തനത് ഭാരതീയപശുവര്‍ഗ്ഗങ്ങള്‍ indiancowbreeds
വംശനാശം സംഭവിച്ച നിരവധി ജീവികളെപ്പറ്റി നാം പഠിയ്ക്കുന്നുണ്ട്.. എന്നാല്‍ ആധുനികത, വംശനാശത്തിന്റെ വക്കിലെത്തിച്ച ഒരു ജീവി കേരളത്തിലുണ്ട് . അത് നാടന്‍ പശുവാണ് .
പാലക്കാട് നാടന്‍ , വെച്ചൂര്‍ , കാസര്‍കോട് നാടന്‍ എന്നീ പശു വര്‍ഗ്ഗങ്ങള്‍ മുന്‍പ് കേരളത്തില്‍ ധാരാളമായി ഉണ്ടായിരുന്നു . എന്നാല്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രം പശുവില്‍ കണ്ടതോടെ നാടന്‍ പശു വര്‍ഗ്ഗങ്ങള്‍ ഇല്ലാതാവാന്‍ തുടങ്ങി . കേരളത്തെപ്പോലെ ഒരു ഉഷ്ണമേഖലാ പ്രദേശത്ത് , കൂടിയ ചൂടിനേയും പരുക്കന്‍ കാലാവസ്ഥയേയും പ്രതിരോധിച്ച് , മികച്ച രോഗപ്രതിരോധശേഷിയും വഹിച്ച് സസുഖം നിലനിന്നിരുന്നവയായിരുന്നു നാടന്‍ പശുക്കള്‍... ഇവയുടെ കാളകളെ നിലം ഉഴാനും വണ്ടിവലിയ്ക്കാനും ഉപയോഗിച്ചിരുന്നു .ചാണകവും മൂത്രവും മികച്ച വളമായും ഉപയോഗിയ്ക്കപ്പെട്ടു.നാടന്‍ പശുവില്‍ നിന്നുള്ള ഉത്പന്നങ്ങളായ പാല്‍ , നെയ്യ് എന്നിവ ആയുര്‍വ്വേദത്തില്‍ ചികിത്സാ ആവശ്യത്തിനായി ധാരാളമായി ഉപയോഗിച്ചിരുന്നു എന്നാല്‍ ഇന്ന് പേയ്ക്കറ്റ് പാല്‍ സംസ്കാരം വളര്‍ന്നു
നാടന്‍ പശുവിന് കുറച്ച് തീറ്റയും കുറഞ്ഞ പരിപാലനച്ചിലവും മതിയായിരുന്നു , ഇതിന് ആനുപാതികമായി മാത്രമേ പാലിലുള്ള അളവുകുറവിനെ കാണേണ്ടതുള്ളൂ....ഇവ ശരീര വലുപ്പത്തിലും ചെറുതായിരുന്നു .
എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണഫലമായി യൂറോപ്പില്‍ നിന്നുള്ള പശുവര്‍ഗ്ഗങ്ങള്‍ കേരളത്തില്‍ പ്രചരിയ്ക്കപ്പെട്ടു .... കൂടുതല്‍ പാല്‍കിട്ടും എന്നത് മാത്ര മായിരുന്നു ഇവയുടെ മേന്‍മ ... തീറ്റ , പരിപാലനം എന്നിവയ്ക്ക് കൂടുതല്‍ ചിലവ് വേണ്ടിവന്നു. ഇവയ്ക്ക് രോഗപ്രതിരോധശേഷിയും കുറവായിരുന്നു. കേരളത്തിലെ പരുക്കന്‍ കാലാവസ്ഥയില്‍ നിരവധി രോഗങ്ങള്‍ ഇവയെ കീഴടക്കാന്‍ തുടങ്ങി .
യൂറോപ്പ്യന്‍ സങ്കരയിനം പശുക്കള്‍ക്ക് ഇങ്ങിനെ നിരവധി ന്യൂനതകള്‍ ഉണ്ടെങ്കിലും ഇവ കേരളത്തിലും ഭാരതത്തിലും വ്യാപകമായി പ്രോത്സാഹിയ്ക്കപ്പെട്ടു... നാടിന് യോജിയ്ക്കുന്ന നാടന്‍ പശുവിന്റെ ഗുണഗണങ്ങള്‍ മറച്ചുവെയ്ക്കപ്പെട്ടു... തന്‍മൂലം ഭാരതത്തില്‍ എഴുപതോളം ഇനം നാടന്‍ പശുവര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. ഇനി മുപ്പതോളം ഇനം നാടന്‍ പശു വര്‍ഗ്ഗങ്ങളേ ഭാരതത്തില്‍ അവശേഷിയ്ക്കുന്നുള്ളൂ...
ഈ പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ പല ഭാഗത്തും നാടന്‍ പശുക്കളെ സംരക്ഷിയ്ക്കുന്നതിനായി വിവിധ സംഘടനകള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്... അവര്‍ നിരവധി ഗോശാലകള്‍ നടത്തുകയും ആവശ്യക്കാര്‍ക്ക് പശുക്കുഞ്ഞുങ്ങളെ സൌജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട്... ഇതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനം കര്‍ണ്ണാടകയിലെ ഹൊസനഗറിലുള്ള ശ്രീരാമചന്ദ്രപുരം മഠമാണ് ശ്രീ രാഘവേശ്വരഭാരതി സ്വാമിയാണ് ഈ മഠത്തിന്റെ അധിപന്‍ കേരളത്തിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നാടന്‍ പശുക്കള്‍ വര്‍ഗ്ഗസങ്കരണത്തില്‍ ഉന്‍മൂലനം ചെയ്യപ്പെടാതെ ഇപ്പോഴും പരിരക്ഷിയ്ക്കപ്പെട്ടതായി കാണുന്നുണ്ട്...
( കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോഷപൂര്‍വ്വം ഉഴട്ടേ ......, കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ .... കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ ..... മഴ സന്തോഷത്തോടെ മധുര പ്രവാഹം കൊണ്ട് - ഭൂമി നനയ്ക്കട്ടേ .....
- ഋഗ്വേദം )
(ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ ചില നാടന്‍ പശു വര്‍ഗ്ഗങ്ങള്‍ ഇവയുടെ പേര് അതാതിടങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു ) സംസ്ഥാനം - പ്രദേശം- പശുവര്‍ഗ്ഗം
1.കോയമ്പത്തൂര്‍ -( കാങ്കയം ) കാങ്കയം
2. തഞ്ചാവൂര്‍ (തമിഴ് നാട് ) അബ്ലച്ചേരി
3.ഈറോഡ് (തമിഴ് നാട് ) ബാരഗൂര്‍
4.സേലം (തമിഴ് നാട് ) ആലംബാടി
5.കര്‍ണ്ണാടക ഹാലികര്‍
6.ചിക്കമംഗളൂര്‍ ( കര്‍ണ്ണാടക ) അമൃതമഹല്‍
7.ബീജാപ്പൂര്‍ ( കര്‍ണ്ണാടക ) ഖിലാരി
8.കൃഷ്ണാവാലി ( കര്‍ണ്ണാടക ) കൃഷ്ണാ
9.മലനാട് , (കര്‍ണ്ണാടക ) മലനാട്ഗിദ്ദ
10.മറാത്തവാഡാ (മഹാരാഷ്ട്ര ) ഡിയോനി
11.നെല്ലൂര്‍ ,(ആന്ധ്ര ) ഓംഗോള്‍
12.മഹാരാഷ്ട്ര- (കാന്താര്‍ ) റെഡ് കാന്താറി
13.വിദര്‍ഭ (മഹാരാഷ്ട്ര ) ഗാലോ
14.നാസിക്ക് (മഹാരാഷ്ട്ര ) ഡാന്‍ഗി
15.കച്ച് ( ഗുജറാത്ത് ) & രാജസ്ഥാന്‍ കാങ്കറേജ്
16. രാജസ്ഥാന്‍ രാത്തി
17.നാഗോര്‍ ( രാജസ്ഥാന്‍ ) നാഗോരി
18.അല്‍വാര്‍ മിവാറ്റി
19.ഹരിയാന ,ഹിസാര്‍ ഹരിയാന
20.ഗുജറാത്ത് ഗിര്‍
21.ബീഹാര്‍ ബാച്ചൂര്‍
22.(മദ്ധ്യപ്രദേശ് ),മാര്‍വ (ഗ്വാളിയോര്‍ ) മാല്‍വി
23.(നിമാര്‍ ,)നര്‍മ്മദാവാലി നികോരി
24. യുപി ( കെന്‍ നദീതീരം) കെന്‍കാത്ത, കെന്‍വാരിയ
25. യുപി ഖിരിഗാ
26.സിക്കിം സിരി
27.പിലിഭിത്ത് (യുപി ) പോന്‍വാര്‍
28.പാകിസ്താന്‍,കറാച്ചി റെഡ്സിന്ധി
29.സഹിവാള്‍,(പാകിസ്ഥാന്‍) & പഞ്ചാബ് സഹിവാള്‍
30.താര്‍പാര്‍ക്കര്‍ താര്‍ മരുഭൂമി മേഖല
( കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോഷപൂര്‍വ്വം ഉഴട്ടേ ......, കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ .... കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ ..... മഴ സന്തോഷത്തോടെ മധുര പ്രവാഹം കൊണ്ട് - ഭൂമി നനയ്ക്കട്ടേ .....
- ഋഗ്വേദം )
(ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലെ ചില നാടന്‍ പശു വര്‍ഗ്ഗങ്ങള്‍ ഇവയുടെ പേര് അതാതിടങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു ) സംസ്ഥാനം - പ്രദേശം- പശുവര്‍ഗ്ഗം
1.കോയമ്പത്തൂര്‍ -( കാങ്കയം ) കാങ്കയം
2. തഞ്ചാവൂര്‍ (തമിഴ് നാട് ) അബ്ലച്ചേരി
3.ഈറോഡ് (തമിഴ് നാട് ) ബാരഗൂര്‍
4.സേലം (തമിഴ് നാട് ) ആലംബാടി
5.കര്‍ണ്ണാടക ഹാലികര്‍
6.ചിക്കമംഗളൂര്‍ ( കര്‍ണ്ണാടക ) അമൃതമഹല്‍
7.ബീജാപ്പൂര്‍ ( കര്‍ണ്ണാടക ) ഖിലാരി
8.കൃഷ്ണാവാലി ( കര്‍ണ്ണാടക ) കൃഷ്ണാ
9.മലനാട് , (കര്‍ണ്ണാടക ) മലനാട്ഗിദ്ദ
10.മറാത്തവാഡാ (മഹാരാഷ്ട്ര ) ഡിയോനി
11.നെല്ലൂര്‍ ,(ആന്ധ്ര ) ഓംഗോള്‍
12.മഹാരാഷ്ട്ര- (കാന്താര്‍ ) റെഡ് കാന്താറി
13.വിദര്‍ഭ (മഹാരാഷ്ട്ര ) ഗാലോ
14.നാസിക്ക് (മഹാരാഷ്ട്ര ) ഡാന്‍ഗി
15.കച്ച് ( ഗുജറാത്ത് ) & രാജസ്ഥാന്‍ കാങ്കറേജ്
16. രാജസ്ഥാന്‍ രാത്തി
17.നാഗോര്‍ ( രാജസ്ഥാന്‍ ) നാഗോരി
18.അല്‍വാര്‍ മിവാറ്റി
19.ഹരിയാന ,ഹിസാര്‍ ഹരിയാന
20.ഗുജറാത്ത് ഗിര്‍
21.ബീഹാര്‍ ബാച്ചൂര്‍
22.(മദ്ധ്യപ്രദേശ് ),മാര്‍വ (ഗ്വാളിയോര്‍ ) മാല്‍വി
23.(നിമാര്‍ ,)നര്‍മ്മദാവാലി നികോരി
24. യുപി ( കെന്‍ നദീതീരം) കെന്‍കാത്ത, കെന്‍വാരിയ
25. യുപി ഖിരിഗാ
26.സിക്കിം സിരി
27.പിലിഭിത്ത് (യുപി ) പോന്‍വാര്‍
28.പാകിസ്താന്‍,കറാച്ചി റെഡ്സിന്ധി
29.സഹിവാള്‍,(പാകിസ്ഥാന്‍) & പഞ്ചാബ് സഹിവാള്‍
(കുറച്ച് പശുവിനങ്ങളുടെ ഫോട്ടോകള്‍ കൂടി ചേര്‍ക്കുന്നു.... )
kankrej
ponwar
gaolao
vechurongole
umblacherytharparkar
kerighar
nagori
kenkathagangatiri
kasaragodlocal
baragur
malenadugiddamalvi
Shino jacob ഷിനോജേക്കബ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ