ചൊവ്വാഴ്ച, മേയ് 24, 2016

Night operation

കൂറ്റനാട് ജനകീയ കൂട്ടായ്മ 2015 ജൂണ്‍ മാസത്തില്‍ കൂറ്റനാട് ടൌണില്‍ നട്ട തണല്‍ മരങ്ങള്‍ ഇപ്പോഴും ( 2016 ഏപ്രില്‍ ) ഉഷാറായി നില്‍ക്കുന്നുണ്ട്... എന്നിരുന്നാലും ഇപ്പോഴത്തെ കടുത്ത വേനലില്‍ വൃക്ഷത്തൈകള്‍ക്ക് ക്ഷീണം ബാധിച്ചേക്കാമെന്നതിനാല്‍ വെള്ളം ഒഴിച്ചുകൊടുക്കുന്നുണ്ട്...
പകല്‍നേരത്ത് ജോലിത്തിരക്ക് ഉള്ളതിനാലും , പകല്‍ വെള്ളം ഒഴിച്ചാല്‍ പെട്ടെന്ന് ബാഷ്പീകരിച്ച് പോകും എന്നതിനാലും രാത്രി 7മണിയ്ക്ക് ശേഷമാണ് വെള്ളം ഒഴിയ്ക്കുന്നത് .ജീപ്പില്‍ ഘടിപ്പിച്ചുവെച്ചിട്ടുള്ള വാട്ടര്‍ ടാങ്കില്‍ വെള്ളം സംഭരിച്ചുകൊണ്ടുവന്ന് ആവശ്യമുള്ള ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ