ബുധനാഴ്‌ച, സെപ്റ്റംബർ 26, 2012

സോളാര്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ വികസിപ്പിച്ചെടുക്കുക


 
ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും മറ്റുമായി കോടികള്‍ ചിലവിടുകയും തുലയ്ക്കുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടേത്.സര്‍വ്വകലാശാലകള്‍വഴി പടച്ചുവിടുന്ന അനേകായിരം ഗവേഷണ പ്രബന്ധങ്ങളുണ്ട്.... അവ കൊണ്ടുതള്ളിയാല്‍ അറബിക്കടല്‍ പോലും മലിനമായിപ്പോകും എന്നതാണ് വാസ്തവം... എന്നാല്‍ ഏറ്റവും പ്രയോജനപ്രദാമായ സോളാര്‍ മേഖലയില്‍ ഒരു ഗവേഷവും നടക്കുന്നില്ല...വെളിച്ചത്തിനും വാഹനം ഓടിയ്ക്കുന്നതിനുമെല്ലാം സോളാര്‍ എനര്‍ജി ഉപയോഗിയ്ക്കാമെന്നിരിയ്ക്കെ നാം ഈ വിഷയത്തില്‍ പുറകോട്ട് നടക്കുന്നു.... ഇത് ദുഷ്ടലാക്കുള്ള കച്ചവടത്തിന്റെ ഭാഗമാണ്.... വളരെ കുറച്ച് മാത്രം വൈദ്യുതി ചിലവഴിച്ചുകൊണ്ട് ഉപയോഗിയ്ക്കാം എന്ന കാരണത്താല്‍ വ്യാപകമായി പ്രചാരത്തില്‍ വന്ന അടുക്കള ഉപകരണമാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ ഇത് സോളാര്‍ പാനല്‍ വഴി പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു വിപ്ലവമായിരിയ്ക്കും...ഗ്യാസ് വണ്ടികളെ നമുക്ക് തിരിച്ചയ യ്ക്കാം ... പ്രിയപ്പെട്ട ശാസ്ത്രജ്ഞരേ... ആരെങ്കിലും ഇതൊന്ന് ഉണ്ടാക്കിയെടുക്കണേ....
 
8 അഭിപ്രായങ്ങൾ:

 1. ആണവ റിയാക്റ്ററിയാക്റ്ററിന് സഹസ്രകോടികള്‍ ചെലവഴിക്കുന്ന ഭരണാധികാരികള്‍, സോളാര്‍ എനര്‍ജിയെക്കുറിച്ച് മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. സോളാർ ഇൻഡക്ഷൻ കുക്കർ അത്ര എളുപ്പമാവില്ലെന്നാണ് എന്റെ അഭിപ്രായം. അതിനു പകരം സോളാർ വാട്ടർ ഹീറ്ററിനെ മോഡിഫൈ ചെയ്ത് ഒരു ബോയിലർ ആക്കുകയും ആ സ്റ്റീം ഉപയോഗിച്ച് പാചകം ചെയ്യുകയുമാവാം.

  മറുപടിഇല്ലാതാക്കൂ
 3. തികച്ചും വിപ്ലവകരമായ ഒന്നാകും എന്നതില്‍ സംശയമില്ല.അതുവഴി നഷ്ടമാകുന്നത് ചിലര്‍ക്കൊക്കെ ലഭിക്കുന്ന കമ്മീഷന്‍ എന്ന ഓമനപ്പേരുള്ള കോടികലല്ലേ എന്ന സത്യം കാനാതിരിക്കുന്നതെന്തിനു ?
  ദീപസ്തംഭം മഹാശ്ചര്യം ...........കിട്ടണം പണം !!!!!

  മറുപടിഇല്ലാതാക്കൂ
 4. MA PRITHVI means Mother Earth.

  To know more send a sms

  JOIN MAPRITHVI to 9219592195
  ( No rental or other hidden charges )


  or visit on facebook or maprithvi.blogspot.com

  or tweet to maprithvi

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. പ്രചരിപ്പിക്കുന്നത് പോലെ അല്ല! ഇന്‍ഡക്ഷന്‍ ‍ കുക്കെറിനു വളരെ കുറച്ചു വൈധ്യുതി പോരാ! 1500/2000വാട്ട്‌സ് ആണ്. അതായത്2കിലോവാട്ട്സ്.സാധാരണ 1കിലോവാട്ട് സോളാര്‍ ഇന്‍വേര്‍ട്ടര് ആണ്‍ വീടുകളില്‍ വയ്ക്കുക.അതിനുതന്നെ2ലക്ഷം വേണം,10ചതുരശ്രമിറ്റര്‍ പാനല്‍ സ്ഥലവും.‍ ഇന്‍ഡക്ഷന്‍ കുക്കെറിനു അല്പം സമയലാഭം ഉണ്ട്,ചൂട് നിയന്ത്രിക്കാം പിന്നേ,സൌന്ദര്യം ഉണ്ട്.ബാക്കിയൊക്കെ സാങ്കേതിക ലാഭവര്‍ണനകളാണ്‌.ലാഭംകമ്പനിക്കും. സോളാര്‍ സെല്ലില്‍ പതിക്കുന്ന പ്രകാശത്തില്‍ വെറും22%മാത്രമേ ഇപ്പോള്‍ വൈധ്യുതി ലഭിക്കുന്നുള്ളൂ.ഇതു വര്‍ദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് വേണ്ടത്.ബുദ്ധിയും കഴിവും കഠിനാധ്വാനികളുമായ നമ്മുടെശാസ്ത്രജ്ഞന്‍മാര്‍ക്ക് നേടിയെടുക്കാന്‍ കഴിയട്ടെ.

  മറുപടിഇല്ലാതാക്കൂ
 7. സ്കൂളുകളിലെ ശാസ്ത്ര മേഖലകളിൽ ഓരോ വർഷവും 100കണക്കിന് പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ, വളരെ ഉപകരങ്ങൾ ആയിട്ടുള്ള കണ്ടുപിടുത്തങ്ങൾ ആണ് കുട്ടികൾ കണ്ടെത്തുന്നത് . എന്നിട്ട് അതൊക്കെ എവിടെ , യെന്ത്കൊണ്ട് ഒരാളും ഈ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നില്ല. അവകൾ മികവുറ്റ രീതിയിൽ ആക്കിയിട്ടു മാർക്കറ്റിൽ ഇറക്കുന്നില്ല .

  മറുപടിഇല്ലാതാക്കൂ