തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2009

പിറ്റ് വൈപ്പര്‍


നിത്യഹരിതവനങ്ങളുടെ ശാന്തതയില്‍ ഒരു ധ്യാനം പോലെ ജീവിതം ആസ്വദിക്കുന്ന ഒരു കുഞ്ഞുപാമ്പാണ് പിറ്റ് വൈപ്പര്‍ . ( കുഴിമണ്ഡലി , സുഷിരമണ്ഡലി ) കണ്ണിനും മൂക്കിനും ഇടയില്‍ നാഡീവ്യൂഹങ്ങള്‍ നിറഞ്ഞ ഒരു ഗ്രഹേനേദ്രിയം കൂടിയായ ചെറിയ കുഴി ഈ ജീവിക്കുണ്ട് . ആയതിനാലാണ് ഇതിന് പിറ്റ് വൈപ്പര്‍ എന്ന പേര് കിട്ടിയത് . നിത്യഹരിതവനങ്ങളില്‍ നമുക്ക് ഏറ്റവും സുഖമായി നിരീക്ഷിക്കുവാന്‍ കഴിയുന്ന പാമ്പാണ് പിറ്റ വൈപ്പര്‍ . കാരണം മറ്റു പാമ്പുകളെപ്പോലെ മനുഷ്യസാമീപ്യം ഉണ്ടായാല്‍ ഇവ ഓടി മാറാറില്ല . കിടക്കുന്നിടത്തു തന്നെ മണിക്കൂറുകളോളം കിടക്കും . പ്രത്യേകിച്ചും തണുപ്പുള്ളയിടങ്ങളില്‍ , അരുവിയോരങ്ങളില്‍, ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ , പാറ വിടവുകളില്‍ ഇവയെ കാണാനാവും .തങ്ങളുടെ ഭക്ഷണസമ്പാദനാവശ്യത്തിനായി ശരീരത്തില്‍ ചെറിയതോതില്‍ വിഷം കരുതുന്ന ഇവയുടെ കടി മനുഷ്യന് മരണകാരണമല്ല .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ