ചൊവ്വാഴ്ച, മേയ് 24, 2016

ചുരുങ്ങിയ ചിലവില്‍ ഒരു വാല്‍പ്പാറ യാത്ര...

പശ്ചിമഘട്ട മലനിരകളിലെ സുന്ദര ഭൂപ്രദേശമായ വാല്‍പ്പാറയിലേയ്ക്ക് നടത്തിയ ചിലവുകുറഞ്ഞ ഒരു യാത്ര... രാവിലെ 7.40ന് ചാലക്കുടി കെ. എസ് .ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന മലക്കപ്പാറ ബസ്സില്‍ കയറി... ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ്ജ് 71 രൂപ...ആതിരപ്പിള്ളി വാഴച്ചാല്‍ വഴി വനത്തിലൂടെ ഹെയര്‍പ്പിന്‍ വളവുകള്‍ കയറി ഉച്ചക്ക് പതിനൊന്നരയോടെ കേരളാ അതിര്‍ത്തിയായ മലക്കപ്പാറയിലെത്തി.. അവിടെ നിന്നും തമിഴ് നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ സ്വകാര്യ തേയിലത്തോട്ടങ്ങള്‍ക്കുള്ളിലൂടെയുള്ള റോ‍ഡിലൂടെ വാല്‍പ്പാറ മുടീസ് എന്ന ഭുപ്രദേശത്തുകൂടി ഉച്ചയ്ക്ക് ഒരുമണിയോടെ വാല്‍പ്പാറ ടൌണിലെത്തി.. ടിക്കറ്റ് ചാര്‍ജ്ജ് 11 രൂപ... ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് തമിഴ് നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ എക്സ്പ്രസ്സ് ബസ്സില്‍ പൊള്ളാച്ചിയിലേയ്ക്ക്... ടിക്കറ്റ് ചാര്‍ജ്ജ് 41 രൂപ...വരയാടുകള്‍ മേയുന്ന റോഡിലൂടെ മനോഹരമായ ചുരം ഇറങ്ങി വന്ന ബസ് പൊള്ളാച്ചിയില്‍ എത്തിയത് അഞ്ച് മണിയ്ക്ക് ... അവിടെ നിന്നും 5.20 ന് പുറപ്പെടുന്ന കെ. എസ് .ആര്‍.ടി.സി പാലക്കാട് ഫാസ്റ്റ് പാസഞ്ചര്‍... ടിക്കറ്റ് ചാര്‍ജ്ജ് 33 രൂപ... ബസ്സ് 6.30 ന് പാലക്കാടെത്തിച്ചേര്‍ന്നു....രാത്രി 9 മണിയോടെ കൂറ്റനാട്ട് തിരിച്ചെത്തിച്ചേര്‍ന്നപ്പോള്‍ ഒരു യാത്രാ പരീക്ഷണം വിജയിച്ചതിന്റെ സന്തോഷം... ( ആകെ ബസ്സ് ചാര്‍ജ്ജ് - 71 + 11 + 41 + 33 = 156 രൂപ )march 2016

3 അഭിപ്രായങ്ങൾ:

  1. സ്ഥലങ്ങള്‍ കാണുകയും ചെയ്യാം, പണച്ചിലവില്‍ വന്‍കുറവും. സംഗതി കൊള്ളാമല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. ഈ വഴിയിൽ ആനയിറങ്ങാറുണ്ടോ? വാൾപ്പാറ വഴി ഒരു യാത്ര പോണം എന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്ത് അങ്ങനെ പറയുകയുണ്ടായി.

    മറുപടിഇല്ലാതാക്കൂ