ചൊവ്വാഴ്ച, മേയ് 24, 2016

പാലക്കാടന്‍ ചൂട്...

പാലക്കാട് ജില്ലയിലെ 40 ഡിഗ്രിയ്ക്കു് മുകളിലുള്ള ചൂട് തണല്‍ മരങ്ങളുടെ ചുവട്ടിലല്ല ,എന്ന് പറയാന്‍ പറഞ്ഞു.....location - കടമ്പഴിപ്പുറം ( ചെര്‍പ്പുളശ്ശേരി - കോങ്ങാട്-മുണ്ടൂര്‍- പാലക്കാട് റൂട്ട് )may 2016/summer days

തണൽമരച്ചുവട്......

തണൽമരച്ചുവട്......location - near private bus station pattambi-may 2016/summer days

ഞങ്ങള്‍ നട്ട കരിമ്പന

2008 ജൂണിലാണ് കൂറ്റനാട് കോമംഗലം പാടത്ത് തോട്ടുവരമ്പില്‍ ഞാനും സുഹൃത്ത് ജയപ്രകാശും, അഫ് സലും മറ്റുചില സുഹൃത്തക്കളും ചേര്‍ന്ന് കരിമ്പന നട്ട് പരീക്ഷണം നടത്തിയത്.... ജയപ്രകാശിന്റെ വീടിനു സമീപത്തുനിന്നും കരിമ്പനത്തേങ്ങ സംഭരിച്ചുകൊണ്ടുവന്ന് വീതിയേറിയ തോട്ടുവരമ്പില്‍ കുഴിച്ചിടുകയായിരുന്നു...എന്നാല്‍ ആ വര്‍ഷം കരിമ്പനയെ പുറത്തേയ്ക്ക് കണ്ടില്ല. ഞങ്ങള്‍ വിചാരിച്ചത് കരിമ്പന വിത്ത് നശിച്ചിട്ടുണ്ടാവുമെന്നായിരുന്നു... എന്നാല്‍ ഇപ്പോള്‍ ( 2016 മെയ് ) പത്തോളം കരിമ്പനകള്‍ മുളച്ചുവളര്‍ന്ന് ഉഷാറായി നില്‍ക്കുന്നുണ്ട്

Night operation

കൂറ്റനാട് ജനകീയ കൂട്ടായ്മ 2015 ജൂണ്‍ മാസത്തില്‍ കൂറ്റനാട് ടൌണില്‍ നട്ട തണല്‍ മരങ്ങള്‍ ഇപ്പോഴും ( 2016 ഏപ്രില്‍ ) ഉഷാറായി നില്‍ക്കുന്നുണ്ട്... എന്നിരുന്നാലും ഇപ്പോഴത്തെ കടുത്ത വേനലില്‍ വൃക്ഷത്തൈകള്‍ക്ക് ക്ഷീണം ബാധിച്ചേക്കാമെന്നതിനാല്‍ വെള്ളം ഒഴിച്ചുകൊടുക്കുന്നുണ്ട്...
പകല്‍നേരത്ത് ജോലിത്തിരക്ക് ഉള്ളതിനാലും , പകല്‍ വെള്ളം ഒഴിച്ചാല്‍ പെട്ടെന്ന് ബാഷ്പീകരിച്ച് പോകും എന്നതിനാലും രാത്രി 7മണിയ്ക്ക് ശേഷമാണ് വെള്ളം ഒഴിയ്ക്കുന്നത് .ജീപ്പില്‍ ഘടിപ്പിച്ചുവെച്ചിട്ടുള്ള വാട്ടര്‍ ടാങ്കില്‍ വെള്ളം സംഭരിച്ചുകൊണ്ടുവന്ന് ആവശ്യമുള്ള ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കും.

കരിമ്പന നടൽ.....

പാലക്കാട് ജില്ലയുടെ മുഖമുദ്രയായ കരിമ്പന നട്ടുവളർത്താനുള്ള ശ്രമം...location - koottanad,palakkad


വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2015

തണൽ അനുഭവിയ്ക്കാനുള്ള ഭാഗ്യം

കൂറ്റനാട്ട് , തണ്ണീര്ക്കോട് റോഡില് സ്കൂളിനു സമീപമുള്ള ടാക്സി സ്റ്റാന്റ് കൂറ്റനാട്ടെ ഏറ്റവും തണലുള്ള ഒരു ടാക്സി സ്റ്റാന്റാണ്...പലവിധവികസനങ്ങള് വന്നെങ്കിലും ഈ ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിയ്ക്കാന് മനുഷ്യന്റെ ശരീരത്തിൽ വികസനമൊന്നുമെത്തിയിട്ടില്ല...തണൽ സംബന്ധിച്ച സാക്ഷരതയിലേയ്ക്ക് നാം എത്തിയിട്ടുമില്ല...നാട്ടിൽ കുറച്ചുപേരെങ്കിലും അനുഭവിയ്ക്കുന്ന ഈ ഭാഗ്യം മുഴുവൻ ഇടങ്ങളിലേയ്ക്കും എത്താൻ കാലമേറെയെടുക്കും...




തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2015

തണല് മരം സംരക്ഷിയ്ക്കേണ്ടുന്ന വിധം...


കൂറ്റനാട് പട്ടാമ്പി റോഡിലുള്ള അറഫ സ്റ്റീല്സ് എന്ന സ്ഥാപനത്തിനു മുന്നിലുള്ള റോഡരുകില് നില്ക്കുന്ന തണല് മരം മികച്ച രീതിയില് പരിപാലിച്ചുനിര്ത്തുന്ന കടയുടമ ഷബീറിന് അഭിവാദ്യങ്ങള്...തറകെട്ടിയും പുല്ത്തകിടി ഒരുക്കിയും തനിയ്ക്ക് തണല് തരുന്ന മരത്തിനെ ഷബീര് മികച്ച രീതിയില് സംരക്ഷിച്ചിരിയ്ക്കുന്നു....