തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010

കാട് ആനയ്ക്ക് തിരിച്ചുകൊടുക്കുക....








സമീപകാലത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് കാട്ടാനയും മനുഷ്യനും തമ്മിലുള്ള യുദ്ധം... കാടെല്ലാം നാടാവുകയും ഉള്ള കാടുകള്‍ തേക്ക് തോട്ടങ്ങളോ യൂക്കാലിപ്റ്റസ് തോട്ടങ്ങളോ ആവുകയും അവശേഷിയ്ക്കുന്ന ഹരിതവനങ്ങളില്‍ നായാട്ടുകാരും കഞ്ചാവുകൃഷിക്കാരും ചാരായ വാറ്റുകാരും താവളമുറപ്പിയ്ക്കുകയും ചെയ്യുമ്പോള്‍ ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി കുറേക്കൂടി സുരക്ഷിതമായ നാട്ടിലേയ്ക്കിറങ്ങുക എന്നതുമാത്രമേ ആനകള്‍ക്ക് ചെയ്യാനുള്ളൂ....

നാട്ടില്‍ ആരും പരസ്യമായി വെടിവെച്ച് കൊല്ലില്ല എന്നറിയാവുന്ന കാട്ടാന വനമേഖലയോടുചേര്‍ന്ന ഗ്രാമങ്ങളില്‍ ഭക്ഷണവും വെള്ളവും തേടിയെത്തുന്നു... എന്നാല്‍ അത് മനുഷ്യന്‍ തനിയ്ക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാകയാല്‍ യുദ്ധം തുടങ്ങുകയായി....

വൈദ്യുതവേലി , കിടങ്ങ് ,പടക്കം ,പാട്ടകൊട്ടല്‍ എന്നിങ്ങനെ ഏതെല്ലാം പരീക്ഷണങ്ങള്‍ നടത്തിയാലും കാട്ടില്‍ തന്നെ കൊല്ലാന്‍ കാത്തിരിയ്ക്കുന്ന നായാട്ടുകാരന്റെയോ കഞ്ചാവുകൃഷിക്കാരന്റെയോ അത്രയും വരില്ലെന്ന് കാട്ടാനയ്ക്കറിയാം.... ആയതിനാല്‍ ആനകള്‍ കാട്ടിലേയ്ക്ക് കയറാന്‍ മടിച്ച് നാട്ടില്‍ത്തന്നെ താവളമുറപ്പിയ്ക്കുന്നു .

കാട്ടാനശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന രാഷ്ടീയപാര്‍ട്ടികളും കര്‍ഷകസംഘടനകളും ചെയ്യേണ്ടത് , ആന എന്തിന് കാടുവിട്ട് പുറത്തേയ്ക്കിറങ്ങുന്നു എന്ന് അന്വേഷിയ്ക്കുകയാണ് . കാട്ടില്‍ ആനയുടെ ഭക്ഷണം ഇല്ലാതാവുമ്പോള്‍ ,കുടിയ്ക്കാനും കുളിയ്ക്കാനും വെള്ളമില്ലാതാവുമ്പോള്‍, അഭയമില്ലാതാവുമ്പോള്‍ ആണ് ആന കാട്ടിനുപുറത്തിറങ്ങുന്നത് എന്ന് അവര്‍ക്ക് മനസ്സിലാക്കാം,,,, ഇത് സംഭവിയ്ക്കുന്നത് മനുഷ്യന്റെ നിയമവിരുദ്ധമായ ഇടപെടലുകള്‍ നിമിത്തമാണ്. (കൂടാതെ വനാതിര്‍ത്തിയില്‍ ആനയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായ കരിമ്പ് , വാഴ തുടങ്ങിവ കൃഷിചെയ്യുന്നതും, കൃഷിയില്‍ രാസവസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതു നിമിത്തം ഉപ്പിന്റെ ഉയര്‍ന്ന അളവും ആനകളെ ആകര്‍ഷിയ്ക്കുന്നു ) ആയതിനാല്‍ കാട് , ആനകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും തിരിച്ചുകൊടുക്കുക എന്ന പദ്ധതിയാണ് ആന ശല്യത്തിന് ശാശ്വതമായ പരിഹാര മാര്‍ഗ്ഗം,,,, അല്ലാതെ വൈദ്യുതവേലിയോ കിടങ്ങോ അല്ല

ഒരു പ്രദേശത്ത് ഒതുങ്ങി ജീവിയ്ക്കുന്ന സ്വഭാവക്കാരല്ല ആനകള്‍ . അവ നിരന്തരം സഞ്ചരിച്ചുകൊണ്ടയിരിയ്ക്കും .... ആനകള്‍ ഇപ്രകാരം സഞ്ചരിയ്ക്കുന്ന വഴികളേയാണ് ആനത്താരകള്‍ എന്ന് പറയുന്നത് .എന്നാല്‍ ഇന്ന് ഭൂരിപക്ഷം ആനത്താരകളും മനുഷ്യവാസമേഖലകളോ കൃഷിയിടങ്ങളോ ആയി മാറിയിരിയ്ക്കുന്നു .എന്നാല്‍ ആനകള്‍ തങ്ങളുടെ യാത്ര അവസാനിപ്പിയ്ക്കാന്‍ തയ്യാറാകുന്നുമില്ല .ഈ യാത്ര തലമുറകളിലൂടെ അവയ്ക്ക് കൈമാറിക്കിട്ടിയതാണല്ലോ...... തന്‍മൂലം തങ്ങളുടെ മാര്‍ഗ്ഗത്തില്‍ തടസ്സമായതെന്തിനേയും തകര്‍ത്ത് മുന്നോട്ടുപോകാന്‍ ആന ശ്രമിയ്ക്കും. ആയത് ആനയും മനുഷ്യനും തമ്മിലുള്ള പോരിന് ഇടയാക്കും. ഈ മേഖലയില്‍ പഠനം നടത്തിയ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ കര്‍ണ്ണാടകയിയെ കൊല്ലെഗലില്‍ ഒരു ആനത്താര വിലകൊടുത്തുവാങ്ങി , ഗവണ്‍മെന്റിന് കൈമാറിയത് ശ്രദ്ധനേടിയ ഒരു സംഭവമായിരുന്നു. ചില ആനത്താരകളെ റോഡ് , റെയില്‍പ്പാതകളും മുറിയ്ക്കുന്നുണ്ട്. ഇത് ആനകളുടെ കൂട്ടമരണത്തിന് വരെ ഇടയാക്കുന്നുണ്ട്

ആനകള്‍ നാട്ടിലിറങ്ങിയ വാര്‍ത്തകള്‍ നാം സൂക്ഷ്മവിശകലനം നടത്തുമ്പോള്‍ മനസ്സിലാവുക നല്ല കാടുള്ള ഭാഗങ്ങളില്‍ ആനകള്‍ നാട്ടിലിറങ്ങുന്നില്ല... ( ഉദാ : ശിരുവാണി , സൈലന്റ് വാലി , ആനക്കുളം - മൂന്നാര്‍ എന്നീ വനപ്രദേശങ്ങളോട് ചേര്‍ന്ന സ്ഥലങ്ങള്‍ ) മനുഷ്യന്റെ ഇടപെടലുകള്‍ കൂടുതലുള്ളതും ശോഷിച്ചതുമായ കാടുകളുടെ അരികിലെ നാട്ടിലേയ്ക്ക് ആന സര്‍ക്കീട്ടിനായി ചെല്ലുന്നു ഉദാ; നിലമ്പൂര്‍ , അട്ടപ്പാടി ..... അതായത് കാട്ടില്‍ അഭയമില്ലാതായി തുരത്തപ്പെടുന്ന ആനകളാണ് നാട്ടില്‍ കലഹമുണ്ടാക്കുന്നത്. ആയതിനാല്‍ കാട് ആനകള്‍ക്ക് തിരിച്ചുകൊടുത്തേ മതിയാവൂ.......

കാട്ടാന നാട്ടിലെ കിണറ്റില്‍ വീണപ്പോള്‍

റെയില്‍പ്പാത മുറിച്ചുകടക്കുന്ന കാട്ടാന


തീവണ്ടി

തട്ടി മൃതിയടഞ്ഞ കാട്ടാന

ആന തേയിലത്തോട്ടത്തില്‍

ആദിവാസിക്കുട്ടി ആനക്കുട്ടിയ്ക്കൊപ്പം


നാട്ടാന

Shino jacob ഷിനോജേക്കബ്

ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010

കൃഷിക്ലര്‍ക്ക്


വെള്ളക്കോളര്‍ ജോലി കിട്ടിയാല്‍ മണ്ണിനേയും വന്ന വഴിയും മറക്കുന്ന പുതിയ തലമുറ തിമിര്‍ക്കുന്ന ഇക്കാലത്ത്പാടത്തെ ചേറിലും ചെളിയിലും ആനന്ദവും നിര്‍വ്വൃതിയും കണ്ടെത്തുന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തട്ടെ...
പേര് , സി.ജയപ്രകാശ്.. പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്ക്കടുത്ത് കൂറ്റനാട് , കോമംഗലത്താണ് വീട്... ഭാരതീയചികിത്സാവകുപ്പിന്റെ ( ആയുര്‍വ്വേദം )പാലക്കാട് ഓഫീസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്നു.
കൃഷിപ്പണിക്കാരനായ അച്ഛന്‍ കൃഷ്ണന്‍കുട്ടി പാടത്ത് പണിയെടുക്കുമ്പോള്‍ ജയപ്രകാശിന് കാഴ്ചക്കാരനായി , ഓഫീസറായി നില്‍ക്കാന്‍ കഴിയുന്നില്ല ജയപ്രകാശും പാടത്തേയ്ക്കിറങ്ങുകയായി.... ഞാറുനടലും കൊയ്ത്തും മെതിയുംഎല്ലാം ജയപ്രകാശിന് ഇഷ്ടമുള്ള പ്രവര്‍ത്തന മേഖലകള്‍.....
കോമംഗലത്തെ വിശാലമായ പാടത്തിനോരത്തെ വീട്ടില്‍ താമസിയ്ക്കുന്ന ജയപ്രകാശ് കണികണ്ടുണരുന്നത്നെല്‍ച്ചെടികളേയും നീര്‍പ്പറവകളേയുമാണ്.... മണ്ണിനോടും മരങ്ങളോടും സകലജീവജാലങ്ങളോടും ഉള്ള സ്നേഹംവിടാതെ നിലനിര്‍ത്താന്‍ കഴിയുക എന്നത് ജയപ്രകാശിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.
ഏതെങ്കിലും വെള്ളക്കോളര്‍ ജോലി കിട്ടിയാല്‍ താന്‍ മേലാളനായി എന്ന് കരുതുന്ന ഇന്നത്തെ തലമുറജയപ്രകാശില്‍ നിന്നും വളരെയേറെ പഠിയ്ക്കേണ്ടതുണ്ട്......

ജയപ്രകാശ് മൊബൈല്‍ നമ്പര്‍ .... 9446478580







ജയപ്രകാശ് കൃഷിപ്പണിയില്‍



ജയപ്രകാശ് അച്ഛനോടൊപ്പം


Shino jacob ഷിനോജേക്കബ്



വ്യാഴാഴ്‌ച, സെപ്റ്റംബർ 16, 2010

മരം നടല്‍ 2010











കഴിഞ്ഞ

രണ്ടുവര്‍ഷക്കാലത്തെ മരം നടല്‍ പരിപാടിയുടെ തുടര്‍ച്ചയായി 2010 ലും കൂറ്റനാട്ടെ ജനകീയ കൂട്ടായ്മ മരം നട്ടുപിടിപ്പിയ്ക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി.2010 ജൂണ്‍ മാസത്തില്‍ത്തന്നെ മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കുന്നതിനായി ഞങ്ങള്‍ ഏപ്രില്‍ 25 ന് യോഗം ചേര്‍ന്നു.വൃക്ഷത്തൈകള്‍ക്ക് സംരക്ഷണത്തിനായി ഈറ്റകൊണ്ടുള്ള കൂട ഉപയോഗിയ്ക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.ഈറ്റക്കൂട് സ് പ്രേപെയിന്റ് ചെയ്ത് ഭംഗിയാക്കുവാനും തീരുമാനമായി.

അടുത്തപ്രദേശത്തൊന്നും ഈറ്റക്കൂട് ലഭ്യമല്ലാത്തതിനാല്‍ 75 കിമീ അകലെയുള്ള കഞ്ചിക്കോടുനിന്നാണ് കൂട കൊണ്ടുവന്നത്.കഞ്ചിക്കോട്ടെ പ്രമുഖ ഈറ്റ ഉല്‍പ്പന്ന നിര്‍മ്മാതാവായ ശക്തിവേലിനെയാണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ സമീപിച്ചത് . 5 അടി ഉയരമുള്ള കൂട , വണ്ടിക്കൂലിയടക്കം 100 രൂപയ്ക്കടുത്തായി കൂറ്റനാടെത്തിയ്ക്കുവാന്‍ .ആയതിലേയ്ക്കായി കൂറ്റനാട്ടെ വ്യാപാരികളേയും പ്രമുഖ വ്യക്തികളേയും കണ്ട് സ്പോണ്‍സര്‍ഷിപ്പ് ശേഖരിയ്ക്കുകയും ചെയ്തു

കഴിഞ്ഞ വര്‍ഷം 100 മരങ്ങള്‍ നടാന്‍ തീരുമാനിയ്ക്കുകയും 116 ട്രീ ഗാര്‍ഡുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ലഭിയ്ക്കുകയും ചെയ്തിരുന്നു.തന്‍മൂലം ഇക്കുറി കുറച്ച് വര്‍ദ്ധനവ് വരുത്തി 150 ട്രീഗാര്‍ഡുകള്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് തേടിയത് .എന്നാല്‍ 155 ട്രീ ഗാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്യപ്പെട്ടു

ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമായി നടക്കവേ മേഴത്തൂരിലെ വൈദ്യമഠം അവര്‍ക്ക് വേണ്ടി ഒരു പദ്ധതിയ്ക്കായി ഞങ്ങളെ സമീപിച്ചു .അതായത് വൈദ്യമഠത്തിന്റെ ലേബലില്‍ 50 വൃക്ഷത്തൈകള്‍ നടുക , അത് ഔഷധ വൃക്ഷങ്ങളും ആയിരിയ്ക്കണം .ഒരു ട്രീഗാര്‍ഡിന് 300 രൂപവരെ ചിലവഴിയ്ക്കാന്‍ അവര്‍ തയ്യാറായി.തുടര്‍ന്ന് ഫോറസ്റ്റര്‍ മണി ( ഇപ്പോള്‍ ഡെപ്യൂട്ടി റേഞ്ചര്‍ - നെടുങ്കയം , നിലമ്പൂര്‍ ) മുന്‍കയ്യെടുത്ത് അതിനുവേണ്ടവൃക്ഷത്തൈകളെത്തിച്ചുഅരയാല,പേരാല,ഞാവല,വേങ്ങ,മണിമരുത്,ആര്യവേപ്പ്,കണിക്കൊന്ന,താന്നി,ഉങ്ങ് തുടങ്ങിയ വൃക്ഷത്തൈകള്‍ അവിടെ നട്ടു.

കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഈ വര്‍ഷം തികഞ്ഞ പ്ലാനിങ്ങോടെ പ്രവര്‍ത്തിച്ചതിനാല്‍ ജൂണ്‍ മാസത്തില്‍ത്തന്നെ കൂറ്റനാട്ട് 155 വൃക്ഷത്തൈകളും നടാന്‍ പറ്റി . മേഴത്തൂരില്‍ ജൂലൈ ആദ്യവാരവും നട്ടു.തന്‍മൂലം എല്ലാ മരങ്ങള്‍ക്കും ആവോളം മഴ ലഭിച്ചു.

മരങ്ങള്‍ നട്ടതിനു ശേഷം ഞങ്ങള്‍ തൈകളെ ദിവസവും നിരീക്ഷിക്കാറുണ്ട് .എന്തെങ്കിലും കേടുപാട് പറ്റിയാല്‍ അപ്പപ്പോള്‍ പരിഹരിയ്ക്കാറുമുണ്ട് .കൂടാതെ കഴിഞ്ഞ വര്‍ഷം നട്ട പല മരങ്ങള്‍ക്കും ശാഖകള്‍ പടര്‍ന്നു പന്തലിച്ചു വന്നതിനാല്‍ തെരെഞ്ഞടുത്തവ വെട്ടിയൊതുക്കി വളരാനുള്ള ശരിയായ ദിശ ഉണ്ടാക്കിക്കൊടുക്കുക, കാടുമൂടിയ മരങ്ങളെ വൃത്തിയാക്കുക തുടങ്ങിയ പ്രവര്‍ത്തികളും ഇപ്പോള്‍ ചെയ്തുവരുന്നു.

കൂറ്റനാട്ടെ മരം നടല്‍ പരിപാടിയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തൊട്ടടുത്ത പ്രദേശങ്ങളായ പെരിങ്ങോട്,പിലാക്കാട്ടിരി, തൃത്താല എന്നിവിടങ്ങളിലെല്ലാം ട്രീഗാര്‍ഡുകള്‍ സഥാപിച്ച് മരങ്ങള്‍ നട്ടു എന്നത് വലിയൊരു വിജയമായി.പെരിങ്ങോട് നടന്ന മരം നടല്‍ പരിപാടിയില്‍ യുവനടന്‍ ബാല മരം നടാന്‍ എത്തിയത് ആവേശമായി മാറി.

ഇനിയൊരു വര്‍ഷം മുഴുവന്‍ ഞങ്ങളുടെ വിനോദം ഈ നട്ട വൃക്ഷത്തൈകളെ പരിപാലിയ്ക്കുക എന്നതാണ് . ഇതില്‍ നിന്നും ലഭിയ്ക്കുന്ന സന്തോഷം അളവറ്റതാണ്. ഈ പ്രവര്‍ത്തിയില്‍ ജനങ്ങള്‍ നല്‍കുന്ന ആദരവും അളവറ്റതാണ് .

ജനകീയ കൂട്ടായ്മ കൂറ്റനാട്



Janakeeya koottayma members

Shanmukhan - 9447241064

forester mani -9447837933,

santhosh palleeri - 9846172263

cs gopalan - 9946788668

Jithin – 9496837271

Rajan perumannur - 9946671954

subir kv – 9846581360

unni mangat - 9846202711

Viswanathan koottanad - 9946671746

kv narayanan- 9846141278

jayaprakash kongalam - 9446478580

& shinojacob











Shino jacob ഷിനോജേക്കബ്

ചൊവ്വാഴ്ച, സെപ്റ്റംബർ 07, 2010

ആ ബൈഷ്ണോയിഅമ്മ




സ്വന്തം കുഞ്ഞിന് മുലയൂട്ടുമ്പോള്‍ അവിടെയെത്തിയ മാന്‍കുട്ടിയ്ക്കുകൂടി മുലപ്പാല്‍ പങ്കുവെച്ചുനല്‍കുന്ന ബൈഷ്ണോയി അമ്മയുടെ ചിത്രം അഭിനവ ഭാരതീയര്‍ കണ്ടുമനസ്സിലാക്കേണ്ടതാണ്.

തന്റെ സുഖഭോഗങ്ങള്‍ കഴിഞ്ഞുമതി മറ്റെന്തും എന്ന് കരുതുന്ന തെറ്റായ തലമുറ ജീവിച്ചുവരുന്ന ഈ നാട്ടില്‍ ബൈഷ്ണോയി പോലുള്ള സമൂഹങ്ങള്‍ എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും ....

15 - ാം നൂറ്റാണ്ടില്‍ ജംബോജി എന്ന ഗുരു സ്ഥാപിച്ച ബൈഷ്ണോയി മതം 29 തത്വങ്ങളില്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിയ്ക്കുന്നത്...

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഖേജഡ് ലി എന്ന ഗ്രാമത്തിലെ വൃക്ഷസംരക്ഷണ സമരം ബൈഷ്ണോയികളുടെ ഏറ്റവും വലിയ ത്യാഗമായി ചരിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നു.

വൃക്ഷസംരക്ഷണം , വന്യജീവി സംരക്ഷണം , പരിസ്ഥിതി സംക്ഷണം തുടങ്ങിയ കാര്യങ്ങള്‍ തന്റെ ജീവനേക്കാള്‍ വലുതായി കാണുന്ന ബൈഷ്ണോയികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള ലിങ്കുകളില്‍ അമര്‍ത്തുക....

1 - http://www.bishnoi.org


2 http://en.wikipedia.org/wiki/Khejarli

3 bishnois – first ecologists photo album - http://www.franckvogel.com/uk/photo/portfolio/reportage/bishnoi/bishnoi.htm





ജംബോജി
SHINOJACOB

Shino jacob ഷിനോജേക്കബ്


ബുധനാഴ്‌ച, ഓഗസ്റ്റ് 11, 2010

ഭാരതീയപശുവര്‍ഗ്ഗങ്ങള്‍


തനത് ഭാരതീയപശുവര്‍ഗ്ഗങ്ങള്‍ indiancowbreeds
വംശനാശം സംഭവിച്ച നിരവധി ജീവികളെപ്പറ്റി നാം പഠിയ്ക്കുന്നുണ്ട്.. എന്നാല്‍ ആധുനികത, വംശനാശത്തിന്റെ വക്കിലെത്തിച്ച ഒരു ജീവി കേരളത്തിലുണ്ട് . അത് നാടന്‍ പശുവാണ് . പാലക്കാട് നാടന്‍ , വെച്ചൂര്‍ , കാസര്‍കോട് നാടന്‍ എന്നീ പശു വര്‍ഗ്ഗങ്ങള്‍ മുന്‍പ് കേരളത്തില്‍ ധാരാളമായി ഉണ്ടായിരുന്നു . എന്നാല്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രം പശുവില്‍ കണ്ടതോടെ നാടന്‍ പശു വര്‍ഗ്ഗങ്ങള്‍ ഇല്ലാതാവാന്‍ തുടങ്ങി . കേരളത്തെപ്പോലെ ഒരു ഉഷ്ണമേഖലാ പ്രദേശത്ത് , കൂടിയ ചൂടിനേയും പരുക്കന്‍ കാലാവസ്ഥയേയും പ്രതിരോധിച്ച് , മികച്ച രോഗപ്രതിരോധശേഷിയും വഹിച്ച് സസുഖം നിലനിന്നിരുന്നവയായിരുന്നു നാടന്‍ പശുക്കള്‍... ഇവയുടെ കാളകളെ നിലം ഉഴാനും വണ്ടിവലിയ്ക്കാനും ഉപയോഗിച്ചിരുന്നു .ചാണകവും മൂത്രവും മികച്ച വളമായും ഉപയോഗിയ്ക്കപ്പെട്ടു.നാടന്‍ പശുവില്‍ നിന്നുള്ള ഉത്പന്നങ്ങളായ പാല്‍ , നെയ്യ് എന്നിവ ആയുര്‍വ്വേദത്തില്‍ ചികിത്സാ ആവശ്യത്തിനായി ധാരാളമായി ഉപയോഗിച്ചിരുന്നു എന്നാല്‍ ഇന്ന് പേയ്ക്കറ്റ് പാല്‍ സംസ്കാരം വളര്‍ന്നു നാടന്‍ പശുവിന് കുറച്ച് തീറ്റയും കുറഞ്ഞ പരിപാലനച്ചിലവും മതിയായിരുന്നു , ഇതിന് ആനുപാതികമായി മാത്രമേ പാലിലുള്ള അളവുകുറവിനെ കാണേണ്ടതുള്ളൂ....ഇവ ശരീര വലുപ്പത്തിലും ചെറുതായിരുന്നു . എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണഫലമായി യൂറോപ്പില്‍ നിന്നുള്ള പശുവര്‍ഗ്ഗങ്ങള്‍ കേരളത്തില്‍ പ്രചരിയ്ക്കപ്പെട്ടു .... കൂടുതല്‍ പാല്‍കിട്ടും എന്നത് മാത്ര മായിരുന്നു ഇവയുടെ മേന്‍മ ... തീറ്റ , പരിപാലനം എന്നിവയ്ക്ക് കൂടുതല്‍ ചിലവ് വേണ്ടിവന്നു. ഇവയ്ക്ക് രോഗപ്രതിരോധശേഷിയും കുറവായിരുന്നു. കേരളത്തിലെ പരുക്കന്‍ കാലാവസ്ഥയില്‍ നിരവധി രോഗങ്ങള്‍ ഇവയെ കീഴടക്കാന്‍ തുടങ്ങി . യൂറോപ്പ്യന്‍ സങ്കരയിനം പശുക്കള്‍ക്ക് ഇങ്ങിനെ നിരവധി ന്യൂനതകള്‍ ഉണ്ടെങ്കിലും ഇവ കേരളത്തിലും ഭാരതത്തിലും വ്യാപകമായി പ്രോത്സാഹിയ്ക്കപ്പെട്ടു... നാടിന് യോജിയ്ക്കുന്ന നാടന്‍ പശുവിന്റെ ഗുണഗണങ്ങള്‍ മറച്ചുവെയ്ക്കപ്പെട്ടു... തന്‍മൂലം ഭാരതത്തില്‍ എഴുപതോളം ഇനം നാടന്‍ പശുവര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. ഇനി മുപ്പതോളം ഇനം നാടന്‍ പശു വര്‍ഗ്ഗങ്ങളേ ഭാരതത്തില്‍ അവശേഷിയ്ക്കുന്നുള്ളൂ... പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ പല ഭാഗത്തും നാടന്‍ പശുക്കളെ സംരക്ഷിയ്ക്കുന്നതിനായി വിവിധ സംഘടനകള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്... അവര്‍ നിരവധി ഗോശാലകള്‍ നടത്തുകയും ആവശ്യക്കാര്‍ക്ക് പശുക്കുഞ്ഞുങ്ങളെ സൌജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട്... ഇതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനം കര്‍ണ്ണാടകയിലെ ഹൊസനഗറിലുള്ള ശ്രീരാമചന്ദ്രപുരം മഠമാണ് ശ്രീ രാഘവേശ്വരഭാരതി സ്വാമിയാണ് മഠത്തിന്റെ അധിപന്‍ കേരളത്തിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നാടന്‍ പശുക്കള്‍ വര്‍ഗ്ഗസങ്കരണത്തില്‍ ഉന്‍മൂലനം ചെയ്യപ്പെടാതെ ഇപ്പോഴും പരിരക്ഷിയ്ക്കപ്പെട്ടതായി കാണുന്നുണ്ട്...
(
കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോ‍ഷപൂര്‍വ്വം ഉഴട്ടേ ......, കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ .... കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ ..... മഴ സന്തോഷത്തോടെ മധുര പ്രവാഹം കൊണ്ട് - ഭൂമി നനയ്ക്കട്ടേ .....
-
ഋഗ്വേദം )


(
ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ ചില നാടന്‍ പശു വര്‍ഗ്ഗങ്ങള്‍ ഇവയുടെ പേര് അതാതിടങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു ) സംസ്ഥാനം - പ്രദേശം- പശുവര്‍ഗ്ഗം
1.
കോയമ്പത്തൂര്‍ -( കാങ്കയം ) കാങ്കയം
2.
തഞ്ചാവൂര്‍ (തമിഴ് നാട് ) അബ്ലച്ചേരി
3.
ഈറോഡ് (തമിഴ് നാട് ) ബാരഗൂര്‍
4.
സേലം (തമിഴ് നാട് ) ആലംബാടി
5.
കര്‍ണ്ണാടക ഹാലികര്‍
6.
ചിക്കമംഗളൂര്‍ ( കര്‍ണ്ണാടക ) അമൃതമഹല്‍
7.
ബീജാപ്പൂര്‍ ( കര്‍ണ്ണാടക ) ഖിലാരി
8.
കൃഷ്ണാവാലി ( കര്‍ണ്ണാടക ) കൃഷ്ണാ
9.
മലനാട് , (കര്‍ണ്ണാടക ) മലനാട്ഗിദ്ദ
10.
മറാത്തവാഡാ (മഹാരാഷ്ട്ര ) ഡിയോനി
11.
നെല്ലൂര്‍ ,(ആന്ധ്ര ) ഓംഗോള്‍
12.
മഹാരാഷ്ട്ര- (കാന്താര്‍ ) റെഡ് കാന്താറി
13.
വിദര്‍ഭ (മഹാരാഷ്ട്ര ) ഗാലോ
14.
നാസിക്ക് (മഹാരാഷ്ട്ര ) ഡാന്‍ഗി
15.
കച്ച് ( ഗുജറാത്ത് ) & രാജസ്ഥാന്‍ കാങ്കറേജ്
16.
രാജസ്ഥാന്‍ രാത്തി
17.
നാഗോര്‍ ( രാജസ്ഥാന്‍ ) നാഗോരി
18.
അല്‍വാര്‍ മിവാറ്റി
19.
ഹരിയാന ,ഹിസാര്‍ ഹരിയാന
20.
ഗുജറാത്ത് ഗിര്‍
21.
ബീഹാര്‍ ബാച്ചൂര്‍
22.(
മദ്ധ്യപ്രദേശ് ),മാര്‍വ (ഗ്വാളിയോര്‍ ) മാല്‍വി
23.(
നിമാര്‍ ,)നര്‍മ്മദാവാലി നികോരി

24.
യുപി ( കെന്‍ നദീതീരം) കെന്‍കാത്ത, കെന്‍വാരിയ
25.
യുപി ഖിരിഗാ
26.
സിക്കിം സിരി
27.
പിലിഭിത്ത് (യുപി ) പോന്‍വാര്‍
28.
പാകിസ്താന്‍,കറാച്ചി റെഡ്സിന്ധി
29.
സഹിവാള്‍,(പാകിസ്ഥാന്‍) & പഞ്ചാബ് സഹിവാള്‍
30.താര്‍പാര്‍ക്കര്‍ താര്‍ മരുഭൂമി മേഖല


(
കുറച്ച് പശുവിനങ്ങളുടെ ഫോട്ടോകള്‍ കൂടി ചേര്‍ക്കുന്നു.... )


kankrej
ponwar
gaolao
vechurongole


umblacherytharparkar
kerighar


nagori
kenkathagangatiri

kasaragodlocal

baragur
malenadugiddamalvi







-->
Shino jacob ഷിനോജേക്കബ്

ചൊവ്വാഴ്ച, ജൂലൈ 20, 2010

സുവര്‍ണ്ണതവള - Golden toad



സുവര്‍ണ്ണതവള – ഒരു മുന്നറിയിപ്പ്

Bufo periglenes -ശാസ്ത്രീയനാമം

(Also: Monteverde toad)

കോസ്റ്ററിക്കയിലെ മഴക്കാടുകളില്‍ ജീവിച്ചിരുന്ന സുവര്‍ണ്ണതവള 1966 ലാണ് ആദ്യമായി ശാസ്ത്രരേഖകളില്‍ ഉള്‍പ്പെട്ടത് . എന്നാല്‍ 1989 ആയപ്പോഴേയ്ക്കും ഒരെണ്ണംപോലും ജീവിച്ചിരുപ്പില്ല എന്ന നിലയിലേയ്ക്ക് ഇവ എത്തിച്ചേര്‍ന്നു

പ്രകൃതിയില്‍ നിന്നും ഒരു ജീവി വര്‍ഗ്ഗം എത്ര പെട്ടെന്നാണ് തുടച്ചുനീക്കപ്പെട്ടതെന്നത് മനുഷ്യന് ഒരു മുന്നറിയിപ്പാണ്

സുവര്‍ണ്ണതവളയക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കുകളില്‍ അമര്‍ത്തുക



http://en.wikipedia.org/wiki/Golden_toad



http://www.global-greenhouse-warming.com/extinct-golden-toad.html





http://animaldiversity.ummz.umich.edu/site/accounts/information/Bufo_periglenes.html


Shino jacob ഷിനോജേക്കബ്


ഞായറാഴ്‌ച, ജൂലൈ 11, 2010

സിയാറ്റിന്‍മൂപ്പന്റെ കത്ത്



ഭൂമിയെപ്പറ്റി ഒരു പഴയ സത്യവാങ്ങ്മൂലം...

( ചുവന്ന ഇന്‍ഡ്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിഡന്റിന് 1854 ല്‍ എഴുതിയ കത്ത് ഇന്നും പ്രസക്തമാണ് )
ഞങ്ങളുടെ ഭൂമി വാങ്ങാനാശിയ്ക്കുന്നെന്ന് വാഷിങ്ങ്ടണില്‍ നിന്നും പ്രസിഡന്റ് അറിയിച്ചിരിക്കുന്നു . പക്ഷേഎങ്ങനെയാണ് ആകാശവും ഭൂമിയും വില്‍ക്കാനും വാങ്ങാനുമാവുക ? അത്തരമൊരാശയം തന്നെ വിചിത്രമായിതോന്നുന്നു.കാറ്റിന്റെ ചൈതന്യവും ജലത്തിന്റെ ദീപ്തിയും നമ്മുടേതല്ലെങ്കില്‍ , പിന്നെങ്ങിനെ നമുക്കവയെവില്‍ക്കാനും വാങ്ങാനുമാവുക ?
ഞങ്ങളുടെ ആള്‍ക്കാര്‍ക്ക് ഭൂമിയുടെ ഓരോ ഇഞ്ചും പവിത്രമാണ് .പൈന്‍ മരത്തിന്റെ തിളങ്ങുന്ന ഓരോ സൂചിയിലയുംഓരോ മണല്‍ത്തരിയും ഇരുണ്ട കാടുകളെ മൂടുന്ന ഓരോ മഞ്ഞുതുള്ളിയും ഓരോ പുല്‍ക്കൊടിത്തുമ്പും ഓരോപ്രാണിയും ഞങ്ങളുടെ ഓര്‍മ്മയിലും അനുഭവത്തിലും വിശുദ്ധമാണ്.
മരങ്ങളിലൂറുന്ന നീരിനെ , ഞരമ്പുകളിലോടുന്ന രക്തത്തെപ്പോലെ ഞങ്ങള്‍ക്കറിയാം.ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ് ; ഭൂമി ഞങ്ങളുടേതും. സുഗന്ധമോലുന്ന പൂക്കള്‍ ഞങ്ങള്‍ക്ക് സഹോദരിമാരാണ് ;കരടി , മാന്‍ , പരുന്ത് എന്നിവയെല്ലാംസഹോദരന്‍മാരും . കരിമ്പാറക്കെട്ടുകളും പുല്‍ക്കൊടികളും കുതിരക്കുട്ടികളും മനുഷ്യനും ഒരേ കുടുംബത്തിലെഅംഗങ്ങളാണ്.
അരുവികളിലൂടെയും പുഴകളിലൂടെയുമൊഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല , ഞങ്ങളുടെ പൂര്‍വ്വികരുടെജീവരക്തമാണത് .ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം , അത് പവിത്രമാണെന്ന് . അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ പ്രകാശമോലുന്ന ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മ്മകള്‍വിളിച്ചുപറയുന്നുണ്ട് .അരുവികളിലെ മര്‍മ്മരത്തിലൂടെ സംസാരിയ്ക്കുന്നത് എന്റെ പിതാമഹന്‍മാരാണ്.
പുഴകള്‍ ഞങ്ങളുടെ സഹോദരന്‍മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നര് അവരാണ് .ഞങ്ങളുടെ ചിറ്റോടങ്ങളെഒഴുക്കുന്നവര്‍ , ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍ , അതുകൊണ്ടുതന്നെ ഒരു സഹോദരനു നല്‍കേണ്ട സ്നേഹവുംദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്.
ഞങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവണമെന്നില്ല . നിങ്ങള്‍ക്ക് ഭൂമിയെന്നാല്‍ അത്രയുംമണ്ണാണ്,നിങ്ങള്‍ക്കാവശ്യമുള്ളതെടുക്കാവുന്ന , വിറ്റഴിയ്ക്കാവുന്ന വെറും മണ്ണ് .ഭൂമിയ്ക്ക് നിങ്ങളും നിങ്ങള്‍ക്ക് ഭൂമിയുംഅപരിചിതരാണ് .നിങ്ങള്‍ക്ക് ഭൂമിയൊരു ശത്രുവാണ് .അടിച്ചൊതുക്കേണ്ട , കാല്‍ക്കീഴിലമര്‍ത്തേണ്ട ഒരുപ്രതിയോഗി , അതിനെ എന്നും ജയിച്ച് മുന്നേറുമ്പോള്‍ നിങ്ങള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട് - നിങ്ങളുടെഅമ്മയെത്തന്നെയാണ് നിങ്ങള്‍ കൊള്ളയടിയ്ക്കുന്നതെന്ന് . പോക്രാം , പോക്രാം എന്നൊച്ചവെയ്ക്കുന്ന തവളകള്‍ , നാടുചുറ്റുന്ന ദേശാടനക്കിളികള്‍ , ഇവയൊന്നുമില്ലാതെ എന്ത് ജീവിതം ? ഞാന്‍പരിഷ്കാരമില്ലാത്തവനായതുകൊണ്ടാവാം മറിച്ചുചിന്തിക്കാനാവാത്തത്.
ജീവിതചക്രത്തിന്റെ നൈരന്തര്യങ്ങള്‍ ഞങ്ങള്‍ക്ക് അജ്ഞാതമാണ് . കാട്ടുപോത്തുകളെ കൂട്ടത്തോടെകൊന്നൊടുക്കുന്നത് , കാട്ടുകുതിരകളെ മെരുക്കുന്നത് , വിളഞ്ഞ വയലുകള്‍ സംസാരിയ്ക്കുന്ന കമ്പികളാല്‍മാഞ്ഞേപോകുന്നത് , കാടിന്റെ നിഗൂഢതകള്‍ അപരിചിതരായ മനുഷ്യരുടെ ഗന്ധത്താല്‍ നിറയുന്നത് - ഒന്നുംഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല .
തുടുത്ത കാട്ടുപഴങ്ങള്‍ നിറഞ്ഞ കുറ്റിക്കാടുകളെവിടെ ? കാട്ടുപരുന്തുകള്‍ എവിടെ ? ജീവിതത്തിന്റെ അവസാനവുംഅതിജീവനത്തിന്റെ ആരംഭവുമാണിതെന്ന് തോന്നുന്നു.
പൈനിന്റെ മണമുള്ള കാറ്റ് എനിക്കിഷ്ടമാണ് .അരുവികളെ തഴുകിവരുന്ന കുളിര്‍കാറ്റ് അത്രമേല്‍ ശുദ്ധമാണ് . ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം വായു ഞങ്ങള്‍ക്ക് അമൂല്യമാണെന്ന് . ജീവനിലെല്ലാംവായുവിന്റെ ചൈതന്യമുണ്ട് . ഞങ്ങളുടെ പൂര്‍വ്വികരുടെ ആദ്യശ്വാസവും അന്ത്യനിശ്വാസവും ഏറ്റുവാങ്ങിയത് കാറ്റാണ് . കുഞ്ഞുങ്ങളുടെ ചേതനയൂതി തെളിയിയ്ക്കുന്നതും ഇതേ കാറ്റുതന്നെ. അതുകൊണ്ട് ഞങ്ങള്‍ ഭൂമിവില്‍ക്കുകയാണെങ്കില്‍തന്നെ നിങ്ങളത് പരിശുദ്ധമായി സൂക്ഷിയ്ക്കണം - പൂമ്പൊടി നിറഞ്ഞ കാറ്റ് ആസ്വദിയ്ക്കാവുന്നഒരിടമായി അതിനെ കാത്തുരക്ഷിയ്ക്കണം .
ഞങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചതെന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിയ്ക്കാമോ ? ഭൂമി നമ്മുടെഅമ്മയാണെന്ന് . ഭൂമിയ്ക്കുമേല്‍ പതിയ്ക്കുന്നതെന്തോ അത് അവളുടെ സന്തതികള്‍ക്കുമേലും നിപതിയ്ക്കുമെന്ന്
. നാമറിഞ്ഞിരിയ്ക്കണം ; ഭൂമി മനുഷ്യരുടേതല്ല , മനുഷ്യന്‍ ഭൂമിയുടേതാണ് . നമ്മേ ഒന്നാക്കി നിര്‍ത്തുന്നരക്തത്തെപ്പോലെ എല്ലാവസ്തുക്കളും പരസ്പരബന്ധിതങ്ങളാണ് . മനുഷ്യര്‍ ഉയിരിന്റെ വല നെയ്യുന്നില്ല ,

അവനതിലൊരിഴ

മാത്രം . ഉയിരിന്റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനോടുതന്നെയാണ് ചെയ്യുന്നത്

Shino jacob ഷിനോജേക്കബ്