ശനിയാഴ്‌ച, ജൂൺ 11, 2011

കുളം കുഴിച്ചവരുണ്ടോ ????


വാപീ കൂപ തടാഗാനി

ദേവതായ തനാനിച,

അന്നപ്രദാന, മാരാമ:

പൂര്‍ത്തമിത്യ ദിധീയതേ


( കുളം, കിണര്‍,തടാകം

എന്നീ ജലാശയങ്ങളുടെ നിര്‍മ്മാണവും

വനവല്‍ക്കരണവും

അന്നദാനവും

പൂന്തോട്ടനിര്‍മ്മാണവും

സത്കര്‍മ്മങ്ങളില്‍പ്പെടുന്നു )

മേല്‍ക്കൊടുത്ത ശ്ലോകം വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം കഴിഞ്ഞ ഒരു അന്‍പതു വര്‍ഷത്തിനുളളില്‍ നമ്മുടെ നാട്ടില്‍ ആരെങ്കിലും കുളം നിര്‍മ്മിച്ചിട്ടുണ്ടോ എന്നതാണ്. എന്റെ നാട്ടില്‍ നിരവധി കുളങ്ങളുണ്ടെങ്കിലും അവയിലൊന്നുപോലും അടുത്തകാലത്ത് നിര്‍മ്മിച്ചവയല്ല. പലതും ഒരു തലമുറയ്ക്കുമുന്‍പേ നിര്‍മ്മിയ്ക്കപ്പെട്ടവയാണ്...

കുളങ്ങള്‍ പൊതു ഇടങ്ങളാണ്, ഏത് പ്രായക്കാര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നാണ് കുളത്തില്‍ കുളിയ്ക്കുക എന്നത് . കാലപ്രവാഹത്തില്‍ നമ്മുടെ സംസ്കാര,സാമൂഹിക രീതികള്‍ മാറിയതുകൊണ്ടോ, കൃഷി പുറകോട്ടുപോകുന്നത് കൊണ്ടോ ആയിരിയ്ക്കാം ആരും കുളങ്ങള്‍ കുഴിയ്ക്കാത്തത്.

ആധുനിക കാലത്ത് പാറമടകള്‍ ഉപയോഗശേഷം കുളങ്ങള്‍ / ജലാശയങ്ങള്‍ എന്നിവ ആയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും , ജനകീയാസൂത്രണ / തൊഴിലുറപ്പ് പദ്ധതിക്കാലത്ത് കുളങ്ങള്‍ വൃത്തിയാക്കിയ കണക്കുകളുണ്ടെങ്കിലും പഞ്ചവത്സര പദ്ധതിക്കാലത്ത് വന്‍കിട അണക്കെട്ടുകളും പണംവാരി ജലസേചന പദ്ധകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഞാന്‍ കേട്ടിട്ടില്ലാത്ത ഒന്നാണ് കുളം കുഴിച്ചു എന്നത്.

ആധുനിക സ്വിമ്മിങ്ങ് പൂളുകള്‍ വീടുകളില്‍ കുട്ടികളുടെ ജീവനെടുക്കാന്‍ വേണ്ടുന്ന പൊങ്ങച്ചങ്ങളാകുമ്പോള്‍ , ഉള്ള നാടന്‍ കുളങ്ങള്‍ മണ്ണിട്ടുമൂടി കച്ചവടം ചെയ്യുന്ന വാര്‍ത്തകള്‍ നമ്മുടെ കാതിലെത്തുന്നു.



posted by

shinojacob shino jacob koottanad SHINOJACOB SHINO JACOB KOOTTANAD





4 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ഇല്ല സുഹൃത്തെ!!! കുളം നികത്തിയവരെയും കുന്നിടിച്ചവരെയും കണ്ടിട്ടുണ്ട്...
    ഉത്തരാധുനിക കാലത്ത് കുളം കുന്ന് തുടങ്ങിയ ബൃഹദാഖ്യാനങ്ങൾ പാടില്ലത്രെ!!!!!!!!!!?

    മറുപടിഇല്ലാതാക്കൂ
  3. കിണർ വറ്റി , പറമ്പിൽ തെ തെങ്ങു കൾ സ്വയം തലയറുത്തി ട്ടു .. തൊടിയിൽ പണ്ടൊരു കുളമുണ്ടായിരുന്നു ... അച്ഛച്ഛൻ പണ്ട് വാഴ നനക്കാൻ പാടത്തിനരികിൽകുഴിച്ചത്‌... അത് കാല ക്രമേണ തൂർന്നു തൂർന്നു വന്നു. നെൽ പ്പാടങ്ങൾ ലാഭകരമല്ലെന്നു കണ്ടു ചിലർ നെൽവയൽ റബ്ബർ കാടാക്കി ... മഴക്കാലത്തെ വെള്ളം മുഴുവൻ ചാലുകീറി ഒഴുക്കി കളഞ്ഞു ... വേനൽ തുടങ്ങും മുൻപേ നിലം വരണ്ടു കിടന്നു ... കിണർ വറ്റിയപ്പോൾ നാട്ടുകാർ കുഴൽ കിണറുകൾ തുരന്നു ... മിക്കവർക്കും കുറച്ചു വെള്ളം കുറച്ചു കാലത്തേക്ക് കിട്ടിയേക്കാം ... പലർക്കും അതും കിട്ടിയില്ല ... എവിടെ നിന്നെല്ലാമോ ( വൃത്തി ഹീനമായ പുഴയിൽ നിന്നും , ചളിക്കുളങ്ങളിൽ) നിന്നും വീപ്പയിലാക്കിയ വണ്ടി വെള്ളം വാങ്ങി കുടിയും കുളിയും തുടങ്ങി .. അതിനും പാങ്ങില്ലാത്തവർ* വെള്ളമുള്ള ബന്ധു വീടുകളിൽ അഭയാർഥികളായി .. http://kinavallur.blogspot.in

    മറുപടിഇല്ലാതാക്കൂ