തിങ്കളാഴ്‌ച, ജനുവരി 04, 2010
മഴയെ അറിയാന്‍... മഴയിലലിയാന്‍....
മഴ ക്യാംപ് ... മഴയെ അറിയാനും സ്നേഹിയ്ക്കാനും വേണ്ടിയുള്ളത്..... വയനാട്ടിലെ തിരുനെല്ലിയില്‍ മാനന്തവാടി ഗ്രീന്‍ ലവേഴ്സ് ആയിരുന്നു അത് സംഘടിപ്പിച്ചത് .
ഇളം തണുപ്പിന്‍റെ അകംപടിയില്‍ തിരുനെല്ലിയിലെ ഫോറസ്റ്റ് ഡോര്‍മെട്രിയില്‍ ചെന്നു കയറുംപോള്‍ മനസ്സ് തുറന്നിരുന്നു ... പുതിയ സുഹൃത്തുക്കള്‍.., പ്രകൃതിയെ അറിയാന്‍ ആഗ്രഹിയ്ക്കുന്നവര്‍ .... കേരളത്തിലെ വിവിധപ്രദേശങ്ങളില്‍ നിന്നും എത്തിയ നാല്‍പ്പതോളം ആളുകളായിരുന്നു ക്യാംപില്‍ ഉണ്ടായിരുന്നത് . ആദ്യദിനം ചര്‍ച്ചകളില്‍ മുഴുകി . മഴയനുഭവങ്ങള്‍ ... മഴപ്പാട്ടുകള്‍ .... ഉറക്കം കണ്ണുകളെ കീഴ്പ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ പിന്‍വലിഞ്ഞു . പക്ഷേ പലരും പുലര്‍ച്ചെ അഞ്ചുമണി കഴിഞ്ഞാണ് ഉറങ്ങാന്‍ കിടന്നത് .
പ്രഭാതത്തില്‍ തിരുനെല്ലി ക്ഷേത്രത്തിനു വടക്കുഭാഗത്തായുള്ള ബ്രഹ്മഗിരി മലമുകളിലേയ്ക്ക് നടപ്പ് .. അഞ്ചുകിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍ ഭക്ഷണം തേടി അട്ടകള്‍ കാലുകളെ സമീപിച്ചു. യാത്രികരില്‍ ചിലര്‍ അട്ടയ്ക്ക് ഭക്ഷണം കൊടുത്തപ്പോള്‍ മറ്റു ചിലര്‍ അട്ടകളുടെ ശത്രുക്കളായിരുന്നു .... അവര്‍ ഉപ്പ് , സോപ്പ് , പുകയില തുടങ്ങിയ ആയുധങ്ങള്‍ കരുതിയിരുന്നു . ഏ . കെ . 47 തോക്ക് വനത്തിനുള്ളില്‍ അനുവദിയ്ക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അട്ടകളുടെ കൂട്ട ഹത്യ ഒഴിവായി ( നഗരജീവികള്‍ കാട്ടില്‍ വരരുതെന്ന് ഇടയ്ക്ക് ഒരു പൊത്തില്‍ കണ്ട കാട്ടുമാക്കാന്‍ ആത്മഗതം നടത്തുന്നത് കേട്ടു ) നടപ്പ് .... വനപാതയിലൂടെ ... മുന്‍പേ നടന്നുപോയവര്‍ ചവിട്ടിയരച്ച പിറ്റ് വൈപ്പര്‍ അവസാന പിടച്ചില്‍ പിടയുന്നു ... അട്ടകള്‍ക്ക് രക്തം യഥേഷ്ടം ദാനം കൊടുത്ത വിജിത്തിന്‍റെ കാലുകള്‍ കൊടുങ്ങല്ലൂരിലെ കോമരങ്ങളെ ഓര്‍മ്മിപ്പിച്ചു ... സ്കൂള്‍കുട്ടികളെപ്പോലെ , പട്ടാംപി യു .പി . സ്കൂളിലെ അദ്ധ്യാപകരായ കൃഷ്ണന്‍ മാഷും , സുരേഷ് മാഷും കാഴ്ചകള്‍ കണ്ട് ആശ്ചര്യപ്പെടുന്നു .
മരങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയില്‍ ചിലനേരങ്ങളില്‍ മരം പെയ്തതുപോലെ...ആ പാത അവസാനിയ്ക്കുന്നത് പുല്‍മേട്ടിലാണ് . അവിടെ ഒരു വാച്ച് ടവര്‍ . കുറച്ചുനേരം അവിടുത്തെ വിശ്രമത്തിനു ശേഷം കുന്നിന്‍മുകളിലേയ്ക്ക് ... വിശാലമായ കുന്നുകള്‍ ചിരട്ട കമഴ് ത്തിവച്ചതുപോലെ..., പുല്‍പ്പരപ്പുകള്‍... മലമടക്കുകളില്‍ ചോലക്കാടുകള്‍ ... പുല്‍പ്പരപ്പിന്‍റെ സുഭിക്ഷതയില്‍ എല്ലാം മറന്നുനില്‍ക്കുന്ന ഒരു കാട്ടുപോത്ത് ... കോടമഞ്ഞ് തഴുകിയൊഴുകുന്നു... ഷര്‍ട്ടൂരി കയ്യില്‍പ്പിടിച്ച് മഞ്ഞിലലിഞ്ഞ് നടന്നു .... ചില നേരം കാഴ്ച മറയ്ക്കുന്ന കോടമഞ്ഞ് ഒരു മേജിക്പോലെ പെട്ടെന്ന് പിന്‍വലിയുന്നു...
ദൂരെ മലമുകളിലേയ്ക്ക് .... കുത്തനെയുള്ള കയറ്റമല്ലാത്തതിനാല്‍ നടപ്പിന് ബുദ്ധിമുട്ടില്ല ... മലയുടെ നെറുകയിലൂടെ കേരള – കര്‍ണ്ണാടക അതിര്‍ത്തി കടന്നുപോകുന്നു. അവിടെ നിന്നും നോക്കുംപോള്‍ കര്‍ണ്ണാടകത്തിലെ കൃഷിയിടങ്ങളുടെ ഗ്രാമക്കാഴ്ചകള്‍ , വിശാലമായ വനഭൂമികള്‍ .....കേരളത്തിന്‍റെ ഭാഗത്തും മികച്ച കാഴ്ചകള്‍ .
ദൂരെ പുല്‍പ്പരപ്പില്‍ നിന്നും വന്ന കോടമഞ്ഞ് കാഴ്ചയെ മറച്ച് ചെറിയൊരു കുളിര്‍മഴ സമ്മാനിച്ചു കടന്നുപോയപ്പോള്‍ ദേഹമാകെ തണുപ്പിലാണ്ടു... കുറേ നേരം മലമുകളില്‍ .... കാഴ്ചയുടെ ഒഴിയാത്ത അക്ഷയപാത്രം ...
വൈകുന്നേരം ശിവപ്രസാദ് മാസ്റ്ററുടെ ക്ലാസ് .. ഇരുത്തിച്ചിന്തിപ്പിയ്ക്കുന്ന വിഷയങ്ങള്‍ , രാത്രി വൈകുവോളം നീണ്ട ക്ലാസ് പിറ്റേന്ന് രാവിലേയും തുടര്‍ന്നു .. ക്യാംപിനൊടുവില്‍ മഴ മേഗസിന്‍ നിര്‍മ്മാണം ... മൂന്നു നാള്‍ ഒത്തുകഴിഞ്ഞ സുഹൃത്തുക്കളോട് വിട പറഞ്ഞ് മടങ്ങുംപോള്‍ സുരേഷ് മാഷുടെ മഴപ്പാട്ട് മനസ്സില്‍ തത്തിക്കളിയ്ക്കുന്നു...
മയ പെയ്ത് , മയപെയ്ത്...
മയ്യോട് മയ തന്നേ....
എന്തോര് മയ്യ്യാത്...
നെടുങ്കണ്ടം നിറഞ്ഞിയ്ക്കീം.... ( ജൂലൈ 2008 )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പോസ്റ്റ് കൊള്ളാം
മറുപടിഇല്ലാതാക്കൂരക്തദാനവും :)
best kanna best...Nammakkitt thanne thanganam.
മറുപടിഇല്ലാതാക്കൂbest kanna best...Enikkum krishnanittum thanne....
മറുപടിഇല്ലാതാക്കൂgood one
മറുപടിഇല്ലാതാക്കൂനഗരജീവികള് കാട്ടില്‍ വരരുതെന്ന് ഇടയ്ക്ക് ഒരു പൊത്തില്‍ കണ്ട കാട്ടുമാക്കാന്‍ ആത്മഗതം നടത്തുന്നത് കേട്ടു
മറുപടിഇല്ലാതാക്കൂഎനിക്കു ഇഷ്ട്ടമായി ഷിനോ
നന്നായിരിക്കുന്നു നാട്ടുകാരാ താങ്കളുടെ മഴയാത്ര...!!
മറുപടിഇല്ലാതാക്കൂഎന്റെ എല്ലാ ഭാവുകങ്ങളും..!!
സ്നേഹപൂര്‍വ്വം..
ഷിനൊ,
മറുപടിഇല്ലാതാക്കൂപോസ്റ്റ് വായിച്ചപ്പോൾ അന്നത്തെ യാത്രയിലെ ഓരോ രംഗങ്ങളും കണ്മുന്നിൽ തെളിയുന്നു.ബ്രഹ്മഗിരി വീണ്ടും വീണ്ടും മാടി വിളിക്കുന്ന പോലെ....
kolllam......vishapinte basha kollam
മറുപടിഇല്ലാതാക്കൂ