ടം. അകാരണമായ ഭയം കൊണ്ടാണ്‌ കോമണ്‍ സാന്‍ഡ് ബോഅകളെ കൊല്ലുന്നതെങ്കില്‍ റെഡ് സാന്‍ഡ് ബോവകളെ ( ഞങ്ങളൊക്കെ ഇരുതലമൂളി എന്നാണു പറയുക, പ്രാദേശികമായി ഒരുപാട് പേരു വത്യാസം വരും) കൊല്ലുന്നത് അന്ധവിശ്വാസം കാരണവും.

    ഞാന്‍ ഒരു പോസ്റ്റ് പണ്ടിട്ടിരുന്നു

    മറുപടിഇല്ലാതാക്കൂ