തിങ്കളാഴ്‌ച, ജനുവരി 18, 2010

മാക്കാച്ചിക്കാടയോടൊപ്പം





കേരളത്തിലെ പ്രഥമ പക്ഷിസങ്കേതമായ തട്ടേക്കാട്ട് ഞാന്‍ ജനുവരി മാസത്തില്‍ നടത്തിയ സന്ദര്‍ശനം വിലയേറിയ അനുഭവമാണ് നല്‍കിയത് . അതായത് കേരളത്തിലെ അപൂര്‍വ്വപക്ഷിയായ മാക്കാച്ചിക്കാടയെ കാണാന്‍ കഴിഞ്ഞു.

വനപാതയോരത്തുനിന്നും 10 മീറ്റര്‍ ഉള്ളിലായി ചെറിയൊരു ചെടിയുടെ താഴ് ന്ന ശിഖരത്തില്‍ ( നിലത്തു നിന്നും 2 മീറ്റര്‍ ഉയരത്തില്‍ ) 3 പക്ഷികളായിരുന്നു ഉണ്ടായിരുന്നത് .വളരെ അടുത്തുചെന്നാല്‍ ശരീരമൊട്ടാകെ ഇളക്കി പ്രതിഷേധിക്കുമെന്നതൊഴിച്ചാല്‍ മറ്റൊരെതിര്‍പ്പും ഇവര്‍ പ്രകടിപ്പിച്ചില്ല . വളരെയേറെ നേരം നിരീക്ഷിയ്ക്കാനും ഫോട്ടോ എടുക്കാനും കഴിഞ്ഞു .

1933 ല്‍ ഡോ . സലീം അലിയുടെ പഠനങ്ങളില്‍ ഉള്ള ചില സൂചനകള്‍ മാത്രമായിരുന്നു ഈ പക്ഷിയെക്കുറിച്ച് ശാസ്ത്ര ലോകത്തിന് ഉണ്ടായിരുന്നത് . അദ്ദേഹത്തിന്‍റെ പക്ഷി സെന്‍സസില്‍ ഒരിയ്ക്കല്‍ മാത്രം ഈ പക്ഷിയെ കണ്ടു . പിന്നീട് മുക്കാല്‍ നൂറ്റാണ്ടോളം പിന്നിട്ട് . 2000 ല്‍ തട്ടേക്കാട്ടുകാരന്‍ തന്നെയായ എല്‍ദോസ് എന്ന പക്ഷിനിരീക്ഷകനാണ് പിന്നീട് ഈ പക്ഷിയെ കണ്ടെത്തിയത് .

1995 ല്‍ ഞാന്‍ തട്ടേക്കാട് സന്ദര്‍ശിച്ചപ്പോള്‍ തട്ടേക്കാട്ടെ വനം വകുപ്പ് പക്ഷി ഗവേഷകനായ ജി .സുഗതനെ ഇന്‍റര്‍വ്യൂ ചെയ്യുകയുണ്ടായി , അന്നദ്ദേഹം പറഞ്ഞത് മാക്കാച്ചിക്കാട തട്ടേക്കാട് വനത്തില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് , താന്‍ അതിനെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്നായിരുന്നു

രാത്രിയില്‍ ഇര തേടാന്‍ ഇറങ്ങുന്ന മാക്കാച്ചിക്കാടയുടെ ഭക്ഷണം പ്രാണികളാണ് . തല കണ്ടാല്‍ വലിയൊരു തവളയുടെ സാദൃശ്യമുള്ളതിനാലാണ് ഈ പക്ഷിയ്ക്ക് മാക്കിക്കാട എന്ന പേര് വീണത് . പകല്‍മുഴുവന്‍ ഒരിടത്തിരുന്ന് വിശ്രമിയ്ക്കുന്ന ഈ പക്ഷിയെ കണ്ടുകിട്ടിയാല്‍ മതിയാവോളം നിരീക്ഷിയ്ക്കുന്നതിന് ഒരു തടസ്സവുമില്ല . ഈ പക്ഷി മനുഷ്യനെ അതികം പേടിക്കുന്നില്ല എന്നതാണ് മനസ്സിലായത് . ( രണ്ടു സ്ഥലങ്ങളിലായി 5 എണ്ണത്തെയാണ് തട്ടേക്കാട്ട് കാണാന്‍ കഴിഞ്ഞത് )

തട്ടേക്കാട്ട് കണ്ടെത്തിയതിന് ശേഷം കേരളത്തില്‍ മറ്റു ചില സ്ഥലങ്ങളില്‍ക്കൂടിയും മാക്കാച്ചിക്കാടയെ കാണുകയുണ്ടായി . ലോകത്ത് ഈ പക്ഷി ഉള്ളത് പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലുമാണ് ( sri lanka frog mouth ,( cylon frog mouth - ) ഇംഗ്ലീഷ് നാമം , batrachostomus moniliger ശാസ്ത്രീയ നാമം )



8 അഭിപ്രായങ്ങൾ:

  1. interesting-മറ്റു പോസ്റ്റുകളും എനിക്കു താല്പര്യമുള്ള വിഷയം തന്നെ-എല്ലാം വായിക്കാന്‍ സമയം കിട്ടീല്ല-പിന്നിടൊരിക്കലാവാം.

    മറുപടിഇല്ലാതാക്കൂ
  2. നല്ല വിവരണം , ചിത്രം കുറച്ച്കൂടി വലുതാക്കാമായിരുന്നു :)

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ജനുവരി 21 8:10 PM

    ഇഷ്ടപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ജനുവരി 22 10:01 PM

    വളരെ നല്ല വിവരണം ഇഷ്ടപ്പെട്ടു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. മാക്കാച്ചിക്കാടയെ പരിചയെപ്പെടുത്തിയതിനു നന്ദി.
    വിവരണം നന്നായിട്ടുണ്ട്, ചിത്രങ്ങളും.

    മറുപടിഇല്ലാതാക്കൂ