ഞായറാഴ്‌ച, മാർച്ച് 31, 2013

മരങ്ങളെ നടുന്നവര്‍ പ്രതീക്ഷകളേയും നടുന്നു...

നീലകണ്ഠ സ്വാമിയേപ്പോല്‍ വിഷം താനേ ഭുജിച്ചിട്ടു
പ്രാണവായു തരുന്നോനായിതാ തൊഴുന്നേന്‍

ഇത് കര്‍ണാടക രാമനഗരം എന്ന സ്ഥലത്തെ ഒരു അമ്മ. പേര് സാലുമരദ... തിമ്മക്ക. അമ്മ സ്‌കൂളില്‍ പോയിട്ടില്ല, കൂലി വേല ചെയ്തു ജീവിക്കുന്നു. ഇനി കാര്യത്തിലേക്ക് ... അമ്മ 284 ആല്‍ മരങ്ങള്‍ 4 kms നാഷ്‌ണല്‍ ഹൈവേയില്‍ നട്ടു, സ്വന്തമായി വെള്ളമൊഴിച്ച് വളര്‍ത്തി വലുതാക്കി. ഇന്ന് അവ കൂറ്റന്‍ തണല്‍ മരങ്ങളായി നില്ക്കുന്നു. അമ്മയ്ക്ക് National Citizen's Award കൊടുത്തു ഇന്ത്യ ഗവണ്മെന്റ് ആദരിച്ചിരുന്നു. അമ്മയുടെ താലൂക്കായ മഗടി എന്ന സ്ഥലത്തെ വിസ്മയമായി ഈ ആൽ മരങ്ങൾ നില കൊള്ളുന്നു ... :)

ഞങ്ങളീ വേനല്‍ ചൂടില്‍
തീ വീഴും കാട്ടില്‍ വെയിലത്തലയുമ്പോള്‍,
കുടി നീരറിയാതെ ഉരുകും
തൊണ്ടയ്ക്കുള്ളിൽ അഗ്‌നി പൂശുമ്പോള്‍
തോഴാ .... നട്ടൊരാമരങ്ങളെ ഓര്‍മ്മിക്കാന്‍ ശ്രമിക്കുക !


 
face book post
   by   Keralakaumudi's

1 അഭിപ്രായം:

  1. നല്ല വാര്‍ത്ത
    നല്ല പോസ്റ്റ്

    മരം നടുന്ന ഒരാളെപ്പറ്റി ഒരു കഥ, വിദൂരാനുഭവം:

    http://yours-ajith.blogspot.com/2011/06/blog-post_24.html

    മറുപടിഇല്ലാതാക്കൂ