ഞായറാഴ്‌ച, സെപ്റ്റംബർ 26, 2010

കൃഷിക്ലര്‍ക്ക്


വെള്ളക്കോളര്‍ ജോലി കിട്ടിയാല്‍ മണ്ണിനേയും വന്ന വഴിയും മറക്കുന്ന പുതിയ തലമുറ തിമിര്‍ക്കുന്ന ഇക്കാലത്ത്പാടത്തെ ചേറിലും ചെളിയിലും ആനന്ദവും നിര്‍വ്വൃതിയും കണ്ടെത്തുന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തട്ടെ...
പേര് , സി.ജയപ്രകാശ്.. പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്ക്കടുത്ത് കൂറ്റനാട് , കോമംഗലത്താണ് വീട്... ഭാരതീയചികിത്സാവകുപ്പിന്റെ ( ആയുര്‍വ്വേദം )പാലക്കാട് ഓഫീസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്നു.
കൃഷിപ്പണിക്കാരനായ അച്ഛന്‍ കൃഷ്ണന്‍കുട്ടി പാടത്ത് പണിയെടുക്കുമ്പോള്‍ ജയപ്രകാശിന് കാഴ്ചക്കാരനായി , ഓഫീസറായി നില്‍ക്കാന്‍ കഴിയുന്നില്ല ജയപ്രകാശും പാടത്തേയ്ക്കിറങ്ങുകയായി.... ഞാറുനടലും കൊയ്ത്തും മെതിയുംഎല്ലാം ജയപ്രകാശിന് ഇഷ്ടമുള്ള പ്രവര്‍ത്തന മേഖലകള്‍.....
കോമംഗലത്തെ വിശാലമായ പാടത്തിനോരത്തെ വീട്ടില്‍ താമസിയ്ക്കുന്ന ജയപ്രകാശ് കണികണ്ടുണരുന്നത്നെല്‍ച്ചെടികളേയും നീര്‍പ്പറവകളേയുമാണ്.... മണ്ണിനോടും മരങ്ങളോടും സകലജീവജാലങ്ങളോടും ഉള്ള സ്നേഹംവിടാതെ നിലനിര്‍ത്താന്‍ കഴിയുക എന്നത് ജയപ്രകാശിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.
ഏതെങ്കിലും വെള്ളക്കോളര്‍ ജോലി കിട്ടിയാല്‍ താന്‍ മേലാളനായി എന്ന് കരുതുന്ന ഇന്നത്തെ തലമുറജയപ്രകാശില്‍ നിന്നും വളരെയേറെ പഠിയ്ക്കേണ്ടതുണ്ട്......

ജയപ്രകാശ് മൊബൈല്‍ നമ്പര്‍ .... 9446478580ജയപ്രകാശ് കൃഷിപ്പണിയില്‍ജയപ്രകാശ് അച്ഛനോടൊപ്പം


Shino jacob ഷിനോജേക്കബ്6 അഭിപ്രായങ്ങൾ:

 1. ഒരു വിത്തെങ്കിലും നടുന്നവനേ ഉണ്ണാന്‍ അവകാശമുള്ളൂ.......

  മറുപടിഇല്ലാതാക്കൂ
 2. ശ്രീ ,

  നമുക്കു ചുറ്റിലും ഇപ്രകാരം പരിചയപ്പെടുത്തേണ്ട ഒരുപാടുപേരുണ്ട് നമ്മളെക്കൊണ്ട് കഴിയുന്നത് ചെയ്തു എന്നുമാത്രം.....

  മറുപടിഇല്ലാതാക്കൂ
 3. എന്റെ ഇംഗ്ലീഷ് അധ്യാപകന് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 4. I AM VERY HAPPY FOR KNOW ABOUT LIKE THESE PEOPLES LIVING IN KERALA NOW.H
  SHIJURAJ-SHARJAH [KOZHIKODE] 055 4797 324

  മറുപടിഇല്ലാതാക്കൂ