

posted by
shinojacob shino jacob SHINO JACOB SHINOJACOB


ദേവതായ തനാനിച,
അന്നപ്രദാന, മാരാമ:
പൂര്‍ത്തമിത്യ ദിധീയതേ
( കുളം, കിണര്‍,തടാകം
എന്നീ ജലാശയങ്ങളുടെ നിര്‍മ്മാണവും
വനവല്‍ക്കരണവും
അന്നദാനവും
പൂന്തോട്ടനിര്‍മ്മാണവും
സത്കര്‍മ്മങ്ങളില്‍പ്പെടുന്നു )
മേല്‍ക്കൊടുത്ത ശ്ലോകം വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം കഴിഞ്ഞ ഒരു അന്‍പതു വര്‍ഷത്തിനുളളില്‍ നമ്മുടെ നാട്ടില്‍ ആരെങ്കിലും കുളം നിര്‍മ്മിച്ചിട്ടുണ്ടോ എന്നതാണ്. എന്റെ നാട്ടില്‍ നിരവധി കുളങ്ങളുണ്ടെങ്കിലും അവയിലൊന്നുപോലും അടുത്തകാലത്ത് നിര്‍മ്മിച്ചവയല്ല. പലതും ഒരു തലമുറയ്ക്കുമുന്‍പേ നിര്‍മ്മിയ്ക്കപ്പെട്ടവയാണ്...
കുളങ്ങള്‍ പൊതു ഇടങ്ങളാണ്, ഏത് പ്രായക്കാര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നാണ് കുളത്തില്‍ കുളിയ്ക്കുക എന്നത് . കാലപ്രവാഹത്തില്‍ നമ്മുടെ സംസ്കാര,സാമൂഹിക രീതികള്‍ മാറിയതുകൊണ്ടോ, കൃഷി പുറകോട്ടുപോകുന്നത് കൊണ്ടോ ആയിരിയ്ക്കാം ആരും കുളങ്ങള്‍ കുഴിയ്ക്കാത്തത്.
ആധുനിക കാലത്ത് പാറമടകള്‍ ഉപയോഗശേഷം കുളങ്ങള്‍ / ജലാശയങ്ങള്‍ എന്നിവ ആയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും , ജനകീയാസൂത്രണ / തൊഴിലുറപ്പ് പദ്ധതിക്കാലത്ത് കുളങ്ങള്‍ വൃത്തിയാക്കിയ കണക്കുകളുണ്ടെങ്കിലും പഞ്ചവത്സര പദ്ധതിക്കാലത്ത് വന്‍കിട അണക്കെട്ടുകളും പണംവാരി ജലസേചന പദ്ധകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഞാന്‍ കേട്ടിട്ടില്ലാത്ത ഒന്നാണ് കുളം കുഴിച്ചു എന്നത്.
ആധുനിക സ്വിമ്മിങ്ങ് പൂളുകള്‍ വീടുകളില്‍ കുട്ടികളുടെ ജീവനെടുക്കാന്‍ വേണ്ടുന്ന പൊങ്ങച്ചങ്ങളാകുമ്പോള്‍ , ഉള്ള നാടന്‍ കുളങ്ങള്‍ മണ്ണിട്ടുമൂടി കച്ചവടം ചെയ്യുന്ന വാര്‍ത്തകള്‍ നമ്മുടെ കാതിലെത്തുന്നു.
posted by
shinojacob shino jacob koottanad SHINOJACOB SHINO JACOB KOOTTANAD
നം ചെയ്തുവരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.കഴിഞ്ഞ മൂന്നുവര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിയ്ക്കുകയും അവയെല്ലാം ഇപ്പോള്‍ വളര്‍ന്നുവലുതാവുകയും ചെയ്തിട്ടുണ്ട് . ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയകൂട്ടായ്മ വെച്ചുപിടിപ്പിയ്ക്കുക.
4/06/2011 ന് വട്ടേനാട് ജി എല്‍ പി സ്കൂളില്‍ വെച്ചുനടന്ന ചടങ്ങില്‍ ബി പി ഒ പി രാധാകൃഷ്ണന്‍ , പി ടി എ പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ , ജനകീയകൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍ , ഇ എം ഉണ്ണികൃഷ്ണന്‍ , പി വി ഇബ്രാഹിം , പല്ലീരി സന്തോഷ് , കെവി ജിതിന്‍ , കെവി വിശ്വനാഥന്‍ , ഷിനോജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു .
posted by
shinojacob shino jacob SHINOJACOB SHINO JACOB
ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിന്റെ മേനേജര്‍ ശ്രീ വിനയ്ഗോപാല്‍ജിയാണ് ആ മനുഷ്യന്‍.
കാലം മറുപടി പറയട്ടേ.......
അല്ല പറയുകതന്നെ ചെയ്യും......ലാഭം കിട്ടിയാല്‍ മനുഷ്യനേയും കൊല്ലുന്ന കറുത്തകാലം പോയല്ലേ മതിയാവൂ...
posted by
shinojacob shino jacob koottanad SHINOJACOB SHINO JACOBKOOTTANAD
ഈ സാഹചര്യത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പുനരുപയോഗിയ്ക്കുക എന്നത് ചിന്തനീയമാണ് .ഇപ്പോള്‍ പലയിടത്തും ആട്ടിന്‍കൂടും കോഴിക്കൂടും മറ്റു ഷെഡുകളും മേയുന്നത് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് .പൊതുപരിപാടികളുടേയും മറ്റും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞയുടന്‍ പലരും കൈക്കലാക്കി പുനരുപയോഗിയ്ക്കുന്നുണ്ട് .
ആയതിനാല്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യം തങ്ങളുടെ ഫ്ലെക്സ് ബോര്‍ഡില്‍ തുളയോ മറ്റുകേടുപാടുകളോ വരുത്താതെ സ്ഥാപിയ്ക്കണമെന്നതാണ് ... കുറഞ്ഞപക്ഷം ആളുകള്‍ വിലകൊടുത്ത് പ്ലാസ്റ്റിക്ക് മേച്ചില്‍ ഷീറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കാമല്ലോ.........
posted by
shinojacob shino jacob SHINOJACOB SHINO JACOB
" ചര്‍ക്കയില്‍ നൂല്‍ക്കുന്ന ഓരോ ഇഴയിലും ശാന്തി , സദ്ഭാവന ,സ്നേഹം ഇവ നിറഞ്ഞിരിയ്ക്കുന്നു " മഹാത്മാഗാന്ധി.
(തൃത്താല , മേഴത്തൂരിലെ കോഴിക്കോട് സര്‍വ്വോദയ സംഘം നെയ്ത്തുശാലയില്‍ നിന്നുള്ള ചിത്രങ്ങള്‍.. മേനേജര്‍ - ശിവാനന്ദന്‍ 9744616063 )
posted by,
യൂ ട്യൂബില്‍ അടുത്തിടെ കണ്ട ഈ വീഡിയോ നോക്കൂ... നിയമപാലകരും മന്ത്രിയും മുതിര്‍ന്ന തലമുറയുമെല്ലാം നിഷ്ക്രിയരായിരിയ്ക്കുന്ന വേളയില്‍ കേവലം ഒരുകൊച്ചു പയ്യന്‍ വലിയൊരു പ്രവര്‍ത്തനത്തിന് തുടക്കമിടുന്നു , ആയത് ഒരു തിരമാലപോലെ വ്യാപിച്ച് വലിയൊരു പ്രതിസന്ധിയെ നീക്കം ചെയ്യുന്നു .
നമുക്ക് അണ്ണാറക്കണ്ണന്‍മാരായി മാറാം......
click here
posted by ,
shinojacob – shino jacob -SHINOJACOB – SHINO JACOB
എന്നാല്‍ കേരളത്തിലുള്ളതിനേക്കാള്‍ മികച്ച റോഡുകള്‍ വര്‍ങ്ങള്‍ക്കമുന്‍പേയുള്ള തമിഴ് നാട്ടില്‍ അവര്‍ പാതയോരങ്ങളില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്നു . മിയ്ക്കവാറും ഇടങ്ങളില്‍ അത് പുളിമരമായിരിയ്ക്കും. അത് തണലും വരുമാനവും നല്‍കുന്നു.
ഇവിടെയാണ് മലയാളിയും തമിഴനും തമ്മിലുള്ള വ്യത്യാസം നമുക്ക് തിരിച്ചറിയാനാവുക. എത്ര വികസിച്ചാലും ഗ്രാമം ( ഇത്തിരി പച്ചപ്പ് ) എന്നത് തമിഴന്‍ മനസ്സില്‍ കൊണ്ട് നടക്കുന്നു. എന്നാല്‍ ഗ്രാമം , മരങ്ങള്‍ എന്നൊക്കെ പറയുന്നത് നിന്ദ്യമായ എന്തോ ഒന്നാണെന്ന് വികസനവാദി മലയാളി കരുതുന്നു.
എന്തൊക്കെയായാലും നമ്മുടെ ഹൈവേകളില്‍ ചിലയിടങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കാന്‍ നല്ല ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട് .ആയതില്‍ മലയാളിയ്ക്കുള്ള പങ്ക് എന്തുമാത്രമുണ്ടെന്നതേ നോക്കേണ്ടതുള്ളൂ.... ഇവിടെയിതാ ( എറണാകുളം - ആലുവ നാലുവരിപ്പാത ) ബഹുരാഷ്ട്ര കമ്പനിയായ വൊഡാഫോണ്‍ ആണ് മലയാളിയ്ക്ക് തണലിനായി പണം മുടക്കിയിരിയ്ക്കുന്നത്
posted by shinojacob - shino jacob - SHINOJACOB - SHINO JACOB
എന്നാല്‍ ആധുനികതയുടെ ഇക്കാലത്തും പഴമ മനസ്സില്‍ സൂക്ഷിയ്ക്കുന്ന ചില നല്ല ആളുകള്‍ നമുക്കിടയിലുണ്ട് .... ഇതിന്റെ സൂചനയായി പാലക്കാട് ജില്ലയില്‍ പലഭാഗത്തും തണ്ണീര്‍പ്പന്തലുകള്‍ തലപൊക്കിത്തുടങ്ങി , വഴിയാത്രക്കാര്‍ക്ക് സൌജന്യമായി കുടിവെള്ളം നല്‍കുകയാണ് ഈ തണ്ണീര്‍പ്പന്തലുകളുടെ ലക്ഷ്യം . കേരളത്തില്‍ ഏറ്റവും കൂടിയ ചൂടുള്ള ജില്ലയായ പാലക്കാട് ഇത് ജനങ്ങള്‍ക്ക് വലിയൊരാശ്വാസമാവുകയാണ്
സൂര്യാഘാതവും ഇതുമൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇതൊരു മാതൃകയാണ്
2009 ല്‍ കൂറ്റനാട്ട് ആദ്യം തണ്ണീര്‍പ്പന്തല്‍ തുടങ്ങി 2010 ല്‍ ജില്ലയില്‍ പലഭാഗത്തും തണ്ണീര്‍പ്പന്തലുകള്‍ പ്രവര്‍ത്തിച്ചു 2011 ല്‍ കൂറ്റനാട്ടെ ജനകീയ കമ്മറ്റി സംഭാരമാണ് നല്‍കുന്നത്
ഈ മാതൃകാപ്രവര്‍ത്തനം നാടെങ്ങും വ്യാപിയ്ക്കട്ടെ...
ബന്ധങ്ങള്‍ക്ക് - ഷണ്‍മുഖന്‍ ജനകീയ കമ്മറ്റി പ്രവര്‍ത്തകന്‍ 9447241064
Posted by shinojacob shino jacob SHINOJACOB SHINO JACOB
KOOTTANAD koottanad