ഞായറാഴ്‌ച, ഫെബ്രുവരി 14, 2010

കൂറ്റനാട്ടെ തൈമരങ്ങള്‍ വാടില്ല...


കൂറ്റനാട്ടെ തണല്‍ വൃക്ഷസംരക്ഷണത്തിനായുള്ള ഞങ്ങളുടെ സംഘടനയായ ജനകീയ കൂട്ടായ്മ ഈ വേനലില്‍ തണല്‍ മരങ്ങള്‍ സംരക്ഷിക്കുന്നതിനായി വേനല്‍ക്കാല ജലസേചന പദ്ധതി തുടങ്ങി.

2009 ജൂണ്‍ 5 ന് , ലോക പരിസ്ഥിതി ദിനത്തില്‍ തൃത്താല എം എല്‍ എ ശ്രീ ടി പി കുഞ്ഞുണ്ണിയാണ് കൂറ്റനാട്ടെ തണല്‍ മര നടല്‍ പരിപാടി ഉദ്ഘാടനം ചെയ്തത് . അദ്ദേഹം നട്ട ഉങ്ങിന്‍ തൈ ഇപ്പോള്‍ ഏഴ് അടിയോളം ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്നു . ഈ തൈയിെന്‍റ പൂര്‍ണ്ണ സംരക്ഷണം , തൊട്ടടുത്ത് മുറുക്കാന്‍ കട നടത്തുന്ന രാജന്‍ പെരുമണ്ണൂരാണ് നടത്തുന്നത് . ത െന്‍റ കടയിലെ ആവശ്യശേഷമുള്ള വെള്ളം ഇദ്ദേഹം ഉങ്ങിന്‍ ചെടിയ്ക്ക് ഒഴിയ്ക്കുന്നു ....

കൂറ്റനാട്ട് ഞങ്ങള്‍ നട്ടത് 116 തൈകളാണ് , ഇതിനെല്ലാം ഒരു വേനല്‍ക്കാലത്തെങ്കിലും വെള്ളം നനയ്ക്കുക എന്നത് ശ്രമകരമായ ജോലിയാണ് ... എന്നാല്‍ കൂട്ടായ്മയുടെ മുഖ്യ പ്രവര്‍ത്തകനായ ഷണ്‍മുഖേട്ട െന്‍റ പ്രയത്ന ഫലമായി ഷാലിമാര്‍ എന്ന പുതിയതായി തുടങ്ങിയ വീല്‍ അലൈന്‍മെന്‍റ് സ്ഥാപനക്കാരെക്കൊണ്ട് രണ്ട് ഫൈബര്‍ ടാങ്കുകള്‍ സ്പോണ്‍സര്‍ ചെയ്യിച്ചു. കൂട്ടായ്മയുടെ മറ്റൊരു പ്രവര്‍ത്തകനായ പല്ലീരി സന്തോഷ് പ്ലംബിങ്ങ് ജോലി ചെയ്ത് ഇതില്‍ പൈപ്പും മറ്റും ഘടിപ്പിച്ചു .

ഇപ്പോള്‍ പെട്ടി ഓട്ടോറിക്ഷയില്‍ വീപ്പകള്‍ കയറ്റിവച്ച് ചെടികള്‍ക്ക് ചുവട്ടില്‍ എത്തി വെള്ളം ബക്കറ്റില്‍ നിറച്ച് ചെടികള്‍ക്ക് ഒഴിയ്ക്കുന്നു .ഒരു ദിവസം ആവശ്യമായ 1200 ലിറ്റര്‍ വെള്ളം സംഭാവന ചെയ്യുന്നത് കൂട്ടായ്മയുടെ മറ്റൊരു പ്രവര്‍ത്തകനായ കെ വി സുബൈറാണ് .

ഈ വേനല്‍ കടന്നു കിട്ടിയാല്‍ , നാളത്തെ തലമുറയ്ക്കുവേണ്ടി ചെയ്യുന്ന വലിയൊരുകാര്യമാണിതെന്ന് ഞങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്...

കൂട്ടായ്മയുടെ മറ്റുപ്രവര്‍ത്തകരായ ജിതിന്‍, കെ വി നാരായണന്‍ ,സി എസ് ഗോപാലന്‍ , ഫോറസ്റ്റര്‍ മണി , ഇ എം ഉണ്ണികൃഷ്ണന്‍ , പിവി ഇബ്രാഹിം എന്നിവരും ഈ പരിപാടിയില്‍ ശക്തമായി കൂടെയുണ്ട്...

( ജൂണ്‍ മാസത്തില്‍ മരങ്ങള്‍ നട്ടതിനെപ്പറ്റി വായിയ്ക്കുവാന്‍ ഇവിടെ അമര്‍ത്തുക )

3 അഭിപ്രായങ്ങൾ:

  1. നല്ല കാര്യം തന്നെ ഒരുപാട് തണല്‍ മരങ്ങള്‍ ഉണ്ടായിരുന്നു എടപ്പാള്‍ പാലക്കാട്‌ റോഡരികില്‍

    മറുപടിഇല്ലാതാക്കൂ
  2. അരുണ്‍,
    എടപ്പാള്‍ - പാലക്കാട് റോഡരുകിലുണ്ടായിരുന്ന വന്‍ മരങ്ങള്‍ ടിപ്പുസുല്‍ത്താെ ന്‍റ കാലത്ത് നട്ടതാണെന്നാണ് പറയപ്പെടുന്നത്. എല്ലാം വലിയ നാട്ടുമാവുകളായിരുന്നു. കാലപ്പഴക്കത്താലും സമീപവാസികളുടെ അസഹിഷ്ണുതയാലും എല്ലാം പോയി.....
    ഇപ്പോള്‍ വീണ്ടും ഒരു എളിയ ശ്രമം നടത്തിനോക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  3. നല്ല നാളേക്കു വേണ്ടിയുള്ള ഈ സംരംഭത്തിന് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ