ഞായറാഴ്‌ച, ജൂൺ 05, 2011

മാങ്കോസ്റ്റിന്‍ നട്ടുകൊണ്ട് തുടക്കം

കഴിഞ്ഞ മൂന്നുവര്‍ഷമായി പൊതുസ്ഥലത്ത് മരങ്ങള്‍വെച്ചുപിടിപ്പിയ്ക്കുക
എന്ന സേവ
നം ചെയ്തുവരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.

കഴിഞ്ഞ മൂന്നുവര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിയ്ക്കുകയും അവയെല്ലാം ഇപ്പോള്‍ വളര്‍ന്നുവലുതാവുകയും ചെയ്തിട്ടുണ്ട് . ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയകൂട്ടായ്മ വെച്ചുപിടിപ്പിയ്ക്കുക.

4/06/2011 ന് വട്ടേനാട് ജി എല്‍ പി സ്കൂളില്‍ വെച്ചുനടന്ന ചടങ്ങില്‍ ബി പി ഒ പി രാധാകൃഷ്ണന്‍ , പി ടി എ പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ , ജനകീയകൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍ , ഇ എം ഉണ്ണികൃഷ്ണന്‍ , പി വി ഇബ്രാഹിം , പല്ലീരി സന്തോഷ് , കെവി ജിതിന്‍ , കെവി വിശ്വനാഥന്‍ , ഷിനോജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു .












posted by

shinojacob shino jacob SHINOJACOB SHINO JACOB

2 അഭിപ്രായങ്ങൾ:

  1. കൂറ്റനാട്ടെ ജനകീയ കൂട്ടായ്മ മരം നടുന്നു എന്നും അത്‌ സംരക്ഷിച്ച്‌ പരിപാലിക്കുന്നു എന്നും അറിയുന്നതില്‍ സന്തോഷമുണ്ട്‌. പരിസ്ഥിതി ദിനത്തില്‍ മരം നടാന്‍ പലരും ഉത്സാഹം കാണിക്കും. പക്ഷെ നട്ട മരത്തെ പിന്നെ തിരിഞ്ഞു നോക്കാറില്ല. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍, ലൈബ്രറി കൌണ്‍സിലുകാര്‍, 'ഹരിത വസന്തം' എന്നൊരു പരിപാടിക്ക്‌ രൂപം കൊടുത്തു. പരമാവധി ലൈബ്രറികള്‍ക്ക്‌ മുന്നില്‍ മണ്‍മറഞ്ഞ എഴുത്തുകാരുടെ പേരില്‍ വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ നമ്മുടെ ഓരോ നാട്ടുമ്പ്രദേശത്തും നമ്മുടെ മഹാ പ്രതിഭകള്‍ക്ക്‌ ജീവിക്കുന്ന സ്മാരകങ്ങള്‍ ഉണ്ടാകുമെന്നും അത്‌ വരും തലമുറകള്‍ക്ക്‌ എഴുത്തിണ്റ്റേയും വായനയുടേയും വഴിയില്‍ വലിയ പ്രചോദനമാകുമെന്നും കരുതി. ഒരു ലൈബ്രറിയില്‍ വലിയ ആഘോഷത്തോടെ പരിപാടിയുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. വൈലോപ്പിള്ളിയുടെ പേരില്‍ തേന്‍മാവ്‌ നട്ടുകൊണ്ട്‌ കവി മുല്ലനേഴിയാണ്‌ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്‌. ഏേതാനും മാസങ്ങള്‍ കഴിഞ്ഞ്‌ വൈലോപ്പിള്ളിയുടെ തേന്‍മാവ്‌ കാണാന്‍ ഞങ്ങള്‍ ആ ലൈബ്രറിയില്‍ചെന്നപ്പോള്‍ മാവിന്‍ തൈയുടെ പൂട പോലും അവിടെയില്ല. അന്വേഷിച്ചപ്പോള്‍ മനസ്സിലായി നട്ട അടുത്ത ദിവസം തന്നെ അത്‌ തോട്ടടുത്ത വീട്ടിലെ 'പാത്തുമ്മായുടെ ആട്‌' ശപ്പിട്ടു എന്ന്. എങ്ങനെയുണ്ട്‌ നമ്മുടെ പരിസ്ഥിതി ബോധം...?! കുറ്റം പറയരുതല്ലൊ, പരിപാടി നടപ്പാക്കിയ എഴുപതോളം ഇടങ്ങളില്‍ പകുതിയോളം സ്ഥലങ്ങളില്‍ ബഷീറും, വര്‍ക്കിയും, തകഴിയും,ദേവും,കടമ്മനിട്ടയും ആശാനുമെല്ലാം തളിരിട്ടു വളരൂന്നുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  2. ഏേതാനും മാസങ്ങള്‍ കഴിഞ്ഞ്‌ വൈലോപ്പിള്ളിയുടെ തേന്‍മാവ്‌ കാണാന്‍ ഞങ്ങള്‍ ആ ലൈബ്രറിയില്‍ചെന്നപ്പോള്‍ മാവിന്‍ തൈയുടെ പൂട പോലും അവിടെയില്ല

    വൃക്ഷത്തൈകള്‍ മരമായി മാറണമെങ്കില്‍ ആദ്യനാളുകളില്‍ കരുതലോടെയുള്ള പരിചരണം ആവശ്യമാണ്... ജനകീയ കൂട്ടായ്മ ഇക്കാര്യത്തില്‍ വളരെയേറെ ജാഗ്രത പുലര്‍ത്തുന്നു.

    മറുപടിഇല്ലാതാക്കൂ