വ്യാഴാഴ്‌ച, ജൂൺ 21, 2012

തവളക്കണ്ണനെ തിരിച്ചുകൊണ്ടുവന്നു...


പാലക്കാട് ജില്ലയിലെ തനത് നാടന്‍ നെല്‍വിത്താണ് തവളക്കണ്ണന്‍.അത്യുല്‍പാദനശേഷിയുള്ള നെല്ലിനങ്ങളുടെ വരവോടെ തൃത്താല ,കൂറ്റനാട് മേഖലയില്‍ നിന്നും ഈ നെല്ലിനം അപ്രത്യക്ഷമായിരുന്നു.ഒന്നാംവിളയായി കൃഷിചെയ്യുന്ന ഈ നെല്‍വിത്ത് നാടന്‍ നെല്‍വിത്തിനങ്ങളില്‍ വളരെ മികച്ച റിസല്‍ട്ട് ഉണ്ടാക്കുന്നതാണ്.
നാടന്‍ നെല്‍വിത്തുകളെ പരിരക്ഷിയ്ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റാണ് തവളക്കണ്ണനെ കൂറ്റനാട് കൃഷിചെയ്തിരിയ്ക്കുന്നത്.സുഗന്ധശാല , ജീരകശാല എന്നീ നാടന്‍ നെല്‍വിത്തുകള്‍കൂടി കൂറ്റനാട് മേഖലയില്‍ രംഗത്തിറക്കുവാന്‍ ഭൂമിക പദ്ധതിയിട്ടിട്ടുണ്ട്.
ഭൂമിക അംഗങ്ങള്‍ - ഉണ്ണി മങ്ങാട്ട് ( ഇ എം ഉണ്ണികൃഷ്ണന്‍ ) കെ വി സുബൈര്‍ , ഡോ മണികണ്ഠന്‍ സി എന്‍ എസ് , മനോജ് പാതിരിശ്ശേരി ,ബ്രഹ്മദത്തന്‍ മോഴിക്കുന്നം , ശ്രീധരന്‍ തായാട്ട് & ഷിനോജേക്കബ്

2 അഭിപ്രായങ്ങൾ:

  1. വളരെ നല്ലത്. അഭിനന്ദനങ്ങള്‍! നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൃഷി സംസ്കാരം നമുക്ക് തിരിച്ചു കൊണ്ട് വന്നെ മതിയാകൂ.അതിനുള്ള യത്നത്തിലാണ് ഞങ്ങളും..

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ