ചൊവ്വാഴ്ച, ജൂലൈ 22, 2014

മരത്തിന് പരുക്ക്


കൂറ്റനാട്ടെ വൃക്ഷ സംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ 2009 ല്‍ കൂറ്റനാട് സെന്ററില്‍ ഗുരുവായൂര്‍ റോഡ് ബസ് വെയ്റ്റിംഗ് ഷെഡ്ഡിന് പിന്നിലായി നട്ട ഉങ്ങ് മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞുവീണു...കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് കൊമ്പ് ഒടിഞ്ഞത്... 2009 മുതല്‍ നടത്തിയ നിരന്തര പരിചരണത്തിന്റേയും സംരക്ഷണത്തിന്റേയും ഫലമായി ഈ ഉങ്ങ് മരം അത്യാവശ്യം തണല്‍ തരുന്ന വലിയ മരമായി മാറിയിരുന്നു...


1 അഭിപ്രായം: