ശനിയാഴ്‌ച, ഫെബ്രുവരി 06, 2010

ക്യാമറ പ്രകൃതിയിലേയ്ക്ക് ഫോക്കസ് ചെയ്ത ഒരാള്‍...


വിശ്വനാഥന്‍ കൂറ്റനാട്..., ജീവിതമാര്‍ഗ്ഗമായി ക്യാമറ കയ്യിലെടുക്കുംപോള്‍ ക്യമറയില്‍ പതിയുന്നത് തത്വചിന്തകൂടിയാണ് .താന്‍ ജീവിയ്ക്കന്ന പ്രകൃതിയുടെ നാശവും അതിലുള്ള വേദനയും അല്‍പ്പം ചില തിരിച്ചുവരവുകളും വിശ്വനാഥന്‍റെ ക്യാമറ ഒപ്പിയെടുത്തിരിയ്ക്കന്നു .

കിട്ടാവുന്ന സമയങ്ങളിലൊക്കെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന വിശ്വനാഥന്‍ ഫോട്ടോഗ്രാഫി മേഖലയിലെത്തിയിട്ട് 20 വര്‍ഷം കഴിഞ്ഞു. ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതല്‍ക്ക് ഫോട്ടോഗ്രാഫിയിലെ ആധുനിക ഡിജിറ്റല്‍ കാലഘട്ടം വരെ ഒപ്പം സഞ്ചരിച്ച വിശ്വനാഥന്‍, പക്ഷേ മനസ്സിനെ ആധുനികതയ്ക്കടിയറവ് വെയ്ക്കാന്‍ തയ്യാറായില്ല ..

സാധാരണക്കാരനായ ഒരു മനുഷ്യന്‍ കാണുന്ന കാഴ്ചകളല്ല ഒരു ഫോട്ടോഗ്രാഫര്‍ കാണേണ്ടതെന്ന് വിശ്വനാഥന്‍റെ ചിത്രങ്ങള്‍ തെളിയിയ്ക്കുന്നു.

ആധുനിക ലോകത്തിന്‍റെ തിരക്കിനിടയിലും കപടതകള്‍ക്കിടയിലും അല്‍പ്പം വേറിട്ടുനിന്ന് തന്‍റേതായ വഴി തേടുകയാണ് ഇയാള്‍......

മുന്നോട്ടുള്ള വഴികളില്‍ കല്ലും മുള്ളും
നിറഞ്ഞിരിയ്ക്കാമെങ്കിലും വിജയം ആശംസിയ്ക്കട്ടേ......


വിലാസം,

വിശ്വനാഥന്‍ കൂറ്റനാട്
കള്ളിവളപ്പില്‍ വീട്
തൊഴുക്കാട്
കൂറ്റനാട് പിഒ
679533
പാലക്കാട് ജില്ല
കേരളം.
മൊബൈല്‍ - 9946671746
വിശ്വനാഥന്‍റെ കുറച്ച് ചിത്രങ്ങള്‍ ബ്ലോഗ് സുഹൃത്തുക്കള്‍ക്കായി ചേര്‍ക്കുന്നു....
.
6 അഭിപ്രായങ്ങൾ:

 1. വേറിട്ട ചിന്തകളുമായി ഒരു ബ്ലോഗ് കാണാന്‍ കഴിഞ്ഞു, സന്തോഷം.മംഗ്ലീഷില്‍ പ്രാവീണ്യം പോരെന്ന് തോന്നുന്നു.ഇളമൊഴി ഡൌണ്‍ലോഡ് ചെയ്ത് അതില്‍ എഴുതി നോക്കുക. ലെയൌട്ടും ശെരിയാക്കാനുണ്ട്. ഖാദര്‍ കൊച്ചനൂരിനെ അറിയുമോ?

  മറുപടിഇല്ലാതാക്കൂ
 2. എല്ലാ ചിത്രങ്ങളും കഥപറയുന്നവ... മൂന്നുകുട്ടികൾ നടന്നുപോകുന്നത് ഈ ചിത്രം എനിക്കേറെയിഷ്ടമായത്.

  മറുപടിഇല്ലാതാക്കൂ
 3. യൂസഫ്ജി,
  നന്ദി... ഞാന്‍ ഉപയോഗിയ്ക്കുന്നത് ഉബുണ്ടുവിലെ രചന എന്ന ഫോണ്ടാണ് , ഇത് എനിക്ക് വൃത്തിയായി വായിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ വിന്‍റോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ എന്‍റെ പോസ്റ്റുകള്‍ വൃത്തികെട്ട രീതിയിലാണ് കാണുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. താങ്കള്‍ ഉബുണ്ടു വഴി പ്രവേശിയ്ക്കുകയാണെങ്കില്‍ വ്യത്യാസം മനസ്സിലാവും.

  മറുപടിഇല്ലാതാക്കൂ
 4. Dear Shino,
  HAPPY SHIVARATHRI!
  Thanks for your vist to my blog.
  you have done a great job by introducing your friend and his amazing photos to blogosphere!Awesome,I must say!he has a bright future in the field of photography.
  Wishing you and Viswanath a bright future,
  Sasneham,
  Anu

  മറുപടിഇല്ലാതാക്കൂ