( NAPM ) ഒന്‍പതാം ദ്വൈവാര്‍ഷിക ദേശീയ കണ്‍വെന്‍ഷന്‍ , ചിത്രങ്ങളിലൂടെ.....
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 31, 2012
ജാനകിയേടത്തിയുടെ കറിവേപ്പ്
അഞ്ച് വര്‍ഷം മുന്‍പൊരുദിവസം റോഡിലൂടെ നടക്കുമ്പോഴാണ് ജാനകിയേടത്തി റോഡരുകില്‍ ഒരു കറിവേപ്പിന്‍ തൈ നില്‍ക്കുന്നത് കണ്ടത്. പിറ്റേദിവസം അതുവഴിയേ വന്നപ്പോള്‍ കയ്യില്‍ കരുതിയ പാത്രത്തില്‍ നിന്നും കുറച്ച് വെള്ളം അതിന് ഒഴിച്ചുകൊടുത്തു.അത് രണ്ടുമൂന്നു ദിവസം തുടര്‍ന്നു.പിന്നീട് ആ തൈയ്യിനേയും പറിച്ചെടുത്ത് വീട്ടിലേയ്ക്ക് പോന്നു.... അതിനെ വീട്ടുവളപ്പില്‍ നട്ടു... അതിപ്പോള്‍ ജാനകിയേടത്തിയേക്കാള്‍ വളര്‍ന്നിരിയ്ക്കുന്നു...ഒരു ഗ്രാമത്തിനുവേണ്ടുന്ന കറിവേപ്പില മുഴുവന്‍ അതില്‍നിന്നും കിട്ടാന്‍ തക്ക വലുത്...തമിഴ് നാട്ടില്‍ നിന്നും എന്‍ഡോസള്‍ഫാനില്‍ മുക്കി കറിവേപ്പില കേരളത്തിലേയ്ക്ക് കയറ്റിവിടുന്ന പത്രവാര്‍ത്തകള്‍ നാം കേട്ട് ഞെട്ടിവിറച്ചുനില്‍ക്കുന്നു...ജാനകിയേടത്തിയേപ്പോലുള്ള മാതൃകകള്‍ എന്‍ഡോസള്‍ഫാനെ പടിയ്ക്കപുറത്താക്കുന്നതും കേരളത്തില്‍ത്തന്നെയാണ്.
( ജാനകിയേടത്തി കറിവേപ്പിനരികെ )
ശനിയാഴ്‌ച, ഓഗസ്റ്റ് 25, 2012
വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2012
വ്യാഴാഴ്‌ച, ജൂൺ 21, 2012
തവളക്കണ്ണനെ തിരിച്ചുകൊണ്ടുവന്നു...
പാലക്കാട്
ജില്ലയിലെ തനത് നാടന്‍
നെല്‍വിത്താണ്
തവളക്കണ്ണന്‍.അത്യുല്‍പാദനശേഷിയുള്ള
നെല്ലിനങ്ങളുടെ വരവോടെ തൃത്താല
,കൂറ്റനാട്
മേഖലയില്‍ നിന്നും ഈ നെല്ലിനം
അപ്രത്യക്ഷമായിരുന്നു.ഒന്നാംവിളയായി
കൃഷിചെയ്യുന്ന ഈ നെല്‍വിത്ത്
നാടന്‍ നെല്‍വിത്തിനങ്ങളില്‍
വളരെ മികച്ച റിസല്‍ട്ട്
ഉണ്ടാക്കുന്നതാണ്.
നാടന്‍
നെല്‍വിത്തുകളെ പരിരക്ഷിയ്ക്കുന്ന
പ്രവര്‍ത്തനത്തിന്റെ ഭാഗമായി
കൂറ്റനാട് ഭൂമിക ഓര്‍ഗാനിക്
ഫാമിംഗ് ട്രസ്റ്റാണ് തവളക്കണ്ണനെ
കൂറ്റനാട് കൃഷിചെയ്തിരിയ്ക്കുന്നത്.സുഗന്ധശാല
, ജീരകശാല എന്നീ
നാടന്‍ നെല്‍വിത്തുകള്‍കൂടി
കൂറ്റനാട് മേഖലയില്‍
രംഗത്തിറക്കുവാന്‍ ഭൂമിക
പദ്ധതിയിട്ടിട്ടുണ്ട്.
ഭൂമിക
അംഗങ്ങള്‍ - ഉണ്ണി
മങ്ങാട്ട് ( ഇ എം
ഉണ്ണികൃഷ്ണന്‍ ) കെ
വി സുബൈര്‍ , ഡോ
മണികണ്ഠന്‍ സി എന്‍ എസ് ,
മനോജ് പാതിരിശ്ശേരി
,ബ്രഹ്മദത്തന്‍
മോഴിക്കുന്നം , ശ്രീധരന്‍
തായാട്ട് & ഷിനോജേക്കബ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


























